ഉദ്യോഗാർത്ഥികൾ കാത്തിരുന്ന പുതിയ വിജ്ഞാപനം പുറത്തിറക്കി കേരള പിഎസ്‌സി. (കാറ്റഗറി നമ്പർ 460 ടു 504/ 2024 ) ൽ വിവിധ പോസ്റ്റുകളിലായി 82 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫീൽഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് എൻജിനീയർ, സീനിയർ മാനേജർ, സ്റ്റാഫ് നേഴ്സ് തുടങ്ങിയ നിരവധി തസ്തികകളി ഒഴിവുകൾ ഉണ്ട്. ഡിസംബർ 16 നാണ് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ പിഎസ്‌സി പുറത്തിറക്കിയത്. ജനുവരി 15 വരെയായിരിക്കും പിഎസ്സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് വഴി ഇതിലേക്ക് അപേക്ഷിക്കാൻ കഴിയുക.
SSLC (10 th) മുതൽ, പോസ്റ്റ്-ഗ്രാജുവേറ്റ് യോഗ്യതകളുള്ളവർക്കും, എഞ്ചിനിയറിങ്, നിയമം, ആയുർവേദം, മാനേജ്മെന്റ് തുടങ്ങിയ പ്രത്യേക മേഖലകളിലുള്ള പാഠ്യവിഷയങ്ങളിൽ യോഗ്യതകൾ ഉള്ളവർക്കും നിലവിൽ പുറപ്പെടുവിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാം. വിവിധ തരത്തിലുള്ള പദവികൾ നൽകുന്നതുകൊണ്ട്, വ്യത്യസ്ത വിദ്യാഭ്യാസം ഉള്ള വ്യക്തികൾക്കും പ്രൊഫഷണൽ പശ്ചാത്തലങ്ങളുള്ള ആളുകൾക്കും ഈ തസ്തികകളിൽ അനുയോജ്യമായ ഒരു സ്ഥാനം തന്നെ ലഭിക്കും. വിവിധ തസ്തികകൾക്കും, അതുമായി ബന്ധപ്പെട്ട യോഗ്യത മറ്റു വിവരങ്ങൾ അറിയാനും കേള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

അധ്യാപകർ, അസിസ്റ്റന്റ് തുടങ്ങിയ മറ്റു പോസ്റ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രീതികൾ അറിയാം
ഓരോ ജോലികൾക്കും അതിനോട് കൃത്യമായി നീതിപുലർത്തുന്ന ആളുകൾ തന്നെ വേണം എന്നുള്ളത് കൊണ്ട് പിഎസ്‌സിയുടെ നിയമനങ്ങൾ എല്ലാം തന്നെ സുതാര്യമായ രീതിയിൽ ഉള്ളവയായിരിക്കും. എഴുത്തു പരീക്ഷയാണ് തുടക്കം. അല്ലെങ്കിൽ ഒ എം ആർ ടെസ്റ്റ് നടത്തും. ഇതുവഴി ഉദ്യോഗാർത്ഥിയുടെ അറിവും പ്രവർത്തനക്ഷമതയും പരിശോധിക്കാൻ കഴിയും. ഈ ഘട്ടം അവസാനിക്കുമ്പോൾ പുറപ്പെടുവിച്ച തസ്തികയിലേക്ക് യോഗ്യരായ കുറച്ചുപേർ മാത്രമാണ് ബാക്കിയാവുക.
ചില ജോലികൾക്ക് എഴുത്തു പരീക്ഷയ്ക്ക് ശേഷം ഇന്റർവ്യൂ അല്ലെങ്കിൽ സ്കിൽ ടെസ്റ്റ് എന്നിവ നടത്തുകയാണ് പതിവ്. ഇത് ചെയ്യാൻ പോകുന്ന ജോലിയിൽ തങ്ങൾക്ക് എത്രമാത്രം കഴിവുണ്ട് എന്നതിനെ വ്യക്തമായി അടയാളപ്പെടുത്തുന്നു. തെരഞ്ഞെടുക്കുന്ന സംഘത്തിന് ഈ സ്റ്റേജിൽ വെച്ച് തന്നെ ജോലിയിൽ എത്രമാത്രം ഉദ്യോഗാര്ഥിക്ക് ശോഭിക്കാൻ കഴിയും എന്ന് തിരിച്ചറിയാൻ സാധിക്കും.
രേഖകൾ പരിശോധിക്കുന്നതാണ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം എന്ന് പറയുന്നത്. അതായത് പ്രസ്തുത ജോലിക്ക് വേണ്ടി ഉദ്യോഗാര്ഥി സമർപ്പിച്ച സർട്ടിഫിക്കറ്റ്, സ്‌കൂൾ കോളേജ് രേഖകൾ, തിരിച്ചറിയൽ രേഖ, അഡ്രെസ്സ് തുടങ്ങിയവ ശരിയായ രീതിയിലാണോ വിനിയോഗിച്ചിട്ടുള്ളത് എന്ന് വിലയിരുത്തൽ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
