കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് നടത്തി വരുന്ന വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ രണ്ടാം ലക്കം ഒക്ടോബര്‍ 31 ന് വെര്‍ച്വലായി നടക്കും. ഇതിന് മുന്നോടിയായുള്ള ഹാക്കത്തോണ്‍, പിച്ചിംഗ്, മുതലായ വിവിധ സെഷനുകള്‍ 26 മുതല്‍ 31 വരെ വരെ സംഘടിപ്പിക്കുന്നുണ്ട്.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ടൈ കേരള, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ(സിഐഐ)യുടെ വനിതാ വിഭാഗമായ ഇന്ത്യന്‍ വുമണ്‍ നെറ്റ്വര്‍ക്ക് എന്നിവ ഈ ഉച്ചകോടിയില്‍ പങ്കാളികളായിരിക്കും. സ്ത്രീകളും സാങ്കേതികവിദ്യയും (വുമണ്‍ ആന്‍ഡ് ടെക്നോളജി) എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ https://startupmission.in/womensummit ല്‍ രജിസ്റ്റര്‍ ചെയ്യണം. ഒക്ടോബര്‍ 25 ആണ് അവസാന തിയതി.
കേരളത്തിലെ അതിവിപുലവും അത്യാധുനികവുമായ സ്റ്റാര്‍ട്ടപ്പ് സംരംഭക അന്തരീക്ഷത്തില്‍ വനിത പ്രൊഫഷണലുകളെയും അവരുടെ സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നത്.
ഉച്ചകോടിയ്ക്ക് മുന്നോടിയായി ഷീ ലവ്സ് ഇന്ത്യ ടെക്, വൈ ഹാക്ക്-ഹാക്കത്തോണ്‍, വി സ്റ്റാര്‍ട്ട് ബൂട്ട് ക്യാംപ്, ഇഡിപി, ഇന്‍വസ്റ്റര്‍ കഫെ തുടങ്ങിയ പരിപാടികള്‍ നടക്കും. സ്ത്രീകളുടെ ജീവിതത്തെ സാര്‍ത്ഥകമായി സ്വാധീനിച്ച സംരംഭങ്ങളെയും ഉത്പന്നങ്ങളെയും ഷീ ലവ്സ് ടെക് ഇന്ത്യ 2020 യിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ദേശീയ ഗ്രാന്റ് ചലഞ്ച് ഈ ഉച്ചകോടിയോട് അനുബന്ധമായി നടക്കും.
ഷീ ലവ്സ് ടെക് ഇന്ത്യ 2020 വിജയി, മികച്ച ഇന്‍ക്ലുസീവ് ഇന്‍കുബേറ്റര്‍, മികച്ച ഇന്‍ക്ലുസീവ് സ്റ്റാര്‍ട്ടപ്പ്, മികച്ച ഇന്‍ക്ലൂസീവ് ഐഇഡിസി എന്നീ പുരസ്കരങ്ങളും ഉച്ചകോടിയോടനുബന്ധിച്ച് നല്‍കും.
കൊവിഡ് കാലത്ത് പല പ്രൊഫഷണലുകളും ഫ്രീലാന്‍സ് ജോലികളും കരാര്‍ ജോലികളും വിജയകരമായി ചെയ്തു വരുന്നുണ്ട്. സ്വകാര്യ ജീവിതവും പഠനവും മറ്റും ബാധിക്കാത്ത രീതിയില്‍ ജോലി ചെയ്യാവുന്ന ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇത്തരം വിഷയങ്ങളും പരാമര്‍ശിക്കപ്പെടും.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തും സാങ്കേതികവിദ്യ രംഗത്തും വനിതകളുടെ സാന്നിദ്ധ്യം തുലോം കുറവാണ്. ഈ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരം പ്രോത്സാഹന പരിപാടികള്‍ മുന്നോട്ടു വയ്ക്കുന്നത്. വ്യവസായ ലോകത്തെ അതികായډാരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും മറ്റും വനിതകള്‍ക്കു ലഭിക്കുന്ന അവസരമാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
