കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തമായി തുടരുന്നു. സംസ്ഥാനത്തുടനീളം മഴ പരക്കെ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴക്കാലം അല്ലായിരുന്നിട്ടും അപ്രതീക്ഷിതമായി മഴ എത്തുന്നത് ആശങ്ക ഉയർത്തുന്നു. എന്നാൽ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയിട്ടുണ്ട്. അതിനാൽ കേരളത്തിൻ്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ മഴ ശക്തിയാർജ്ജിക്കാൻ സാധ്യത കൂടുതലാണെന്നും അറിയിപ്പുകൾ വ്യക്തമാക്കുന്നു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇതിനാൽ തന്നെ ജാഗ്രത ഉറപ്പാക്കുന്നതിനായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരാഴ്ചയായി മഴ ദുർബലമായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് സംസ്ഥാനത്തിൻ്റെ പല സ്ഥലങ്ങളിലും മഴ സജീവമായി പെയ്യാൻ തുടങ്ങിയത്. ഇത് ശനിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിൽ അതിനെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശക്തമായി മഴ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഭക്തർ ശ്രദ്ധിക്കണം
കേരളത്തിൽ ഇത് മണ്ഡല കാലമാണ്. മാലയിട്ട് ശബരിമല ദർശനത്തിനായി നിരവധി അയ്യപ്പ ഭക്തർ എത്തുന്ന സമയമാണ്. അതിനാൽ ഈ മഴ മുന്നറിയിപ്പ് ശബരിമലയിലേക്ക് യാത്ര തിരിക്കുന്ന അയ്യപ്പൻമാരും ജാഗ്രതാ നിർദ്ദേശം നൽകുന്നു. ശബരിമലയില്‍ ഇന്നലെ ശക്തമായ മഴയുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലുമെല്ലാം മുന്നറിയിപ്പുണ്ട്.
വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ് ഇന്നലെ മുതൽ ഉണ്ടായിട്ടുണ്ട്.
സ്കൂൾ അവധിയുണ്ടോ?
നിലവിൽ കേരളത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മഴ ശക്തമായി തുടർന്നാൽ കേരളത്തിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചേക്കാം. അതിനാൽ വിദ്യാർത്ഥികൾ ജില്ലാ കളക്ടറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ കൃത്യമായി ശ്രദ്ധിക്കണം.
തമിഴ്നാട്ടിലും മുന്നറിയിപ്പ്
ദിത്വാ ചുഴലിക്കാറ്റ് ന്യൂനമർദമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. അതിനാൽ തമിഴ്നാടിന്റെ തീരദേശ മേഖലയിലും മലയോര ജില്ലകളിലും ഇടവിട്ട് മഴ ലഭിക്കാനും സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ട്. അതിനാൽ കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലുള്ളവർ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications