സാക്ഷരതയിലും ആരോഗ്യ രംഗത്തും മാത്രമല്ല മയക്കുമരുന്ന് കേസുകളുടെ കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്നാണ് സമീപകാലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2024-ൽ മാത്രം എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ട് പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 27,700 കേസുകളാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുവെന്ന് കരുതുന്ന പഞ്ചാബിനേക്കാൾ അഞ്ചിരട്ടിയാണിത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കഴിഞ്ഞ വർഷം (2024) കുറഞ്ഞത് 500 കേസുകളെങ്കിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മാത്രമല്ല, 2025-ൻ്റെ തുടക്കത്തിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത 30 കൊലപാതക കേസുകളെങ്കിലും മയക്കുമരുന്നിലേക്കും അതിൻ്റെ ദുരവ്യാപക ഫലങ്ങളിലേക്കും വിരൽ ചൂണ്ടുന്നതായിരുന്നു.
ഞെട്ടിക്കുന്ന കണക്കുകൾ
ജൂലൈയിൽ മാതൃഭൂമി ദിനപത്രം പങ്കുവെച്ച ലേഖനത്തിൽ കേരളത്തിൽ 7.5 ലക്ഷം മുതിർന്നവരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 10 മുതൽ 17 വയസ്സുവരെ പ്രായമുള്ള 75,000 ത്തോളം കുട്ടികളും ഇതിനകം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും സംസ്ഥാന സർക്കാരിൻ്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇക്കണോമിക് ടൈംസ് പങ്ക് വെച്ച ലേഖനത്തിൽ കൊച്ചി മയക്കുമരുന്നിൻ്റെ ഹബ്ബായി മാറുന്നതിനെ പറ്റി പരാമർശിക്കുന്നുണ്ട്. 2019-ൽ കൊച്ചിയിൽ ആകെ പിടികൂടിയ സിന്തറ്റിക് വിഭാഗത്തിലെ മയക്കുമരുന്ന് 2.49 കി.ഗ്രാം ആണെങ്കിൽ 2023-ലെ മാത്രം പിടികൂടിയത് 2525 കിലോ ആയിരുന്നുവത്രെ. 2023 മുതൽ 2024 വരെയുള്ള കണക്കിൽ പഞ്ചാബിൽ ആകെ 9000 എൻഡിപിഎസ് കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ എറണാകുളം ജില്ലയിൽ മാത്രം 8567 എൻഡിപിഎസ് കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്.

മയക്കുമരുന്നെത്തുന്നത്
കേരളത്തിലേക്കെത്തുന്ന മയക്കുമരുന്നിൻ്റെ ഇടനിലക്കാരെ പറ്റിയുള്ള അന്വേഷണം എത്തി നിൽക്കുന്നത് ബാംഗ്ലൂരിലെ അഞ്ജാത ഇടങ്ങളിലാണ്. ഇത്തരം അന്വേഷണങ്ങൾ പലതും മുന്നോട്ട് പോകുന്നില്ല. നാർക്കോട്ടിക് വിഭാഗം പറയുന്നതനുസരിച്ച്, കേരളത്തിൽ പ്രചരിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് തായ്‌ലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.
എംഡിഎംഎ പോലുള്ള മിക്ക സിന്തറ്റിക് മയക്കുമരുന്നുകൾ ബെംഗളൂരുവിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് വരുന്നത്, അതേസമയം കഞ്ചാവ് ഒഡീഷയിൽ നിന്നും ആന്ധ്രയിൽ നിന്നും എത്തുന്നു. മറ്റൊന്ന് സ്റ്റുഡൻ്റ് വിസയിൽ ഇന്ത്യയിൽ എത്തുന്ന ആഫ്രിക്കൻ പൗരന്മാർ ബെംഗളൂരു പോലുള്ള സ്ഥലങ്ങളിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ നിർമ്മാണത്തിലും ഏർപ്പെടുന്നു.
ഇത് വിൽപ്പനക്ക് എത്തിക്കാൻ ഇവർക്ക് കാർട്ടലുകളുണ്ട്. കേരളത്തിൻ്റെ ഭൂപ്രകൃതിയും ഒരു പരിധിവരെ കള്ളക്കടത്തുകാർക്ക് സഹായകരമാണ്. സംസ്ഥാനത്തൊട്ടാകെ 1,300 ഓളം മയക്കുമരുന്ന് കടത്തുന്ന "ബ്ലാക്ക് സ്പോട്ടുകൾ" എൻഫോഴ്സ്മെന്റ് ഏജൻസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പം ഡാർക്ക് വെബ്ബും, സാമൂഹിക മാധ്യമങ്ങളിലെ രഹസ്യ ഗ്രൂപ്പുകളും, പേജുകളും വഴിയെല്ലാം മയക്കുമരുന്ന് വിപണനം ചെയ്യുന്നുണ്ട്. ഡാൻസ് പാർട്ടികൾ, ഹോട്ടലുകൾ, റിസ്സോർട്ടുകൾ തുടങ്ങി ഡ്രഗ് ഡീലർമാരുടെ ലക്ഷ്യ സ്ഥാനങ്ങൾ നിരവധി.
മയക്കുമരുന്നിനെ തുടച്ചു നീക്കാം
വിദ്യാഭ്യാസത്തിലൂടെ മയക്കുമരുന്നിനെ ഇല്ലാതാക്കാൻ സാധിക്കണം. അതിനായി സ്കൂൾ, കോളേജ് പാഠ്യപദ്ധതികളിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗത്തെ കുറിച്ചും ഉൾക്കൊള്ളിക്കണം, ഒപ്പം അതുമായി ബന്ധപ്പെട്ട പ്രതിരോധ പരിപാടികളും സംഘടിപ്പിക്കണം. ഇത് യുവ തലമുറക്ക് മയക്കുമരുന്നിൽ നിന്നുള്ള മോചനത്തിന് വഴിയൊരുക്കും. വിദേശ രാജ്യങ്ങളിൽ ചെയ്തതു പോലെ വിദ്യാർത്ഥികളെ കലാ-കായിക മേഖലകളിൽ കൂടുതൽ ഉൾപ്പെടുത്തി മയക്കുമരുന്നിൽ നിന്നും പൂർണമായി മോചിപ്പിക്കാൻ സാധിക്കണം. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ ഓരോ സംസ്ഥാനത്തിനും ഇതേ മാതൃകയിൽ ലഹരി മരുന്നുകളെ ഉൻമൂലനം ചെയ്യാൻ സാധിക്കണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications