ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കനത്ത മഴ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കന്നത്ത മഴയും വ്യാപക നാശനഷ്ടവും ഉണ്ടായി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാന നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചതിനെത്തുടർന്ന് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ടാണ്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.
അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡെൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല.
കനത്ത മഴയെ തുടർന്നുള്ള മുൻകരുതലിന്‍റെ ഭാഗമായി ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകലിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനും മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. റവന്യൂ വകുപ്പ്, കേരള സംസ്ഥാന വൈദ്യുതി ബോർഡ്, പഞ്ചായത്തുകൾ, പൊതുമരാമത്ത് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കാനും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കാനും ആവശ്യപ്പെട്ടു.

ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ചൊവ്വാഴ്ച 138.50 അടിയിലെത്തി. പരമാവധി അനുവദനീയമായ ജലനിരപ്പ് 142 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 7,086 ഘനയടിയാണ്. അധികമായി പുറത്തേക്ക് വിടുന്നത് സെക്കൻഡിൽ 6,003 ഘനയടിയാണ്.
ഒക്ടോബർ ആദ്യ വാരത്തിൽ കേരളത്തിൽ വടക്കുകിഴക്കൻ മൺസൂൺ എത്തിയതിനുശേഷം, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മിക്ക ജില്ലകളിലും മൂടൽമഞ്ഞ് മൂടിക്കെട്ടിയ ആകാശവും ദിവസം മുഴുവൻ ഇടയ്ക്കിടെ മഴയും ഉണ്ടായിരുന്നു. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ഇടുക്കി എന്നീ മലയോര ജില്ലകളുടെ ഉയർന്ന പ്രദേശങ്ങളിലും വ്യാപകമായി മഴ ലഭിച്ചു.
കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ 20 സെന്റിമീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്നാണ് റെഡ് അലേർട്ട് സൂചിപ്പിക്കുന്നത്, അതേസമയം ഓറഞ്ച് അലേർട്ട് എന്നാൽ 11 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെ വളരെ കനത്ത മഴ പെയ്യുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications