ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ കാലാവസ്ഥയ്ക്ക് എന്ത് പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. മഴയാണെങ്കിൽ പേമാരി, വെയിലാണെങ്കിൽ കനത്ത ചൂട്, ഇനി തണുപ്പാണെങ്കിലോ കൊടും തണുപ്പ്. നിലവിൽ കൊടും തണുപ്പിൽ വലയുകയാണ് കേരളം. മലയോര മേഖലയിൽ അതിശൈത്യമാണ്. സാധാരണ വർഷങ്ങളിൽ വൃശ്ചികം-ധനു-മകര മാസങ്ങളിൽ അനുഭവപ്പെടാറുള്ളതിലധികം തണുപ്പാണ് ഇക്കൊല്ലം രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്നാണ് സൂചന.
തണുത്ത് വിറച്ച് മലയോരം
കേരളത്തിന്‍റെ മലയോര മേഖലകൾ തണുത്ത് വിറയ്ക്കുകയാണ്. വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ മലയോര പ്രദേശങ്ങളിൽ അതിശൈത്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാറിലും ഇത്തവണ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം 5 മണിയോടെ തുടങ്ങുന്ന തണുപ്പ് പിറ്റേ ദിവസം രാവിലെ വരെ തുടരും. നാലു ദിവസം തുടർച്ചയായി മൈനസ് ഒന്നിലാണ് താപനില റിപ്പോർട്ട് ചെയ്തത്. സൈലൻ്റ് വാലി, ദേവികുളം, ലെച്ച്മി സെക്ഷൻ എന്നിവിടങ്ങളിൽ താപ നില 0°C സെൽഷ്യസ് ആയി കുറഞ്ഞു. സെവൻമല 1 ഡിഗ്രി സെൽഷ്യസ്, ചെണ്ടുവരൈ 1 ഡിഗ്രി സെൽഷ്യസ്, മാടുപ്പെട്ടി 3 °, നല്ലതണ്ണി 2 ° എന്നിങ്ങനെ ആണ് ഇന്നത്തെ കുറഞ്ഞ താപനില.
വയനാട്ടിലും കൊടും തണുപ്പ്
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ വയനാട്ടിലും കൊടും തണുപ്പാണ്. ജില്ലയിലെ പലയിടങ്ങളിലും താപനില 11 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. പുലർച്ചെ അസഹ്യമായ തണുപ്പാണ് അനുഭവപ്പെടുന്നത്. അതിശൈത്യവും മഞ്ഞ് വീഴ്ചയും ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളാണ് മൂന്നാറിലും വയാനിട്ടിലും എത്തുന്നത്. കൊടും തണുപ്പ് അനുഭവപ്പെടുന്ന വട്ടവടയിലാകട്ടെ പുതുവത്സരം വരെ എല്ലാ റിസോർട്ടുകളും ഹോം സ്റ്റേകളും ഇതിനോടകം തന്നെ ബുക്കിങ് പൂർത്തിയായി കഴിഞ്ഞതായി ഉടമകള്‍ പറയുന്നു. മൂന്നാറിലും സമാനമാണ് സ്ഥിതി.

തണുപ്പിന് കാരണം
വടക്കൻ കേരളത്തിൽ തണുപ്പ് കൂടാൻ പ്രധാന കാരണം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിൻ്റെ ഗതിയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. സാധാരണ തമിഴ്‌നാട് വഴി എത്തുന്ന കാറ്റാണ് കേരളത്തിൽ തണുപ്പ് എത്തിക്കാറുള്ളതെങ്കിൽ, ഇത്തവണ കർണാടകയിൽ നിന്നുള്ള കാറ്റ് വയനാട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ അതിശൈത്യത്തിന് കാരണമാകുന്നു.
ശബരിമലയിലെ കാലാവസ്ഥ
ശബരിമലയിലും പരിസര പ്രദേശങ്ങളിലും രാത്രി സമയങ്ങളിൽ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. തണുപ്പിനെ അതിജീവിക്കാൻ ഭക്തർ സ്വയം മാർഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതരുടെ നിർദ്ദേശമുണ്ട്. രാത്രി കാലങ്ങളിൽ മഞ്ഞു മൂടിയ വഴികളിലൂടെയുള്ള വാഹന യാത്രയും അതീവ ജാഗ്രതയോടെ വേണമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഇന്ന് പകൽ സമയത്ത് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം. സന്നിധാനം, പമ്പ, നിലക്കൽ മേഖലകളിലെ കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മഴയ്ക്ക് പൂർണ്ണ ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന നാലു ദിവസത്തേക്ക് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
