തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി 11 ആം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. വെള്ളിയാഴ്ച്ച പെട്രോള്‍ ലീറ്ററിന് 31 പൈസയും ഡീസല്‍ ലീറ്ററിന് 34 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ പല നഗരങ്ങളിലും പെട്രോള്‍ വില 92 രൂപ തൊട്ടു. പെട്രോള്‍ ലീറ്ററിന് 92.07 രൂപയും ഡീസല്‍ ലീറ്ററിന് 86.61 രൂപയുമാണ് തിരുവനന്തപുരത്ത് വില. കൊച്ചിയില്‍ പെട്രോളിന് നിരക്ക് 90.35 രൂപയായി; ഡീസല്‍ നിരക്ക് 85 രൂപയും.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും പെട്രോള്‍, ഡീസല്‍ വില കുതിക്കുകയാണ്. വെള്ളിയാഴ്ച്ച രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് 31 പൈസയും ഡീസലിന് 33 പൈസയും കൂടി. ഈ സാഹചര്യത്തില്‍ 90.19 രൂപയാണ് ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് വില. ഡീസലിന് വില 80.60 രൂപയും. മുംബൈയില്‍ ചിത്രം കുറച്ചുകൂടി രൂക്ഷമാണ്. മുംബൈയില്‍ പെട്രോള്‍ വില 96.62 രൂപയും ഡീസല്‍ വില 87.67 രൂപയുമായി വര്‍ധിച്ചു. രാജസ്താനിലാകട്ടെ, പെട്രോള്‍ വില 100 രൂപ പിന്നിട്ടതും കാണാം.
രാജസ്താനിലെ ശ്രീഗംഗാനഗറില്‍ പെട്രോള്‍ ലീറ്ററിന് 100.82 രൂപയാണ് ഇന്ന്. ഡീസല്‍ വില 92.83 രൂപ. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയാണ് രാജസ്താനിലേത്. പെട്രോള്‍ വിലയുടെ കാര്യത്തില്‍ രാജസ്താന്‍ തൊട്ടുപിന്നില്‍ മധ്യപ്രദേശമുണ്ട്. മധ്യപ്രദേശിലെ അനുപൂര്‍ മേഖലയില്‍ പെട്രോള്‍ ലീറ്ററിന് 100.57 രൂപയാണ് വെള്ളിയാഴ്ച്ച നിരക്ക്. ഡീസല്‍ വില 91.04 രൂപ. ബുധനാഴ്ച്ചയാണ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപ കടന്നത്.
പെട്രോളിനും ഡീസലിനും വിവിധ സംസ്ഥാനങ്ങള്‍ വിവിധ നികുതി നിരക്കുകളാണ് ഈടാക്കുന്നത്. വിലയിലെ ഏറ്റക്കുറച്ചിലിന് പിന്നിലെ കാരണവും ഇതുതന്നെ. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാജസ്താനാണ് പെട്രോളിന് ഏറ്റവും ഉയര്‍ന്ന മൂല്യവര്‍ധിത നികുതി ചുമത്തുന്നത്. പെട്രോളില്‍ 33 ശതമാനം നികുതിക്ക് പുറമെ 4.5 രൂപയുടെ അധിക നികുതിയും (ലീറ്ററിന്) 1 ശതമാനം സെസും രാജസ്താന്‍ സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്. ഡീസലില്‍ 23 ശതമാനം നികുതിക്ക് പുറമെ 3 രൂപ അധിക നികുതിയും (ലീറ്ററിന്) 1 ശതമാനം സെസും രാജസ്താന്‍ ചുമത്തുന്നു.
ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ എണ്ണ ഉത്പാദക രാജ്യങ്ങളോട് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ആശങ്ക പങ്കുവെച്ചിരുന്നു. ഉത്പാദനം നിയന്ത്രിക്കാന്‍ കേന്ദ്ര മന്ത്രി ഇവരോട് ആവശ്യപ്പെടുകയുണ്ടായി. എന്തായാലും എണ്ണവില പിടിച്ചുനിര്‍ത്താനായി എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് പെട്രോളിയം മന്ത്രി കഴിഞ്ഞയാഴ്ച്ച പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയും രൂപയുടെ വിനിമയ നിരക്കും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില പ്രതിദിനം പുതുക്കപ്പെടുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
