A Oneindia Venture

6 മാസത്തിനിടെ 12 ശതമാനം നഷ്ടം, പക്ഷെ ഈ കേരള ഓഹരിയോട് എല്ലാവർക്കും പ്രിയം, വാങ്ങിക്കൂട്ടി ഇവർ

ഓഹരി വിപണിയിൽ ചാഞ്ചാട്ടം പതിവാണ്. അതുകൊണ്ടുതന്നെ നിക്ഷേപകർ വലിയ ജാഗ്രത പുലർത്താറുണ്ട്. ഓഹരി വിലയുടെ പ്രവർത്തനം എങ്ങനെ എന്ന് വിലയിരുത്തിയാണ് നിക്ഷേപകർ തിരഞ്ഞെടുപ്പുകൾ നടത്തുക. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 46 ശതമാനം മാത്രം വളർച്ച രേഖപ്പെടുത്തിയ ഒരു ഓഹരിയെ പ്രമുഖ നിക്ഷേപകരായ പൊറിഞ്ചു വെളിയത്ത് , രേഖ ജുൻജുൻ വാല തുടങ്ങിയവർ വാങ്ങി കൂട്ടുന്നുണ്ട്. ഏതാണ് ആ ഓഹരിയെന്നും എന്താണ് ആ ഓഹരിയുടെ പ്രത്യേകത എന്നും നമുക്ക് പരിശോധിക്കാം.

ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്

ഇന്ത്യയിലെ അറിയപ്പെടുന്ന ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ ഒന്നാണ് ജിയോജിത് ഫിനാൻഷ്യൽ സർവീസസ്. 1987 ല്‍ കേരളത്തിലെ കൊച്ചിയില്‍ സ്ഥാപിതമായി. പ്രാദേശിക സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനത്തില്‍ നിന്ന് ഒരു പ്രധാന ദേശീയ കളിക്കാരനായി മാറാൻ ഇന്ന് ജിയോജിതിന് സാധിച്ചിട്ടുണ്ട്. നിക്ഷേപ സേവനങ്ങൾ, ഫിനാൻഷ്യൽ പ്ലാനിംഗ്, അസറ്റ് അലോക്കേഷൻ, ബ്രോക്കിംഗ്, മ്യൂച്വൽ ഫണ്ട് വിതരണം, പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് തുടങ്ങിയവ കമ്പനി നൽകുന്നു. 15.2 ലക്ഷത്തിലധികം ഉപഭോക്താക്കൾ കമ്പനിക്കുണ്ട്. അതോടൊപ്പം ഗൾഫ് രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യവും കമ്പനിയുടെ നേട്ടമാണ്.

2026 സാമ്പത്തിക വർഷത്തിൽ രണ്ടാം പാദത്തിൽ കമ്പനിയുടെ ലാഭത്തിൽ 60 ശതമാനത്തിന്‍റെ കുറവുണ്ടായി. 22.4 കോടിയുടെ കുറവ്. ജീവനക്കാരുടെ എണ്ണത്തിൽ വരുത്തിയ വർധനവ്, ഐ ടി ഇൻഫ്രാസ്ട്രച്ചർ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടത്തിയ നിക്ഷേപം എന്നിവയാണ് ലാഭം കുറയാൻ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.

72 രൂപ വിലയുള്ള കേരള കമ്പനി, നിക്ഷേപകർക്ക് പ്രിയം

ഓഹരി വിപണിയിലെ പ്രകടനം

എൻഎസ്ഇയിൽ 72.10 രൂപ എന്ന നിലയിലാണ് ഓഹരി വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.88 ശതമാനം നഷ്ടം ഓഹരി നേരിട്ടു. അതേസമയം ഒരുമാസത്തിനിടെ 4.43 ശതമാനവും ആറ് മാസത്തിനിടെ 12.36 ശതമാനവും ഇടിവ് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഓഹരിക്ക് സംഭവിച്ചു. 29 ശതമാനമാണ് ഒരുവർഷത്തെ നഷ്ടം. 106.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

കൈവിടാതെ വൻകിട നിക്ഷേപകർ

ഓഹരി വില താഴേക്ക് വീഴുമ്പോഴും ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഓഹരിയോടെ വൻകിട നിക്ഷേപകർക്ക് പ്രിയമാണ്. 2025 സെപ്തംബര് പാദത്തിൽ 0.83% മാത്രമുണ്ടായിരുന്ന ഡി ഐ ഐ ഹോൾഡിങ് ഡിസംബർ പാദത്തിൽ 10.13 ശതമാനമായി. അതായത് 1100 ശതമാനത്തിന്‍റെ വർദ്ധനവ്.

പൊറിഞ്ചു വെളിയത്ത് 27 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഓഹരിയുടെ 1.43 ശതമാനമാണ് വാങ്ങിയിട്ടുള്ളത്. രേഖ ജുൻജുൻ വാല ഓഹരിയിൽ കാലങ്ങളായി നിക്ഷേപം നിലനിർത്തുന്നു. ജിയോജിത്തിന്റെ 7.2 ശതമാനം ഓഹരികളാണ് രേഖ സ്വന്തമാക്കിയിട്ടുള്ളത്.

താൽപര്യത്തിന് പിന്നിൽ

ഓഹരി വില താഴേക്ക് പോകുമ്പോഴും നിക്ഷേപകരുടെ താൽപര്യം ഉയർത്തുന്നത് വാല്യൂവേഷൻ തന്നെയാണ്. ഓഹരിയുടെ പ്രൈസ് to ബുക്ക് റേഷ്യോ 1.7 X ആണ്. എയ്ഞ്ചേൽ വൺ 4.6X ലാണ് വ്യാപാരം ചെയ്യുന്നത്. അതായത് 63 ശതമാനം ഡിസ്‌കൗണ്ടിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്. ബി എൻ പി പാരിബാസിന്റെ നിയന്ത്രണത്തിലുള്ള കമ്പനിക്ക് ഉയർന്ന ഡിവിഡിന് യിൽഡ് ഉണ്ട്

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X