ഇന്ത്യയുടെ ജീവനാഡി എന്നാണ് ട്രെയിൻ സർവ്വീസുകളെ വിശേഷിപ്പിക്കുന്നത്. കാരണം രാജ്യത്തിന്‍റെ ഗ്രാമങ്ങളേയും നഗരങ്ങളേയും ബന്ധിപ്പിക്കുന്നത് ട്രെയിൻ സർവ്വീസുകളാണ്. നിരവധി ലക്ഷക്കണക്കിന് പേരാണ് ട്രെയിൻ യാത്ര ചെയ്യുന്നത്. എന്തായാലും ട്രെയിൻ യാത്രക്കാർക്ക് സന്തോഷത്തിന് വകയുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അത് മറ്റൊന്നുമല്ല, കേരളത്തിലേക്കുള്ള പ്രധാന പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടിക്കൊണ്ട് റെയിൽവേ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഏതൊക്കെ ട്രെയിൻ സർവ്വീസുകളാണ് നീട്ടിയിരിക്കുന്നതെന്ന് നമുക്ക് നോക്കാം.
സർവീസുകൾ നീട്ടിയ ട്രെയിനുകൾ
ഹുബ്ബള്ളി - കൊല്ലം - ഹുബ്ബള്ളി സ്പെഷ്യൽ ട്രെയിൻ (07313/14) വരാനിരിക്കുന്ന ജനുവരി 26 വരെ സർവീസ് നടത്തും. ഇതിനുപുറമെ ബെംഗളൂരു എസ്.എം.വി.ടി സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കുള്ള വിവിധ സർവീസുകളുടെ കാലാവധിയും റെയിൽവേ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിൽ 06523/24 നമ്പർ ട്രെയിൻ ജനുവരി 27 വരെയും, 06547/48 നമ്പർ ട്രെയിൻ ജനുവരി 30 വരെയും ലഭ്യമാകും. 06555/56 നമ്പർ ട്രെയിൻ ഫെബ്രുവരി 2 വരെ സർവീസ് തുടരുമെന്നും റെയിൽവേ വ്യക്തമാക്കി.
വഡോദര - കോട്ടയം ക്രിസ്മസ് സ്പെഷ്യൽ സർവീസുകളും (09124/23) റെയിൽവേ പ്രഖ്യാപിച്ചു. 2026 ജനുവരി 3, 10 തീയതികളായ ശനിയാഴ്ചകളിൽ രാവിലെ ഒൻപതേ അഞ്ചിന് വഡോദരയിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ അടുത്ത ദിവസം രാത്രി ഏഴു മണിയോടെ കോട്ടയത്ത് എത്തും. ഈ ട്രെയിനിന്റെ മടക്കയാത്ര ജനുവരി 4, 11 തീയതികളിൽ രാത്രി ഒൻപതിന് കോട്ടയത്ത് നിന്ന് ആരംഭിച്ച് ചൊവ്വാഴ്ച രാവിലെ വഡോദരയിൽ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാർക്ക് ആശ്വാസം
റെയിൽവേയുടെ തീരുമാനം മറുനാടൻ മലയാളികൾക്കും സംസ്ഥാനത്തെ സ്ഥിരം യാത്രക്കാർക്കും വലിയ ആശ്വാസമാണ്. അതോടൊപ്പം ക്രിസ്മസ്-ന്യൂഇയർ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നവർക്കും നേട്ടമാണ്. സ്പെഷ്യൽ സർവീസുകളിലെ യാത്രക്കാരുടെ വർധിച്ച തിരക്ക് പരിഗണിച്ച് വരും മാസങ്ങളിലേക്കും തുടരാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു.
ട്രെയിൻ യാത്രകളിൽ മാറ്റം
കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളുടെ യാത്രയിൽ ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയുടെ കീഴിലെ നോണ്‍ ഇന്റര്‍ലോക്കിങ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജനുവരി 4-ന് വൈകിട്ട് ഏഴ് മണിക്ക് ബെംഗളൂരു എസ്എംവിടിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16320 എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് ഹംസഫര്‍ ബൈ വീക്ക്‌ലി എക്‌സ്പ്രസ്, ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്നായിരിക്കും യാത്ര പുറപ്പെടുക. ട്രെയിന്‍ നമ്പര്‍ 16511 കെഎസ്ആര്‍ ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് രാത്രി 9.47 ഓടെ യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്നായിരിക്കും പുറപ്പെടുക.
കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം ജങ്ഷന്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16377) ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് രാവിലെ 6.20നായിരിക്കും പുറപ്പെടുക. ജനുവരി നാലിന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16565 യശ്വന്ത്പൂര്‍ ജങ്ഷന്‍-മംഗളൂരു സെന്‍ട്രല്‍ വീക്ക്‌ലി എക്‌സ്പ്രസ് ലോട്ടെഗൊല്ലഹള്ളി, യെലഹങ്ക ജങ്ഷന്‍, കൃഷ്ണരാജപുരം വഴിയായിരിക്കും സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 12683 എറണാകുളം ജങ്ഷന്‍-എസ്എംവിടി ബെംഗളൂരു ട്രൈ വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ യാത്രയില്‍ 1 മണിക്കൂര്‍ നിയന്ത്രണമുണ്ടാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications