ജനുവരി ആദ്യ ആഴ്ചയിൽ ബെംഗളൂരുവിൽ പോകാൻ പ്ലാൻ ചെയ്തവരാണോ നിങ്ങൾ..? യാത്ര ട്രെയിനിലാണെങ്കിൽ ഇനി പറയുന്ന കാര്യം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കാരണം കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളുടെ യാത്രയിൽ ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ നോണ്‍ ഇന്റര്‍ലോക്കിങ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഭാഗിക റദ്ദാക്കലുകള്‍, സ്റ്റാര്‍ട്ടിങ് പോയിന്റ് മാറ്റങ്ങള്‍, വഴിതിരിച്ചുവിടല്‍, നിയന്ത്രണങ്ങള്‍ എന്നിവയുടെ ഉള്‍പ്പെടെയുള്ള നിരവധി മാറ്റങ്ങളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി മൂന്ന്
1. ട്രെയിന്‍ നമ്പര്‍ 16319 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു ഹംസഫര്‍ ദ്വൈവാര എക്സ്പ്രസ് ബെംഗളൂരു കന്റോണ്മെന്റിലായിരിക്കും സര്‍വീസ് അവസാനിപ്പിക്കുന്നത്. ഈ ട്രെയിന്‍ ബൈയനപ്പള്ളിക്കും എസ്എംവിടി ബെംഗളൂരുവിനും ഇടയില്‍ ഭാഗികമായി സര്‍വീസ് റദ്ദാക്കും.
2. ട്രെയിന്‍ നമ്പര്‍ 16378 എറണാകുളം ജങ്ഷന്-കെഎസ്ആര് ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ് ബൈയനപ്പള്ളിയില് വെച്ച് സര്‍വീസ് അവസാനിപ്പിക്കും.
3. ട്രെയിന്‍ നമ്പര്‍ 16512 കണ്ണൂര്‍-കെഎസ്ആര് ബെംഗളൂരു എക്സ്പ്രസ് യശ്വന്ത്പൂര്‍ ജങ്ഷനിലായിരിക്കും സര്‍വീസ് അവസാനിപ്പിക്കുന്നത്.
ജനുവരി 4
1. വൈകിട്ട് ഏഴ് മണിക്ക് ബെംഗളൂരു എസ്എംവിടിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16320 എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് ഹംസഫര്‍ ബൈ വീക്ക്ലി എക്സ്പ്രസ്, ബെംഗളൂരു കന്റോണ്മെന്റില് നിന്നായിരിക്കും യാത്ര പുറപ്പെടുക.
2. ട്രെയിന്‍ നമ്പര്‍ 16511 കെഎസ്ആര് ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് രാത്രി 9.47 ഓടെ യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്നായിരിക്കും പുറപ്പെടുക.

3. കെഎസ്ആര് ബെംഗളൂരു-എറണാകുളം ജങ്ഷന് ഇന്റര്‍സിറ്റി എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16377) ബെംഗളൂരു കന്റോണ്മെന്റില് നിന്ന് രാവിലെ 6.20നായിരിക്കും പുറപ്പെടുക.
4. ജനുവരി നാലിന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16565 യശ്വന്ത്പൂര്‍ ജങ്ഷന്-മംഗളൂരു സെന്‍ട്രല്‍ വീക്ക്ലി എക്സ്പ്രസ് ലോട്ടെഗൊല്ലഹള്ളി, യെലഹങ്ക ജങ്ഷന്, കൃഷ്ണരാജപുരം വഴിയായിരിക്കും സര്‍വീസ് നടത്തുക
5. ട്രെയിന്‍ നമ്പര്‍ 12683 എറണാകുളം ജങ്ഷന്-എസ്എംവിടി ബെംഗളൂരു ട്രൈ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ യാത്രയില്‍ 1 മണിക്കൂര്‍ നിയന്ത്രണമുണ്ടാകും.
ട്രെയിൻ സമയത്തിൽ മാറ്റം
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ട്. ഇക്കാര്യങ്ങൾ കൂടി ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കണം. 2026 ജനുവരി 1 മുതല്‍ പുതിയ സമയം പ്രാബല്യത്തില്‍ വരും. ട്രെയിന്‍ നമ്പര്‍ 12076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന്റെ കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള സമയത്തിലാണ് മാറ്റം. നേരത്തെ 9.40ന് എറണാകുളത്ത് എത്തിച്ചേര്‍ന്നിരുന്ന ജനശതാബ്ദി ജനുവരി ഒന്ന് മുതല്‍ 9.30ന് എത്തിച്ചേരും.
ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ജനുവരി 1 മുതല്‍ 9.30ന് എറണാകുളത്ത് എത്തും. നേരത്തെ 9.40-നാണ് ട്രെയിൻ എറണാകുളത്ത് എത്തിയിരുന്നത്. കൊല്ലത്ത് തീവണ്ടി 12.20 എത്തും. നേരത്തെ ഇത് 12.35 ആയിരുന്നു. 12626 തിരുവനന്തപുരം കേരള എക്സ്പ്രസ് ജനുവരി ഒന്ന് മുതല്‍ എറണാകുളം ടൗണില്‍ ട്രെയിന്‍ 4.30ന് എത്തും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications