1968 ൽ നിലവിൽ വന്ന റവന്യൂ റിക്കവറി നിയമം ഒരു സാമൂഹ്യ ക്ഷേമ നിയമമല്ല. നികുതി കുടിശ്ശികയും വായ്പാ കുടിശ്ശികയും ഭൂമിയിൽ നിന്നുള്ള പൊതു കുടിശ്ശികയായി കണക്കാക്കിക്കൊണ്ട് ഈടാക്കിയെടുക്കാനുള്ള നിയമമായിരുന്നു. നിലവിൽ ഈ നിയമത്തിൽ സംസ്ഥാന കാബിനറ്റ് അടുത്തിടെ അംഗീകരിച്ച ഭേദഗതി മൂലം ബാങ്കുകളുടെ റിക്കവറി നടപടികളിൽ ഇടപെടാൻ സർക്കാരിനെ അനുവദിക്കുന്നു. ഇത് വലിയൊരു വിഭാഗം ആളുകകളുടെ ക്രെഡിറ്റ് സംസ്കാരത്തെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രാദേശിക അഡ്മിനിസ്ട്രേറ്റീവ് അധികാരികളുടെ അനുമതിയോടെ വായ്പയെടുക്കുന്നവർക്ക് പുതിയ വ്യവസ്ഥകൾ നടപ്പിലാക്കാവുന്നതാണ്. ഇവിടെ റവന്യൂ റിക്കവറി നിയമത്തിലെ സെക്ഷൻ 44-ലെ ഭേദഗതി അനുസരിച്ച് അറ്റാച്ച് ചെയ്ത ഭൂമി വിൽക്കാൻ വായ്പ തിരിച്ചടവ് മുടങ്ങുന്ന വ്യക്തിക്ക് അനുമതി നൽകും. മാത്രമല്ല സെക്ഷൻ 50 എ പ്രകാരം കുടിശ്ശിക വരുത്തുന്നയാൾ ജില്ലാ കളക്ടറുടെ സമ്മതത്തോടെ തുക തിരിച്ചടച്ചാൽ, വസ്തുവിൻ്റെ യഥാർത്ഥ ഉടമയ്ക്ക് അത് തിരികെ നൽകാൻ അനുവദിക്കും.
ഇതിനു പുറമേ പുതിയ വകുപ്പുകളും ഉൾപ്പെടുത്തുന്നു. 83A, 83B, 83C, 83D എന്നീ സെക്ഷനുകൾ ഉൾപ്പെടുത്തുന്നതിനാൽ സ്റ്റേ ഓർഡറുകളും ഇൻസ്റ്റാൾമെന്റുകളും നൽകാൻ സർക്കാരിന് പ്രത്യേക അധികാരം ലഭിക്കും. വ്യക്തമായി പറഞ്ഞാൽ, സെക്ഷൻ 83 ബി സർക്കാരിന് മൊറട്ടോറിയം നൽകാനുള്ള അധികാരം നൽകുന്നു. സെക്ഷൻ 83 സി കുടിശ്ശിക വീണ്ടെടുക്കുന്നതിനുള്ള സെറ്റിൽമെൻ്റ് സ്കീമുകൾ അനുവദിക്കുന്നു.
കടം വാങ്ങുന്നവരുടെ ദുരിതം മനസിലാക്കിയാണ് കേരള സർക്കാർ ഈ നിയമങ്ങൾ ഭേദഗതി ചെയ്തത്. അതായത് കുടിശ്ശിക വരുന്നത് ഒരു തെറ്റല്ല, അതിനാൽ അത്തരം മനുഷ്യരുടെ കഷ്ടപ്പാടുകൾക്ക് ഒരു കൈത്താവാനാണ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്. അതിനാൽ കുടിശ്ശിക വന്നാലും അവ തിരിച്ചടക്കാനുള്ള സമയവും സർക്കാർ നൽകുന്നു. ഇതിനു മുന്നേയും സർക്കാർ റിക്കവറി നടപടികൾ സ്റ്റേ ചെയ്യുകയും കടം വാങ്ങുന്നയാൾക്ക് തിരിച്ചടക്കാനുള്ള അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.
വായ്പാ തിരിച്ചടവും ദുരുപയോഗം ചെയ്യുമോ?
ദുരിതമനുഭവിക്കുന്ന വായ്പക്കാരെ സഹായിക്കാനുള്ള സർക്കാരിൻ്റെ നീക്കമാണിത്. എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കള്ളപ്പണക്കാർ പുതുക്കിയ നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാനും സാധിക്കും. ഇത് ബാങ്കുകളുടെ ബിസിനസിൽ തടസ്സം സൃഷ്ടിക്കും. ഇവിടെ സ്ഥിരമായി വായ്പ തിരിച്ചടക്കുന്ന വ്യക്തിക്ക് പോലും തിരിച്ചടവുകൾ മുടക്കാനുള്ള പ്രവണത ഉണ്ടായേക്കാം. കാരണം പുതിയ വ്യവസ്ഥ അനുസരിച്ച് ഏതൊരു റിക്കവറി പ്രക്രിയയിലും ഗവൺമെൻ്റിന് ഇടപെടാൻ കഴിയും. ഇതൊരു വലിയ വിഭാഗം ആളുകൾക്ക് തെറ്റായ രീതിയിലുള്ള അവസരങ്ങൾക്ക് വഴിയൊരുക്കും.

കേരളത്തിന്റെ ക്രെഡിറ്റ് സംസ്കാരം തകരുമോ?
2010ൽ ആന്ധ്രാപ്രദേശിൽ ഒരു വലിയ പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു. അതായത് മൈക്രോഫിനാൻസുകൾ പ്രതിസന്ധിയിലേക്ക് എത്തി എന്നായിരുന്നു വാർത്ത. വായ്പയൊന്നും തിരിച്ചടക്കേണ്ടെന്ന രാഷ്ട്രീയക്കാരുടെ ആഹ്വാനമാണ് ഈ തകർച്ചയിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന്. ഇത് ക്രെഡിറ്റ് സംസ്കാരത്തിൽ നാശം വിതച്ചു. ഇത് ഇന്ത്യയിലെ മൈക്രോഫിനാൻസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറി. ഇതേ തകർച്ച കേരളത്തിലും അലയടിച്ചേക്കാം.
ബാങ്കുകൾ നിരവധി വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിയമത്തിലെ മാറ്റങ്ങൾ കടം കൊടുക്കുന്നവർക്ക് വീണ്ടെടുക്കൽ പ്രക്രിയയിലെ നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കുന്നു. ഇത് ബാങ്കുകളുടെ ബിസിനസിനെ ബാധിക്കും അതുപോലെ പുതുതായി വായ്പയെടുക്കുന്നവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും.
സഹകരണ ബാങ്കുകൾ, പ്രത്യേകിച്ച് ചെറുകിട ബാങ്കുകൾ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സ്വാധീനം മൂലം പലർക്കും ശരിയാ നേട്ടം ലഭിക്കണെമന്നില്ല. സാമ്പത്തിക രംഗത്തെ ഇത്തരം ഭേദഗതികൾ കടം വാങ്ങുന്നവർക്ക് പ്രയാസമേറിയതാവരുത്. മാത്രമല്ല ഇത് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബാങ്കുകളുടെ സാമ്പത്തിക ശക്തിയെ ബാധിക്കാതിരിക്കുകയും വേണം. ഇതിനെല്ലാം സംസ്ഥാന സർക്കാർ കൃത്യമായ രീതിയിൽ ഇത്തരം നിയമങ്ങൾ രൂപപ്പെടുത്തണം.


Click it and Unblock the Notifications