സംസ്ഥാനത്ത് തുലാവർഷം കനക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ഉടനീളം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ ഉറപ്പാക്കാനായി ഇടുക്കിയിൽ ജില്ലാ ഭരണകൂടം നാളെ, ഒക്ടോബർ 22, ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ ജില്ലയിലുടനീളം ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ, ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ബുധനാഴ്ച ഇടുക്കിയിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റ് ജില്ലകളിലും ജാഗ്രത
ഇടുക്കി ജില്ലക്ക് പുറമെ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ഇതേ ദിവസം (ബുധനാഴ്ച) കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. തുടർച്ചയായ മഴ കാരണം അപകടസാധ്യത വർദ്ധിച്ചേക്കാം എന്നതിനാലാണ് ഇടുക്കി ജില്ലയിൽ അവധി പ്രഖ്യാപിച്ചത്.
കേരളത്തിൽ ഒക്ടോബർ 26 വരെ മഴയും ഇടിമിന്നലും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 24 വരെ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

അതിനാൽ തന്നെ ഒക്ടോബർ 26 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിലും, സമീപത്തെ കടൽ പ്രദേശങ്ങളിലും മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഓറഞ്ച് അലർട്ട്
ഒക്‌ടോബർ 21 - എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മുന്നറിയിപ്പുണ്ട്.
ഒക്‌ടോബർ 22 - പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ മുന്നറിയിപ്പുണ്ട്.
ഒക്‌ടോബർ 23 - കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
റെഡ് അലർട്ട്
ഒക്‌ടോബർ 21 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെല്ലാം മുന്നറിയിപ്പുണ്ട്.
ഒക്‌ടോബർ 22 - തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട്
ഒക്‌ടോബർ 23 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വിദ്യാർത്ഥികൾ ശ്രദ്ധിക്കണം
നാളെ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മറ്റു ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. മഴ കൂടുതൽ ശക്തമാവുമെങ്കിൽ മറ്റു ജില്ലകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചേക്കാം. അതിനാൽ അതത് ജില്ലകളിൽ കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകൾ ഇടക്കിടെ പരിശോധിക്കുക. അവധിയുണ്ടോ എന്ന് തിരിച്ചറിയാം.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications