സംസ്ഥാനത്ത് പൊള്ളുന്ന ചൂടാണ്, കണ്ണൂരിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ എത്തി, ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

കേരളത്തിൽ നിന്നും പൂർണമായും മഴ മാറി. കേരള കർണാടക തീരത്തിന് മുകളിലെ ന്യൂന മർദ്ദ പാത്തി ദുർബലമായി എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം വടക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ടെങ്കിലും മഴ മുന്നറിയിപ്പൊന്നും ഒരു ജില്ലയിലും നൽകിയിട്ടില്ല. സംസ്ഥാനത്ത് ഇന്നും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. മഴ കുറഞ്ഞത് കൊണ്ടുതന്നെ പകൽ സമയങ്ങളിൽ ചൂട് ഉയർന്നേക്കും.

മത്സ്യത്തൊഴിലാളി ജാഗ്രത

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്. വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായാൽ അധികൃതർ കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതാണ്. പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

അനുഭവപ്പെടുന്നത് കഠിന ചൂട്

സംസ്ഥാനത്ത് നിലവിൽ കടുത്ത വേനലാണ് അനുഭവപ്പെടുന്നത്. പകൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന നിലയിലാണ്. ഈ മാസം രണ്ടാം തീയ്യതി കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത് 37 ഡിഗ്രി സെൽഷ്യസ് ചൂടാണ്. അതോടൊപ്പം പല ജില്ലകളിലും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ രാത്രികാല താപനിലയും കൂടുതലായിരുന്നു.

സംസ്ഥാനത്ത് ചൂട് കൂടുന്നു, ആരോഗ്യം ശ്രദ്ധിക്കണം

ഭൗമ താപനിലയിലെ വർധനയ്ക്കൊപ്പം പ്രാദേശികമായ പ്രതിഭാസങ്ങളും ചൂടു കൂടുന്നതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമുദ്രജലത്തിലെ താപനില ഉയർത്തുന്ന 'എൽ നിനോ' പ്രതിഭാസം കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴ കുറയാനും വരണ്ട കാലാവസ്ഥയ്ക്കും ഇടയാക്കിയിട്ടുണ്ട്. 

ആരോഗ്യം ശ്രദ്ധിക്കണം

ചൂട് കാലത്ത് ശരീരാരോഗ്യം സംരക്ഷിക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഉയർന്ന താപനിലയും ഈർപ്പവും കാരണം ശരീരത്തിൽ ജലക്ഷയം, ക്ഷീണം, സൂര്യാതപം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ ദിവസവും മതിയായ അളവിൽ വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്. ദാഹം തോന്നുന്നതിന് മുൻപേ തന്നെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

ചൂട് കാലത്ത് ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എണ്ണകൂടിയതും മസാലയുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തണം. തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങൾ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.

ഉച്ച സമയത്ത് നേരിട്ട് സൂര്യപ്രകാശത്തിൽ ഇറങ്ങുന്നത് ഒഴിവാക്കണം. പുറത്തുപോകേണ്ടി വന്നാൽ കുടയോ ക്യാപ്പോ ഉപയോഗിക്കുകയും ലഘുവായ, വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. കനത്ത ചൂടിൽ കഠിനമായ ശാരീരികാധ്വാനം ഒഴിവാക്കുന്നതും ആരോഗ്യ സംരക്ഷണത്തിന് പ്രധാനമാണ്. മുതിർന്നവരും കുട്ടികളും ഗർഭിണികളും ചൂട് കാലത്ത് പ്രത്യേക ശ്രദ്ധ പുലർത്തണം. തലചുറ്റൽ, അമിത ക്ഷീണം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിശ്രമിക്കുകയും ആവശ്യമായാൽ ഡോക്ടറുടെ സഹായം തേടുകയും വേണം. ശരിയായ ശീലങ്ങൾ പാലിച്ചാൽ ചൂട് കാലവും ആരോഗ്യമോടെ കടന്നുപോകാൻ കഴിയും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X