കൊച്ചി: കേരളത്തിനുള്ളിലെ ചരക്കുനീക്കം ഇപ്പോള്‍ പ്രധാനമായും റോഡ് മാര്‍ഗ്ഗം ആണ് നടക്കുന്നത്. ഈ ചരക്കുനീക്കത്തിന്റെ ചെലവ് വളരെയേറെ കുറയ്ക്കാന്‍ ആകുന്ന ഒന്നാണ് ജലഗതാഗത മേഖല. ഒരുകാലത്ത് അത്തരം സംവിധാനം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ സമുദ്രമാര്‍ഗ്ഗമുള്ള ആഭ്യന്തര ചരക്കുനീക്കത്തിന് തിരിതെളിക്കുകയാണ് കേരളം. കൊച്ചിയേയും ബേപ്പൂരിനേയും അഴീക്കലിനേയും ബന്ധപ്പെടുത്തിക്കൊണ്ടാണ് ഈ കാര്‍ഗോ സര്‍വ്വീസ് നടത്തുക. പിന്നീട് ഇത് വിപുലീകരിക്കാനുള്ള പദ്ധതിയും ഉണ്ട്. ആദ്യ സര്‍വ്വീസ് ജൂണ്‍ 21 ന് ആണ് തുടങ്ങുന്നത്. വിശദാംശങ്ങള്‍ നോക്കാം...
കേരളത്തിന്റെ സ്വന്തം, പക്ഷേ...
കേരളത്തിലെ ആഭ്യന്തര ചരക്കുനീക്കമാണ് ഇതിലൂടെ ലക്ഷ്യം വക്കുന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'റൗണ്ട് ദ കോസ്റ്റ്' എന്ന കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല. അവരുടെ എംവി ഹോപ്പ് സെവന് എന്ന ചരക്കുകപ്പല്‍ ആയിരിക്കും കൊച്ചി- ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങളിലേക്ക് സര്‍വ്വീസ് നടത്തുക.
കൊല്ലത്തേക്കും
ആദ്യഘട്ടത്തില്‍ മൂന്ന് തുറമുഖങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഇത് കൊല്ലത്തേക്കും വ്യാപിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ സംഭരണ ശേഷിയുള്ള കപ്പല്‍ ആണ് സര്‍വ്വീസ് നടത്തുന്നത് എങ്കിലും ആദ്യ ഘട്ടത്തില്‍ 50 ടിഇയു കണ്ടെയ്നറുകള്‍ ആയിരിക്കും ഇതില്‍ ുണ്ടാവുക.
മലബാറിന് നേട്ടം
ഈ കാര്‍ഗോ സര്‍വ്വീസ് മലബാര്‍ മേഖലയിലെ വ്യാപാരികള്‍ക്ക് വലിയ നേട്ടമുണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി തുറമുഖത്ത് എത്തുന്ന കണ്ടെയ്നറുകള്‍ ഇപ്പോള്‍ റോഡ് മാര്‍ഗ്ഗമാണ് മലബാര്‍ മേഖലയിലേക്ക് എത്തിക്കുന്നത്. പുതിയ കാര്‍ഗോ സര്‍വ്വീസ് തുടങ്ങുന്നതോടെ, അത് വലിയൊരു അളവ് വരെ കടല്‍മാര്‍ഗ്ഗം ആക്കാന്‍ സാധിക്കും. ചരക്കുനീക്കത്തിന്റെ ചെലവില്‍ ഗണ്യമായ കുറവുവരും എന്നാണ് വിലയിരുത്തല്‍.
അപകടങ്ങള്‍ പേടിക്കണ്ട
റോഡ് വഴിയുള്ള കണ്ടെയ്നര്‍ നീക്കത്തില്‍ അപകടങ്ങള്‍ പതിവ് സംഭവം ആണ്. അത് മൂലമുള്ള നഷ്ടവും വലുതായിരിക്കും. എന്നാല്‍ കടല്‍മാര്‍ഗ്ഗമുള്ള ചരക്കുനീക്കത്തില്‍ അത്തരം പ്രശ്നങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളു. ചരക്കുനീക്കത്തിന്റെ ചെലവില്‍ 30 ശതമാനത്തോളം കുറവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് ഉത്പന്നങ്ങളുടെ വിലയിലും ഒരു പരിധിവരെ പ്രതിഫലിച്ചേക്കും.
കപ്പല്‍ കമ്പനിയ്ക്കും ആശ്വാസം
പലപ്പോഴും ഒരിടത്ത് നിന്ന് കണ്ടെയ്നറുകളുമായി എത്തുന്ന കപ്പലുകള്‍ തിരികെ കാലിയായി പോകേണ്ട സാഹചര്യം വരാറുണ്ട്. ഇത് കപ്പല്‍ കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാക്കും. എന്നാല്‍ അങ്ങനെയൊരു ഭയം കേരളത്തിന്റെ കാര്യത്തില്‍ വേണ്ട. തിരികെയുള്ള യാത്രയില്‍ ചരക്കുകള്‍ കയറ്റാന്‍ ഇല്ലെങ്കില്‍ കപ്പല്‍ കമ്പനിയ്ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് കേരള മാരിടീം ബോര്‍ഡ് സിഇഒ ടിപി സലീം കുമാര്‍ പറഞ്ഞതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
രണ്ടര വര്‍ഷത്തിന് ശേഷം
കേരളത്തില്‍ ഇതിന് മുമ്പും ആഭ്യന്തര ചരക്കുനീക്കത്തിന് ചരക്കുകപ്പലുകളുടെ സര്‍വ്വീസ് ഉണ്ടായിപുന്നു. എന്നാല്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് അത് അവസാനിപ്പിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇപ്പോള്‍ രണ്ടര വര്‍ഷത്തിന് ശേഷം ആണ് ആഭ്യന്തര ചരക്കുനീക്കത്തിനായി പുതിയൊരു കടല്‍ കാര്‍ഗോ സേവനം പുനരാരംഭിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications