ഇറച്ചിയും മീനുമില്ലാതെ മലയാളികൾക്ക് ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങില്ലെന്ന് ഇനിയെങ്കിലും ഇത്തരം പഠനങ്ങൾ നടത്തുന്നവർ മനസ്സിലാക്കണം. നൈസ് ആയിട്ട് ഞങ്ങളെ അങ്ങ് ലിസ്റ്റിൽ നിന്നെ ഒഴിവാക്കിയേക്ക്
നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ വാങ്ങാൻ ഏറ്റവും ഉയർന്ന വിഹിതം മാറ്റിവയ്ക്കുന്ന സംസ്ഥാനമായി തുടർച്ചയായി രണ്ടാം വർഷവും ഒന്നാമത് കേരളം തന്നെ. ഇറച്ചിയും മീനും അതില്ലെങ്കിൽ ഒരു മുട്ടയെങ്കിലും ഇല്ലാത്ത ജീവിതത്തെക്കുറിച്ച് മലയാളി ആലോചിച്ചിട്ടില്ല എന്നതാണ് സത്യം. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (NSO) നടത്തിയ 2023-24 ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ഗ്രാമീണമേഖലയിൽ പച്ചക്കറി വാങ്ങുന്നതിനായി ഏറ്റവും കുറവ് വിഹിതം മാറ്റിവയ്ക്കുന്നതും കേരളത്തിലാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. 9.49%. നഗര മേഖലകളിൽ 8.27% ആണ് പച്ചക്കറി വാങ്ങാനായി കുടുംബങ്ങൾ മാറ്റിവയ്ക്കുന്നത്. 2022-23ൽ കേരളം നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിനായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച സംസ്ഥാനം ആയിരുന്നു.
നോൺ-വെജ് ചെലവിൽ കേരളം ഒന്നാമത്
കേരളത്തിലെ ഗ്രാമീണ മേഖലയിൽ മുട്ട, മാംസം, മത്സ്യം എന്നിവയ്ക്കായി 23.33% ചെലവഴിക്കുന്നുവെന്ന് പുറത്തു വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നു. നഗരമേഖലകളിൽ ഇത് 21.3% മാത്രമാണ്. ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ബംഗാളാണ്. നഗരങ്ങളിൽ 18.78% വും ഗ്രാമീണ മേഖലയിൽ 19.71% വുമാണ് ഇവിടെ നോൺ-വെജിറ്റേറിയന് മാറ്റിവയ്ക്കുന്നത്. എന്നാൽ 2022-23 ലെ കണക്കുകൾ പ്രകാരം ഈ സ്ഥാനത്ത് അസമായിരുന്നു ഉണ്ടായിരുന്നത്.
വ്യത്യസ്ത സംസ്ഥാനങ്ങളിലെ ഭക്ഷണ ചെലവ്: താരതമ്യം
ഗ്രാമീണമേഖലയിൽ നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിനായി ഏറ്റവും കുറവ് ചെലവഴിക്കുന്നത് ഹരിയാനയാണ് (1.91%). നഗരമേഖലയിൽ കുറഞ്ഞ വിഹിതം മാറ്റിവയ്ക്കുന്നത് രാജസ്ഥാനും (2.25%).

പഴങ്ങൾ വാങ്ങുന്നതിനും കേരളം മുന്നിൽ
നഗരമേഖലയിൽ, കേരളം പഴങ്ങൾ വാങ്ങുന്നതിനായി ഏറ്റവും ഉയർന്ന വിഹിതം മാറ്റിവയ്ക്കുന്ന സംസ്ഥാനമായി മാറിയിട്ടുണ്ട്. അതായത് 12.41% ത്തോളമാണ് ഇത്. ഗ്രാമമേഖലയിൽ, കേരളം ആന്ധ്രപ്രദേശിന്റെ തൊട്ടുപിന്നിലാണ് 10.94% ആണ് ഇവിടെ കേരളത്തിന്റെ അനുപാതം
പഠനത്തിലെ മറ്റു പ്രധാന കണ്ടെത്തലുകൾ
മെഡിക്കൽ ചെലവിൽ കേരളം മുന്നിൽ
ഗ്രാമീണമേഖലയിൽ മെഡിക്കൽ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ വിഹിതം നീക്കിവയ്ക്കുന്നത് കേരളത്തിലാണ്. 17.33% മാണ് ഇവിടെ മാറ്റി വെക്കുന്നത്. നഗരമേഖലയിൽ, ഇത് 14.42% ആണ്.
നഗരങ്ങളിൽ പ്രോസസ്സഡ് ഫുഡിനും പാനീയങ്ങൾക്കും കൂടുതൽ ചെലവ്:
കേരളത്തിലെ നഗരവാസികൾ നോൺ-വെജ് ഭക്ഷണത്തിനേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നത് പ്രോസസ്സഡ് ഫുഡിനും പാനീയങ്ങൾക്കുമാണ്. ഗ്രാമീണ മേഖലയിൽ, ഇപ്പോഴും നോൺ-വെജ് ഭക്ഷണങ്ങൾ തന്നെയാണ് മുൻതൂക്കം.
കേരളത്തിന്റെ ഭക്ഷണ ഉപഭോഗ മാതൃക
കേരളത്തിലെ ഭക്ഷണ ഉപഭോഗ നിരക്കുകൾ സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങൾക്കും ആരോഗ്യ ബോധത്തിനും നേർസാക്ഷിയാണ്. ആരോഗ്യകരമായ ഭക്ഷണത്തിനും പഴവർഗങ്ങൾക്കും ഉയർന്ന പ്രാധാന്യം നൽകുന്ന സംസ്‌കാരമാണ് കേരളത്തിൽ നിലനിൽക്കുന്നത്.
മെഡിക്കൽ ചെലവുകൾക്കും ഭക്ഷണത്തിലെ വൈവിധ്യത്തിനും വലിയൊരു വിഹിതം മാറ്റിവയ്ക്കുന്നതിലൂടെ കേരളം ആരോഗ്യത്തെ മുൻഗണിക്കുന്ന സംസ്ഥാനമായി തുടരുന്നു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ, കേരളക്കര ആരോഗ്യകരമായ ഭക്ഷണത്തിനും ആരോഗ്യപരമായ ജീവിതശൈലിയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന് ഈ സർവേ വ്യക്തമാക്കുന്നു.
കേരളത്തിന്റെ ഭക്ഷണ ഉപഭോഗ ശൈലി, സംസ്ഥാനത്തിന്റെ ജീവിതരീതിയുടെയും ആരോഗ്യനിലവാരത്തിന്റെയും പ്രതിഫലനമാണ്.
എന്നാൽ ഉയർന്ന് വരുന്ന പ്രോസെസ്സ്ഡ് ഭക്ഷണങ്ങളുടെ ചിലവും, അമിത നോൺ വെജ് ഉപയോഗവും ചെറിയ രീതിയിൽ കേരളത്തിൽ ആശങ്ക പുലർത്തുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
