സംസ്ഥാനത്ത് ശക്തമായ മഴ: നാളെ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധിയാണോ?

കേരളത്തിലെ എല്ലാ ജില്ലകളിലും തോരാതെ മഴ പെയ്യുന്നു. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരുന്നു. കേരളത്തിൽ മഴക്ക് ശമനമില്ലാത്തതിനാൽ നാളെയും സ്കൂൾ അവധി തുടരുമോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം അടുത്ത അഞ്ച് വർഷത്തേക്ക് മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്. അതിനാൽ തന്നെ സംസ്ഥാനത്തെ ജനങ്ങളെല്ലാം ജാ​ഗ്രത പാലിക്കേണ്ടതുണ്ട്.

മഴ മുന്നറിയിപ്പുകൾ

ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് ഇന്ന് പ്രഖ്യാപിച്ചത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

എന്നാൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. മാത്രമല്ല എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇതിനൊപ്പം സെപ്റ്റംബർ 28 ഞായറാഴ്ചയും മഴ മുന്നറിയിപ്പുണ്ട്. അതായത് ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ശക്തമായ മഴ: നാളെ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധിയാണോ?

സ്കൂളിന് അവധിയുണ്ടോ?

ഇന്ന് തിരുവനന്തപുരത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തെ ശക്തമായ മഴയെ തുടർന്നാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ടായിരുന്നത്. നാളെ സ്കൂളുകൾക്ക് അവധിയുണ്ടെന്ന് ഇതുവരെയും പ്രഖ്യാപനങ്ങൾ ഉയർന്നിട്ടില്ല. കേരളത്തിലെ വിവിധ ജില്ലകളിലും ശക്തമായ മഴ തുടരുന്നുണ്ട്. ഇന്ന് തിരുവനന്തപുരത്തെ സ്കൂളുകൾക്ക് വൈകിയാണ് അവധി പ്രഖ്യാപിച്ചത്. അതിനാൽ നാളെ രാവിലെയും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടാൽ കളക്ടർ അവധി പ്രഖ്യാപിച്ചേക്കാം.

നിലവിൽ മഴ മുന്നറിയിപ്പ് നൽകിയ ജില്ലകളിലൊന്നും തന്നെ റെഡ് അലർട്ട് നൽകിയിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും കാലാവസ്ഥ മോശമാണെങ്കിൽ കുട്ടികളിൽ സ്കൂളിൽ വിടുന്നത് ഉചിതമല്ലെന്നും വ്യക്തമാക്കുന്നു. അതിനാൽ നിങ്ങളുടെ ജില്ലകളിലെ സാഹചര്യം അനുസരിച്ച് പ്രവർത്തിക്കുക.

ഓരോ ജില്ലയുടെയും കളക്ടർമാരുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജുകൾ ഇടക്കിടെ പരിശോധിക്കുക. രക്ഷിതാക്കൾ സ്കൂളിൻ്റെ വാട്ട്സ്ആപ്പ് ​ഗ്രൂപ്പുകളിലും ഇടക്കിടെ പരിശോധിക്കുക. വൈകിയാണെങ്കിലും അപ്ഡേറ്റുകൾ വന്നേക്കാം.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് സെപ്റ്റംബർ 26 മുതൽ സെപ്റ്റംബർ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർശനമായ ജാ​ഗ്രത പാലിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച നിർദ്ദേശം. മഴയുടെയും കാറ്റിൻ്റെയും ശക്തി അപ്രതീക്ഷിതമാണ്. പ്രസ്തുത ദിവസങ്ങളിൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനുള്ള സാധ്യത കാണുന്നുണ്ട്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X