5 ലക്ഷം വരെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ വയ വന്ദന യോജന കേരളത്തിൽ നടപ്പിലാക്കേണ്ടെന്ന് കേരള സർക്കാർ തീരുമാനിച്ചു. 70 വയസും അതിനു മുകളിലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാറിൻ്റെ പദ്ധതിയാണ് കേരളം അവഗണിക്കുന്നത്.
ആയുഷ്മാന്‍ ഭാരത് വയ വന്ദന യോജനയെ കേരളത്തിൻ്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (KASP) ലയിപ്പിച്ച് കേരളത്തില്‍ പദ്ധതി നടപ്പാക്കാനാണ് പദ്ധത്. എന്നാൽ ഇതിന് കേരളം ആവശ്യപ്പെട്ടതു പ്രകാരം കേന്ദ്രം വയ വന്ദന യോജനയുടെ പ്രീമിയം വർദ്ധിപ്പിക്കാത്തതാണ് ഈ അനിശ്ചിതത്വത്തിന് കാരണം.
കേരളത്തിൻ്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) 1,052 രൂപ എന്ന കുറഞ്ഞ പ്രീമിയം വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഇതേ തുകയിൽ വയ വന്ദന യോജനയും നടപ്പിലാക്കുവാനാണ് കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാൽ വയ വന്ദന പദ്ധതിയുടെ വാർഷിക പ്രീമിയം 3,250 രൂപയാക്കുവാനും, തുകയുടെ 60% കേന്ദ്ര സർക്കാർ ധനസഹായം നൽകാനും കേരളം നിർദ്ദേശിച്ചു. ഇതോടെ ഏകദേശം 26 ലക്ഷത്തോളം വയോജനങ്ങളുടെ ഇൻഷുറൻസ് പരിരക്ഷയിൽ കേരളത്തിൻ്റെ ഈ തീരുമാനം പ്രതിസന്ധി ഉയർത്തുന്നു.
ആദ്യ ഘട്ട ചർച്ചകൾ മുതൽ കേരളം ആവശ്യപ്പെടുന്നത് വയ വന്ദന യോജനയുടെ പ്രീമിയം വർദ്ധിപ്പിക്കുവാനാണ്. കേരളത്തിൻ്റെ ആവശ്യം പരിശോധിക്കുമെന്ന് കേന്ദ്രം തുടക്കത്തിൽ പറഞ്ഞിരുന്നെങ്കിലും പിന്നീട് കാര്യമായ മറുപടിയൊന്നും ലഭിച്ചില്ല. കേന്ദ്രം ഈ വിഷയത്തിൽ മൗനം തുടരുന്നതിനാൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കേരളം തീരുമാനിച്ചു.

വയ വന്ദന യോജനയുടെ വ്യവസ്ഥകൾ കണക്കിലെടുക്കുമ്പോൾ സാമ്പത്തികമായി മുന്നോക്കമുള്ള പ്രായമായ വ്യക്തികൾക്ക് വയ വന്ദനയുടെ കീഴിൽ കവറേജ് നൽകേണ്ടതില്ലെന്ന് കേരള സർക്കാർ വ്യക്തമാക്കുന്നു. കാരണം ഇത് അമിതമായ സാമ്പത്തിക ബാധ്യത നൽകിയേക്കും. എന്നാൽ പ്രീമിയം ഉയർത്തിയാൽ കേരളവും വയ വന്ദനയെ പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കുന്നു.
എന്താണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
കേരളത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പദ്ധതിയാണിത്. സാമ്പത്തിക പ്രതിസന്ധികൾ അനുഭവിക്കുന്നവർക്ക് ഉറപ്പുള്ള ആരോഗ്യ സുരക്ഷ നൽകുവാനാണ് ഈ പദ്ധതി ലക്ഷ്യം വെച്ചത്. 2018ലാണ് ഈ പദ്ധതി കേരള സർക്കാർ ആരംഭിച്ചത്. കൂടാതെ, കാരുണ്യ ബെനവലന്റ് ഫണ്ട് 3 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു.
വയ വന്ദന ഇൻഷുറൻസ് പദ്ധതി
70 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ പൗരന്മാർക്കും, അവരുടെ വരുമാനം പരിഗണിക്കാതെ, പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുക ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ വയ വന്ദന യോജന. ഇത് വയോജനങ്ങളുടെ സാമ്പത്തിക, ആരോഗ്യ സുരക്ഷക്കുള്ള ഉചിതമായ തിരഞ്ഞെടുപ്പായിരിക്കും. ആധാർ പരിശോധനയിലൂടെ അപേക്ഷകൻ്റെ പ്രായം ഉറപ്പാക്കുന്നത്.
ആയുഷ്മാൻ ഭാരതിന് കീഴിലുള്ള വയ വന്ദന യോജന 2024ൻ്റെ തുടക്കത്തിൽ പ്രഖ്യാപിച്ചെങ്കിലും ഒക്ടോബർ 29 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഈ പദ്ധതി പ്രയോജനപ്പെടുത്താം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
