കേരളത്തിൻ്റെ ഹരിതാഭയും, പച്ചപ്പും! ടൂറിസം മേഖലയിൽ കേരളത്തിന് വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കേരളത്തിൻ്റെ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഓരോ വർഷവും എത്തിച്ചേരുന്നത്. ഇതിനാൽ തന്നെ നിരവധി ആളുകളാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നത്. ഇത് തട്ടിപ്പുകൾ വർദ്ധിക്കുന്നതിനും കാരണമാവുന്നുണ്ട്.
കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർ വ്യാജ ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് ചെയ്യുന്ന ആളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രമുഖ ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായ സംഘടനയായ കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെടിഎം) മുന്നറിയിപ്പ് നൽകുന്നു. കൊച്ചി, കുമരകം തുടങ്ങിയ സ്ഥലങ്ങളിൽ പ്രമുഖ പ്രതിനിധികളായി വേഷമിട്ട് ചിലർ തട്ടിപ്പ് നടത്തിയതോടെയാണ് പ്രശ്നം ഗുരുതരമായത്.
കൊച്ചി, കുമരകം പോലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിലവിൽ റിസർവേഷൻ ചെയ്തിട്ടുള്ളവരെ ഫോൺ കോളുകളിലൂടെയോ എസ്എംഎസിലൂടെയോ തെറ്റിദ്ധരിപ്പിക്കാനോ പണം തട്ടാനോ ഇവർ ശ്രമിക്കുമെന്നാണ് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറയുന്നത്. അതിനാൽ രാജ്യത്തിനു അകത്തും പുറത്തും നിന്ന് കേരളത്തിലേക്ക് എത്തുന്ന സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമായും കൊച്ചി, കുമരകം പോലുള്ള സ്ഥലങ്ങളിലേക്ക് എത്തുന്ന യാത്രക്കാരോട് മുൻകൂർ പണമടയ്ക്കാൻ തട്ടിപ്പുകാർ നിർബന്ധിക്കുന്നു. മാത്രമല്ല ബുക്കിംഗ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പം ഡീലക്സ് അല്ലെങ്കിൽ ഉയർന്ന ചാർജുള്ള മുറികൾക്ക് ഉടൻ തന്നെ പണം അടക്കണമെന്ന് നിർബന്ധിക്കുന്നുണ്ടെന്നും കെടിഎം സൊസൈറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഹോട്ടൽ ജീവനക്കാരുടെ വ്യാജ ഐഡി കാർഡുകൾ അയച്ചുകൊണ്ടാണ് സഞ്ചാരികളുടെ വിശ്വാസ്യത ഇത്തരക്കാർ നേടിയെടുക്കുന്നത്. ഇതോടെ ഇവർ ക്യുആർ കോഡുകൾ അല്ലെങ്കിൽ പേയ്‌മെന്റ് ലിങ്കുകൾ അയച്ചു കൊണ്ട് പണം വാങ്ങിക്കുന്നു. ഈ മാർഗത്തിലൂടെ നിരവധി വിനോദസഞ്ചാരികൾ വലിയ തുക നഷ്ടപ്പെട്ടതായി പരാതിപ്പെട്ടിട്ടുണ്ടെന്ന് ജോസ് പ്രദീപ് പറഞ്ഞു.
ഇതുപോലുള്ള ഫോൺ കോളുകളും സന്ദേശങ്ങളും വരുമ്പോൾ പരമാവധി അവയ്ക്ക് മറുപടി നൽകാതിരിക്കുന്നത് നല്ലതാണ്. മാത്രമല്ല നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഉടൻ തന്നെ റൂം ബുക്ക് ചെയ്ത ഹോട്ടലിന്റെ ഔദ്യോഗിക നമ്പറിൽ നേരിട്ട് വിളിച്ച് കാര്യം അന്വേഷിക്കാവുന്നതാണ്.
ബുക്കിംഗ് നടത്തിയതിന് ശേഷം അധിക പണം ആവശ്യപ്പെട്ട് ഓൺലൈൻ തട്ടിപ്പുകാർ വിനോദസഞ്ചാരികളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഇത് ഗുരുതരമായ വീഴ്ചയാണ്. അതിനാൽ എല്ലാ യാത്രക്കാരും ബുക്കിംഗുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് കെടിഎം സൊസൈറ്റി ആവശ്യപ്പെടുന്നു.
ടൂറിസം സീസൺ ആരംഭിക്കുന്നതിനാൽ സംസ്ഥാനത്തെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഓൺലൈൻ ഇടപാടുകളും, ബുക്കിംഗുകളും കൂടുതൽ വ്യാപകമാകുന്നതോടെ കേരള ടൂറിസം വ്യവസായത്തിന്റെ വിശ്വാസ്യത സംരക്ഷിക്കുന്നതിനും യാത്രക്കാര വഞ്ചിതരാവാതിരിക്കാനും വേണ്ടിയാണ് കെടിഎം ഈ മുന്നറിയിപ്പ് നൽകുന്നത്.
2000ലാണ് കേരള ട്രാവൽ മാർട്ട് സൊസൈറ്റി സ്ഥാപിതമായത്. കേരളത്തിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സ്ഥാപനമാണിത്. സംസ്ഥാനത്തെ ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂർ ഓപ്പറേറ്റർമാർ, മറ്റ് യാത്രാ സേവന ദാതാക്കൾ എന്നിവരടങ്ങുന്ന പങ്കാളികളെ ഈ സ്ഥാപനം പ്രതിനിധീകരിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില് മാറ്റം, വിശദാംശങ്ങള്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications