A Oneindia Venture

മഴ വരുന്നേ.. മഴ..! കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ, ഈ ജില്ലകളിലുള്ളവർ കുട കയ്യിൽ കരുതണം

ചെറിയ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത ചൂടിന് ചെറിയ ആശ്വാസം നൽകാൻ മഴയ്ക്ക് സാധിച്ചേക്കും. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. നേരിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് അലർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ ഗ്രീൻ അലേർട്ട് നൽകിയിട്ടുണ്ട്. അതേസമയം ഞായറാഴ്ച മുഴുവൻ ജില്ലകളിലും നേരിയ മഴയക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രത

ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുതെന്നും കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

കനത്ത ചൂടിന് ആശ്വാസം, വീണ്ടും മഴ എത്തും

ജനുവരിയിൽ മഴ കുറഞ്ഞു, ചൂട് കൂടും

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കേണ്ട തുലാവർഷത്തിൽ വലിയ കുറവുണ്ടായി. സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും പല ജില്ലകളിലും ലഭിച്ചില്ല. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം കേരളത്തിൽ പെയ്‌ത മഴയുടെ അളവിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി പകുതിയോടെ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അമിതമായി വർധിക്കുന്ന താപനിലയുടെ ഫലമായി എൽ നിനോ പ്രതിഭാസം രൂപപ്പെടുകയും ഇത് സംസ്ഥാനത്തെ സാരമായ രീതിയില്‍ ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വർഷത്തിൻ്റെ ആദ്യ പകുതിയിൽ എൽ നിനോ പ്രതിഭാസം രൂപപ്പെടാനാണ് സാധ്യത. സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതല ജലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ

കർണാടകയിലെ കാലാവസ്ഥ

കർണാടകയിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ കാലാവസ്ഥ സാധാരണ നിലയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മഴയോ ശക്തമായ കാറ്റോ ഉണ്ടാകുമെന്ന് മുന്നറിയിപ്പില്ല. ബെംഗളൂരുവിലെ കുറഞ്ഞ താപനില 17-19°C ഉം പരമാവധി താപനില 29-31°C ഉം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെയും രാത്രിയിലും നേരിയ തണുത്ത കാറ്റ് ഉണ്ടാകും. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ മൂടൽമഞ്ഞ് കാണാൻ സാധ്യതയുണ്ട്, ഇത് പകൽ സമയത്ത് ഔട്ട്ഡോർ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് നേരിയ ഉന്മേഷം നൽകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X