സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ കേരള സർക്കാർ ആലോചിക്കുന്നു. ഇതൊരു പുതിയ തുടക്കമാവും. സർക്കാർ ജീവനക്കാർ 56 വയസ്സിൽ വിരമിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കാരണം ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ വിരമിക്കൽ പ്രായം 60 വയസ്സാണ്. നിലവിൽ 57 വയസ്സിലേക്ക് പ്രായം ഉയർത്താനാണ് കേരള സർക്കാർ പദ്ധതിയിടുന്നത്. ഇത് സർക്കാർ ജീവനക്കാർക്ക് ഏറെ ആശ്വാസമേകുന്ന വാർത്തയാണ്.
കേരളത്തിൽ നേരത്തെ 55 വയസ്സിലായിരുന്നു സർക്കാർ ജീവനക്കാർ വിരമിച്ചിരുന്നത്.. എന്നാൽ 2011- 2016 ൽ ഉമ്മൻ ചാണ്ടി സർക്കാർ കാലത്താണ് 55 വയസ്സിൽ നിന്ന് വിരമിക്കൽ പ്രായം 56 ലേക്ക് ഉയർത്തിയിരുന്നത്. നിലവിൽ 10 വർഷത്തോളമായി പെൻഷൻ പ്രായത്തിന് യാതൊരു മാറ്റവുമില്ല. പെൻഷൻ പ്രായം ഉയർത്തുന്നതിനായി നിലവിൽ വിവിധ സർക്കാർ പങ്കാളികൾ തമ്മിലുള്ള ചർച്ചകൾ നടന്നു വരുന്നുണ്ട്. പുതിയ തീരുമാനം അടുത്ത വർഷമായിരിക്കും.
അതായത് പുതിയ സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് ഫെബ്രുവരിയിൽ കേരള സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ഈ വിവരം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചില പഠനങ്ങൾ പറയുന്നത് ഗ്രാറ്റുവിറ്റിയും സേവനാനന്തര ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള എല്ലാ റിട്ടയർമെൻ്റ് ആനുകൂല്യങ്ങളോടെയും പെൻഷൻ പ്രായം കൂട്ടിയാൽ സർക്കാരിനു 5,000 കോടിയിലധികം രൂപ മാറ്റിവെക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. ഈ രീതിയിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ സാധിച്ചാൽ കേരള സർക്കാറിന്റെ ഇമേജ് മാറും.
അതായത് ഡി.എ കുടിശ്ശിക വർധിപ്പിച്ച വിഷയത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർ ഭരണപക്ഷത്തിനോട് കടുത്ത വിരോധമുണ്ട്. ഈ പെൻഷൻ പ്രായം വർദ്ധിപ്പിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഇത് ഗുണം ചെയ്തേക്കാം. ഒപ്പം സർക്കാറിന്റെ പ്രതിച്ഛായയും മാറും. 2026 ഏപ്രിൽ മാസത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. അതിനു മുന്നോടിയായിട്ടുള്ള ഒരു പ്രധാന ചുവടുവെപ്പായി ഈ നടപടിയെ കാണാം.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സാണ്. ഇനി ഭാവിയിൽ കേരള സർക്കാർ ജീവനക്കാരുടെ പ്രായവും 60ലേക്ക് എത്തുമോ?
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications