ഓണം ബമ്പര്‍ 2025ന്റെ ഒന്നാം സമ്മാനം 25 കോടി രൂപ സ്വന്തമാക്കിയത് നെട്ടൂര്‍ സ്വദേശിനിയായ സ്ത്രീ. തന്റെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്ന് അവര്‍ ലോട്ടറി ഏജന്റായ ലതീഷിനെ അറിയിച്ചു. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് രണ്ട് ദിവസത്തിനുള്ളില്‍ ബാങ്കില്‍ ഹാജരാക്കും.
അവര്‍ പേടിച്ചിരിക്കുകയാണ്, അവര്‍ പാവങ്ങളാണ്, അവര്‍ വരില്ല. അവര്‍ പ്രത്യക്ഷപ്പെടുകയോ പെടാതിരിക്കുകയോ ചെയ്യട്ടെ, അതേ എനിക്ക് പറയാനുള്ളൂ. നാളെയോ മറ്റന്നാളോ ബാങ്കില്‍ അവര്‍ ടിക്കറ്റ് കൊടുക്കുമ്പോള്‍ അറിയാം. ലോട്ടറി അടിച്ച ആളുകളുടെ വീടുകളിടെ ദുരിതങ്ങള്‍ അറിഞ്ഞാണ് അവര്‍ ഈ തീരുമാനമെടുത്തത്. അവരൊരു സാധാരണ സ്ത്രീയാണ്, ലതീഷ് പറഞ്ഞു.
25 കോടി നേടിയ ആളുകളുടെ പേര് വിവരങ്ങൾ നാട്ടുകാർ അറിഞ്ഞാലുണ്ടാകുന്ന ബുദ്ധിമുട്ടുകളോ സംബന്ധിച്ച് എല്ലാവർക്കും ബോധ്യമുണ്ട്. 2023 ല്‍ ഓണം ബംപർ നേടിയ തിരുവനന്തപുരം സ്വദേശി അനൂപിനുണ്ടായ ബുദ്ധിമുട്ടുകളാണ് ഇതിന് ഉദാഹരണം. സഹായ ആവശ്യങ്ങളുമായി ജനം വീട്ടിലേക്ക് ഒഴുകി എത്തിയതോടെ അനൂപിന് താല്‍ക്കാലികമായി വീട് വിട്ട് പുറത്തേക്ക് മാറി നില്‍ക്കേണ്ടി വന്നു. ഇതിന് ശേഷമാണ് ലോട്ടറി വിജയികള്‍ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ മടിച്ച് തുടങ്ങിയത്. കഴിഞ്ഞ വർഷം കർണാട സ്വദേശിയായിരുന്നു ഭാഗ്യജേതാവ്.

എത്ര കൈയിൽ കിട്ടും?
ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജൻ്റിന് ലഭിക്കുക. അതോടൊപ്പം 30 ശതമാനം ടിഡിഎസ് ഈടാക്കും. ആരോഗ്യ-വിദ്യാഭ്യാസ സെസ്, സർചാർജ്, സെസ് തുടങ്ങിയവയും ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തി നൽകണം. ഇതെല്ലാം കഴിഞ്ഞ് ഏകദേശം 12,88,26,000 രൂപ ജേതാവിനുള്ളതാണ്.
ലതീഷിന് കിട്ടുക 2.5 കോടി
25 കോടി രൂപയുള്ള ഒന്നാം സമ്മാനത്തിന്‍റെ ടിക്കറ്റ് വിറ്റ ലതീഷും ഭാഗ്യം ചെയ്ത ആൾ തന്നെയാണ്. കാരണം 75 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. ടിക്കറ്റ് വിറ്റ ആൾക്ക് ഏജൻസി കമ്മീഷനായി ഒന്നാം സമ്മാനത്തിന്‍റെ 10 ശതമാനമാണ് ലഭിക്കുക. അതായത് ലതീഷിന് 2.5 കോടി രൂപ കിട്ടും. 70 ലക്ഷത്തിലേറെ കടബാധ്യതയുണ്ട്, അത് വീട്ടണം. രണ്ട് മക്കളുടെയും വിദ്യാഭ്യാസം പൂർത്തിയാക്കണം എന്നതാണ് ലതീഷിന്‍റെ ലക്ഷ്യങ്ങൾ. എത്ര രൂപ ലഭിച്ചാലും ഭാഗ്യത്തട്ട് വിട്ട് എങ്ങോട്ടും പോകില്ല എന്നും ലതീഷ് ഉറപ്പിച്ചു പറയുന്നു.
ഭഗവതി ലോട്ടറി ഏജന്‍സിയുടെ വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്റ് ലെതീഷ് എടുത്ത് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ലോട്ടറി ഓഫിസില്‍ നിന്നാണ് ഏജന്‍സി ലോട്ടറിയെടുത്തത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications