സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുന്നു. അപ്രതീക്ഷിതമായ കാറ്റും മഴയുമാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സംഭവിക്കുന്നത്. ഇന്ന് വ്യാപകമായ മഴയെ തുടർന്ന് ഏഴ് ജില്ലകൾക്കായിരുന്നു ഇന്നലെ ഓറഞ്ച് അലർട്ട് നൽകിയിരുന്നതി. എന്നാൽ നിലവിൽ അത് 9 ജില്ലകളിലായി. അതായത് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ജാഗ്രതാ നിർദ്ദേശം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്.
ശക്തമായ മഴയെ തുടർന്ന് ഇന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലായിരുന്നു അവധി. എന്നാൽ നിലവിലെ മോശം കാലാവസ്ഥ കാരണം തിങ്കളാഴ്ചയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുമോ? ഓരോ ദിവസവും ശക്തമായ മഴയും കാറ്റുമാണ് വിവിധ പ്രദേശങ്ങളിലുള്ളത്.
ഓറഞ്ച് അലർട്ട്
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തന്നെയാണ്.
യെല്ലോ അലർട്ട്
- കാസർഗോഡ്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ (ജൂലൈ 26 ശനിയാഴ്ച)
- ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് (ജൂലൈ 27 ഞായറാഴ്ച)
- കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് (28 ജൂലൈ തിങ്കളാഴ്ച)
- കണ്ണൂർ, കാസർഗോഡ് (ജൂലൈ 29, 30 തിയ്യതികളിൽ)

ഇന്ന് ശനിയാഴ്ച സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും സംഭവിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ശക്തമായ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര പ്രദേശങ്ങളിൽ വൻ നാശനഷ്ടം സംഭവിച്ചു. തിങ്കളാഴ്ചയോടെ ഈ ശക്തമായ മഴക്ക് ശമനമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നുണ്ട്. പക്ഷേ ജൂലൈ 29 വരെ സംസ്ഥാനത്ത് ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത വ്യാപിച്ചു കിടക്കുന്നു. ഈ ന്യൂനമർദ്ദ മേഖലയുടെയും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദവും കാരണം ജൂലൈ 29 വരെ കേരളത്തിൽ മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച സ്കൂളുകൾക്ക് അവധിയുണ്ടോ?
ശക്തമായ മഴയെ തുടർന്നും കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നലെയും ഇന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു. നിലവിൽ കേരളത്തിൽ മഴക്കൊപ്പം ശക്തമായ കാറ്റും ഉണ്ട്. ഇതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്. മഴ ശക്തമായി തുടർന്നാൽ തിങ്കളാഴ്ചയും കേരളത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. നാളെയോ അല്ലെങ്കിൽ തിങ്കളാഴ്ച രാവിലെയോ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ സംഭവിച്ചേക്കാം. അതിനാൽ വാർത്തകളും കളക്ടറുടെ സോഷ്യൽ മീഡിയ പേജുകളും ശ്രദ്ധയോടെ പരിശോധിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications