സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. മാത്രമല്ല ആഗസ്റ്റ് 07 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി ഉണ്ടായതാണ് ഈ ശക്തമായ മഴക്കു കാരണം.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മറ്റെല്ലാ ജില്ലകളിൽ യെല്ലോ അലർട്ടായിരുന്നു. നാളെ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മാത്രമല്ല പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശക്തമായ കാറ്റും മഴയും മൂലം കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ കാറ്റും മഴയുമുള്ളപ്പോൾ പുറത്തിറങ്ങാതിരിക്കുക.

കാറ്റ് വീശി തുടങ്ങിയാൽ നിങ്ങളുടെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കരുത്. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പുണ്ടായാൽ അധികൃതർ ആവശ്യപ്പെടുമ്പോൾ സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറി താമസിക്കേണം.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം. മഴ ശക്തമാകുമ്പോൾ അത്യാവശ്യമില്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക.
സ്കൂളുകൾക്ക് അവധിയുണ്ടോ?
നാളെയും മഴ ശക്തമാവുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. പക്ഷേ കേരളത്തിലെ സ്കൂളുകൾക്ക് ഇനിയും അവധി പ്രഖ്യാപിച്ചിട്ടില്ല. ശക്തമായ മഴയിലും കാറ്റിലും സ്കൂൾ വിദ്യാർത്ഥികൾ എങ്ങനെ സ്കൂളിലേക്ക് പോകും? ഇത് സത്യത്തിൽ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നു. നിലവിൽ ഇതുവരെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.
രക്ഷിതാക്കളും വിദ്യാർത്ഥികളും എന്തുചെയ്യണം?
സ്കൂളുകൾക്ക് ഇതുവരെയും അവധി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ നിലവിലെ കാലാവസ്ഥാ മാറ്റങ്ങൾ മനസിലാക്കി സ്കൂളുകൾക്ക് അവധി നൽകിയേക്കാം. അതിനാൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കുക. സ്കൂളുകളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയോ എസ്എംഎസ് അലേർട്ടുകൾ വഴിയോ ഇതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ പരിശോധിക്കാം. ചില സാഹചര്യങ്ങളിൽ രാത്രി മുഴുവൻ ശക്തമായ മഴയുണ്ടെങ്കിൽ തീർച്ചയായും രാവിലെ അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനം വീണ്ടും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്.
തീരപ്രദേശങ്ങളിൽ മുന്നറിയിപ്പ്
ഇന്ന് 2025 ഓഗസ്റ്റ് 4 ന് രാത്രി 8:30 വരെ 1.5 മുതൽ 1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ മുന്നറിയിപ്പുണ്ട്;
- തിരുവനന്തപുരം: (കാപ്പിൽ മുതൽ പൊഴിയൂർ വരെ)
- കൊല്ലം : (ആലപ്പാട് മുതൽ ഇടവ വരെ)
- ആലപ്പുഴ : (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ)


Click it and Unblock the Notifications