കേരളത്തിൽ നിന്നും മഴ പൂർണ്ണമായും പിൻവാങ്ങി. വരും ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഡിസംബർ 25 വരെ എല്ലാ ജില്ലകളിലും വെള്ള അലർട്ടാണ്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിന്‍റെ മലയോര മേഖലകളിൽ തണുപ്പ് വർദ്ധിക്കുകയാണ്. ഹൈറേഞ്ച് മേഖലകളില്‍ മഞ്ഞുവീഴ്ചയും തണുപ്പും കടുത്തു.
തണുത്ത് വിറച്ച് മൂന്നാർ
മൂന്നാറിൽ ഓരോ ദിവസവും അന്തരീക്ഷ താപനില താഴേക്ക് പോകുന്ന സ്ഥിതിയാണ്. മൂന്നാർ സെവൻമല, ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ്, ഉപാസി എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില ഞായറാഴ്ചയും മൈനസ് ഒന്ന് രേഖപ്പെടുത്തി. സൈലന്റ് വാലി, ദേവികുളം എന്നിവിടങ്ങളിൽ പൂജ്യമായിരുന്നു. ദേവികുളത്തും ലക്ഷ്മി എസ്റ്റേറ്റിലും ഇന്നലെയും പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ രാത്രിയിലും പുലർച്ചെയുമായി മൂന്നാറിലെ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കടുത്ത ശൈത്യം പ്രകടമാക്കി ദേവികുളം മേഖലയില്‍ വാഹനങ്ങളുടെ മേല്‍ ഐസ് കണികകള്‍ രൂപപ്പെട്ടിരുന്നു.
സാധാരണ നിലയില്‍ നിന്ന് വ്യത്യസ്തമായി വയനാട്ടിലും ഇത്തവണ തണുപ്പ് നേരത്തേ കടുത്തു. ജില്ലയിലെ പലയിടങ്ങളിലും താപനില 11 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. പുലര്‍ച്ചെ അസഹ്യമായ തണുപ്പാണ് അനുഭവപ്പെടുന്നത്. വടക്കന്‍ കേരളത്തില്‍ രാത്രിയും പുലര്‍ച്ചെയുമായി 12 ഡിഗ്രി സെല്‍ഷ്യസിലും താഴെയാണ് താപനില.
സഞ്ചാരികൾക്ക് സന്തോഷം
കടുത്ത തണുപ്പിനൊപ്പം അവധി ദിനങ്ങളും എത്തിയതോടെ ഹൈറേഞ്ച് പ്രദേശങ്ങളിലേക്ക് സഞ്ചാരികളുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കൊടും തണുപ്പ് അനുഭവപ്പെടുന്ന വട്ടവടയില്‍ പുതുവത്സരം വരെ മുഴുവന്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ബുക്കിംഗ് പൂര്‍ത്തിയായതായി ഉടമകള്‍ പറയുന്നു.

തണുപ്പിന് കാരണം
ലാ നിന പ്രതിഭാസമാണ് കാലാവസ്ഥ മാറ്റത്തിന് കാരണം. മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ താപനില അസാധാരണമാം വിധം കുറയുന്നതാണ് കൊടും തണുപ്പിന് കാരണമായത്. ലാ നിന ആഗോള വായു സഞ്ചാരഗതിയിൽ മാറ്റം വരുത്തുന്നു. കൂടാതെ, ഇന്ത്യൻ ഭൂഖണ്ഡത്തിൽ കഠിനമായ ശൈത്യത്തിന് കാരണമായി. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ലാ നിനയുടെ ആഘാതം അനുഭവപ്പെടും.
ശക്തമായ കാറ്റുമൂലം പടിഞ്ഞാറൻ പസഫിക് സമുദ്രഭാഗത്തേക്ക് ചൂടുവെള്ളം നീങ്ങുകയും കിഴക്കൻ പസഫിക്കിൽ തണുത്ത വെള്ളം മുകളിലേക്ക് ഉയരുകയും ചെയ്യുന്നതിനാലാണ് മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ താപനില കുറയുന്നത്. ഓസ്ട്രേലിയയിലും ഇന്ത്യയിലുമെല്ലാം കൂടുതൽ മഴയും തണുപ്പും, അമേരിക്കയുടെ തെക്കൻ ഭാഗങ്ങളിൽ വരൾച്ചയും ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു.
തണുത്ത് വിറച്ച് ബെംഗളൂരു
ബെംഗളൂരു നഗരത്തിൽ കനത്ത തണുപ്പമാണ്. വരും ദിവസങ്ങളിലും മൂടല്‍ മഞ്ഞും തണുപ്പും വര്‍ദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കടുത്ത ശീതതരംഗം അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ബീദര്‍, ബാഗല്‍കോട്ട്, വിജയപുര, ബെലഗാവി, ധാര്‍വാഡ് എന്നീ ജില്ലകളില്‍ താപനില ഗണ്യമായി കുറയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
