കർണാടകയിൽ നിന്ന് വീണ്ടും സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. ഇത്തവണ കേരളത്തിൽ നിന്നും വന്ന സാധനങ്ങളിലാണ് മായം കലർന്നിരിക്കുന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) യുടെ നേതൃത്വത്തിലാണ് കേരളത്തിൽ നിർമ്മിച്ച 31ഓളം സുരക്ഷിതമല്ലാത്ത ഭക്ഷണ സാധനങ്ങൾ കുടക് ജില്ല ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ നിന്ന് കണ്ടെടുത്തത്. ഈ പലഹാരങ്ങൾ വിൽപ്പനക്കായി കൊണ്ടു വന്നിരുന്നതാണ്.
കേരളത്തിൽ നിന്നെത്തിയ എല്ലാ പലഹാരങ്ങളും ടെസ്റ്റ് ചെയ്തു. മസാല മിക്സ്ചർ, ചിപ്‌സ്, ഹൽവ, മുറുക്ക്, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണ പലഹാരങ്ങളാണ് കണ്ടെടുത്തത്. ഇതിൽ ഏകദേശം 90 ഓളം സാമ്പിളുകളിൽ വകുപ്പ് പരിശോധന നടത്തിയിരുന്നു. ചില സാമ്പിളുകൾ പരിശോധിച്ചപ്പോൾ സൺസെറ്റ് യെല്ലോ, അല്ലുറ റെഡ്, അസോറൂബിൻ, ടാർട്രാസൈൻ തുടങ്ങിയ കൃത്രിമ നിറങ്ങൾ ഇതിൽ അടങ്ങിയിരുന്നു. ഇത് മാരകമായ അപകടങ്ങൾക്ക് കാരണമാവും.
ഇതെല്ലാം കാസർഗോഡ്, ദക്ഷിണ കന്നഡ, ബംഗളൂരു തുടങ്ങിയ മറ്റ് ജില്ലകളിലേക്കും ഈ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തേക്കുമെന്ന് കരുതുന്നു. സുരക്ഷിതമല്ലാത്ത ലഘുഭക്ഷണങ്ങൾ വിൽക്കുന്ന ഹോട്ടലുകളും കടകളും FSSAI തന്നെ പൂട്ടിച്ചു. മാത്രമല്ല ഈ വിഷയം പരിശോധിക്കാൻ കേരള സർക്കാരിന് കർണാടക സർക്കാർ കത്തയച്ചുവെന്നും പറയുന്നു. മൈസൂരു, ചാമരാജനഗർ, കുടക്, മടിക്കേരി, ദക്ഷിണ കന്നഡ, മംഗളൂരു തുടങ്ങിയ കർണാടകയിലെ ജില്ലയിലേക്കാണ് കേരളത്തിൽ നിന്നും വിവിധ പലഹാരങ്ങൾ വിതരണം ചെയ്തത്.

നിറം മാറുന്ന അപകടങ്ങൾ....
സൺസെറ്റ് യെല്ലോ, അല്ലുറ റെഡ്, അസോറൂബിൻ, ടാർട്രാസൈൻ തുടങ്ങിയ കൃത്രിമ ഭക്ഷണ നിറങ്ങൾ ആരോഗ്യത്തെ നശിപ്പിക്കും. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇത്തരം നിറങ്ങൾ ശരീരത്തിൽ എത്തുന്നതോടെ കുട്ടികളിലെ ഹൈപ്പർ ആക്ടിവിറ്റിക്ക് കാരണമാകുമെന്ന്. ടാർട്രാസൈൻ, സൺസെറ്റ് യെല്ലോ എന്നിവ പെരുമാറ്റ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല ഇത്തരം നിറങ്ങളുടെ ദീർഘകാല ഉപയോഗം അർബുദ രേഗങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
ഇത്രയും മാരകമായ വിഷം ഉള്ളിൽ ചെല്ലുന്നു എന്നറിഞ്ഞിട്ടും ആളുകൾ ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications