തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് ആക്രമണങ്ങളും ഭീഷണിയും ഉയരുന്നു. കേന്ദ്ര സർക്കാരിന്റെ "തൊഴിലാളി വിരുദ്ധ നയങ്ങളിൽ" പ്രതിഷേധിച്ച് 10 പ്രമുഖ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്ത പണിമുടക്കാണ് കേരളത്തിലും പുരോഗമിക്കുന്നത്. ഈ പണിമുടക്കിലൂടെ പൊതുജനങ്ങളുടെ ജീവിതം സ്തംഭിച്ചു. സംസ്ഥാനത്തുടനീളം കടകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. പ്രതിഷേധങ്ങൾക്കിടയിൽ നിശബ്ദമാവുന്നത് സാധാരണക്കാർ മാത്രം.
വിവിധ മേഖലകളിൽ നിന്നും 25 കോടിയിലധികം തൊഴിലാളികളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. തൊഴിൽ നിയമ മാറ്റങ്ങൾ, വർദ്ധിച്ചുവരുന്ന സ്വകാര്യവൽക്കരണം, മോശം സാമ്പത്തിക സ്ഥിതി എന്നിവയ്‌ക്കെതിരെയാണ് ഇന്നത്തെ പ്രതിഷേധം.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഈ പണിമുടക്കിൻ്റെ ഭാഗമായി പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഇന്ന് ബുധനാഴ്ച രാവിലെ കോഴിക്കോട് ജില്ലയിലെ പാവങ്ങാട് ഡിപ്പോയ്ക്ക് മുന്നിൽ ഒരു കൂട്ടം ട്രേഡ് യൂണിയൻ തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട്ട് കെഎസ്ആർടിസിയുടെ സർവ്വീസുകൾ മുടങ്ങിയത്. വിവിധ സ്ഥലങ്ങളിലേക്ക് പോവാനിരുന്ന സർവ്വീസുകളാണ് ഇന്നത്തെ പ്രതിഷേധത്തിൻ്റെ ഭാഗമായി മുടങ്ങി. ഇത് സാധാരണക്കാർക്ക് പോലും തിരിച്ചടിയായി.
മാത്രമല്ല പ്രാദേശിക സർവ്വീസുകൾ നടത്തണമെങ്കിൽ അത് പോലീസ് സംരക്ഷണത്തോടെ മാത്രമേ സാധിക്കൂ എന്ന് കെഎസ്ആർടിസി വ്യക്തമാക്കി. എങ്കിലും ഈ പ്രതിഷേധങ്ങൾക്കിടയിൽ അകപ്പെടാതെ ചില ദീർഘദൂര സർവീസുകൾ പതിവുപോലെ നടത്തിയതായി അവർ അറിയിച്ചു.

പ്രതിഷേധങ്ങളിൽ പ്രയാസമനുഭവിക്കുന്നവരിൽ പ്രധാന വിഭാഗങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരാണ്. ഇന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിരവധി യാത്രക്കാർ കുടുങ്ങി. ടാക്സി ഓപ്പറേറ്റർമാർ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെയാണ് ആളുകൾ കുടങ്ങിയത്. യാത്രക്കാരിൽ പലരും സ്വകാര്യ വാഹനങ്ങൾ ഏർപ്പാട് ചെയ്തു. കുടുങ്ങിയ യാത്രക്കാരെ കൊണ്ടുപോകാൻ രാവിലെ തന്നെ ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ എത്തിയെങ്കിലും, ട്രേഡ് യൂണിയൻ നേതാക്കളുടെ എതിർപ്പിനെത്തുടർന്ന് അവരും പിൻവാങ്ങി.
അതേസമയം, 'ഹെൽപ്പിംഗ് ഹാൻഡ്‌സ് ഓഫ് കോഴിക്കോട്' എന്ന പേരിൽ ഒരു കൂട്ടം വളണ്ടിയർമാരുടെ സൗജന്യ യാത്ര നടത്തി. ഇത് ഒറ്റപ്പെട്ടുപോയ നിരവധി മുതിർന്ന പൗരന്മാർക്ക് സഹായകരമായി. ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി നിരവധി യുവാക്കളും സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളുമായി ടീമിനൊപ്പം ചേർന്നിരുന്നു. ഈ നീക്കം സാധാരണക്കാർക്ക് പോലും ആശ്വാസം നൽകി.
കോഴിക്കോട് നഗരത്തിലെ വിവിധ സെൻസിറ്റീവ് പ്രദേശങ്ങൾ ഉൾപ്പെടുത്തി അധിക പട്രോളിംഗ് സ്ക്വാഡുകളെ വിന്യസിച്ചുകൊണ്ട് പോലീസ് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ആദ്യ മണിക്കൂറുകളിൽ സംഘർഷങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എല്ലാ അടിയന്തര വാഹന സർവീസുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം കോൺവോയ് സർവീസുകൾ നടത്താനുള്ള സാധ്യത കെഎസ്ആർടിസിയുമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
