കേരളത്തിൽ നിന്നും മഴ പൂർണ്ണമായും പിൻവാങ്ങിയ സ്ഥിതിയാണ്. ഇന്നും ഒരു ജില്ലയിലും മഴ മുന്നറയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. വരുന്ന 2 ദിവസത്തേക്ക് സംസ്ഥാനത്ത് അലർട്ടുകൾ ഒന്നും തന്നെ നൽകിയിട്ടില്ല. അതേസമയം, തുലാവർഷം പിൻവാങ്ങിയതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയുടെ തീവ്രത കുറഞ്ഞു. എന്നാൽ ജനുവരി 24 ന് രണ്ട് ജില്ലകളിൽ ഗ്രീൻ അലർട്ട് പറഞ്ഞിട്ടുണ്ട്. നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലർട്ട് പറഞ്ഞിരിക്കുന്നത്. ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ട്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (20/01/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തണുപ്പ് വർദ്ധിച്ചു
മഴ മാറിയതോടെ കേരളത്തിലെ വടക്കൻ ജില്ലകളിൽ നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. സാധാരണയായി ഇടുക്കി, വയനാട് ജില്ലകളിൽ അനുഭവപ്പെടുന്ന ശക്തമായ തണുപ്പ് ഇത്തവണ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും താപനില ഗണ്യമായി കുറഞ്ഞതായാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബെംഗളൂരുവിൽ തണുപ്പ് തുടരും
ബെംഗളൂരു നഗരത്തിലെ ഇന്നത്തെ കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസും പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രാവിലെ മൂടൽമഞ്ഞ് കാരണം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കുട്ടികൾ മുതൽ പ്രായമായവർ വരെ തണുപ്പിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം.
തണുപ്പിൽ നിന്ന് സ്വയം രക്ഷനേടാൻ ചൂടുള്ള വസ്ത്രങ്ങൾ ധരിക്കാനും, തണുത്ത വായു നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കാനും, ചൂടുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കാനും ഡോക്ടർമാർ ആളുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. സമീകൃതാഹാരം കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ആരോഗ്യം നിലനിർത്താൻ സഹായിക്കും.
ബാംഗ്ലൂർ അർബൻ, ബാംഗ്ലൂർ റൂറൽ, കോലാർ, ചിക്കബല്ലാപ്പൂർ, തുംകൂർ, രാമനഗര, മാണ്ഡ്യ, മൈസൂർ, ചാമരാജനഗർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, കുടക്, ഹാസൻ, ശിവമോഗ എന്നീ തെക്കൻ ഉൾപ്രദേശങ്ങളിലെ ജില്ലകളിലും വരണ്ട കാലാവസ്ഥ തുടരും. കർണാടകയുടെ വടക്കൻ ഉൾപ്രദേശങ്ങളായ ബെൽഗാം, ബീദർ, വിജയപുര, ബാഗൽകോട്ട്, ഹാവേരി, ഗദഗ്, ധാർവാഡ്, കലബുറഗി, കൊപ്പൽ, ബെല്ലാരി, റായ്ച്ചൂർ, യാദ്ഗിർ, വിജയനഗർ ജില്ലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. രാവിലെയും രാത്രിയും ഈ ഭാഗങ്ങളിൽ തണുപ്പ് വർദ്ധിച്ചതിനാൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications