സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്നു. അതോടെ നിലവിൽ പ്രഖ്യാപിച്ച മുന്നറിയിപ്പുകളിൽ മാറ്റം വന്നിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴ ശക്തമാവുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുന്നത് തുടരണം. ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി ഉണ്ടായതാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. ഒറ്റപ്പെട്ട പല സ്ഥലങ്ങളിലും ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്നും നാളെയും 40 മുതൽ 50 കിലോമീറ്റരർ വരെ വേഗതയിൽ ശക്തമായ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പറഞ്ഞിട്ടുണ്ട്. എന്നാൽ വ്യാഴാഴ്ചയോടെ സംസ്ഥാനത്തെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഈ ശക്തമായ മഴയിൽ കേരളത്തിലെ 3 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായി അറിയാം.
കേരളത്തിലെ സ്കൂളുകൾക്ക് അവധിയുണ്ടോ?
കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തമാവുന്നു. രാത്രിയിൽ പെയ്ത മഴയിൽ വ്യാപകമായ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. മാത്രമല്ല, നിരവധി നദികളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പും ഉയർന്നിട്ടുണ്ട്. ഇതോടെ കേരളത്തിലെ രണ്ട് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, തൃശൂർ ജിലകളിലെ വിദ്യാലയങ്ങൾക്കാണ് അവധി.
ഈ ജില്ലകളിലെ സ്‌കൂളുകള്‍, കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല.

നാളത്തെ മഴ മുന്നറിയിപ്പുകൾ
കേരളത്തിൻ്റെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും, റെഡ് അലർട്ടും, യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ജില്ലകളും അറിയാം.
1. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ ഈ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
2. ല്ലകളില്‍ ഓറഞ്ച് അലർട്ടായിരുന്നു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
3. നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചിയിൽ വമ്പൻ വെള്ളക്കെട്ട്
ശക്തമായി മഴയിൽ കൊച്ചിയിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കലൂർ സ്റ്റേഡിയത്തിനും സ്റ്റേഡിയം ലിങ്ക് റോഡിനും സമീപമുള്ള പ്രദേശങ്ങളിലും ശക്തമായി വെള്ളം കയറിയിട്ടുണ്ട്. ശാന്തിപുരം കോളനിയിലെ ചില വീടുകളിലും വെള്ളം കയറിയെന്നാണ് റിപ്പോർട്ട്. മാത്രമല്ല പാലക്കാട്, തൃശൂർ ജില്ലകളിലും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications