കേരളത്തെ ഇനി കാത്തിരിക്കുന്നത് കടുത്ത വേനലാണ്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന റിപ്പോർട്ടുകൾ നിലനിന്നിരുന്നു. പക്ഷെ എവിടേയും വലിയ മഴ പെയ്തില്ല. അതേസമയം മത്സ്യത്തൊഴിലാികൾക്ക് പ്രത്യേക മുന്നറിയിപ്പുകളുണ്ട്.
29/01/2026: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
30/01/2026: കന്യാകുമാരി പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ തീയതിയിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മുന്നറിയിപ്പുള്ള സമുദ്ര മേഖലകളുടെ വ്യക്തതയ്ക്കായി താഴെ തന്നിട്ടുള്ള ഭൂപടം പരിശോധിക്കുക.
ചൂട് കൂടും
സംസ്ഥാനത്ത് ഇത്തവണ വേനൽച്ചൂട് സാധാരണയേക്കാൾ വർധിക്കും. അമിതമായി വർധിക്കുന്ന താപനിലയുടെ ഫലമായി എൽ നിനോ പ്രതിഭാസം രൂപപ്പെടുകയും ഇത് സംസ്ഥാനത്തെ സാരമായ രീതിയില്‍ ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വർഷത്തിൻ്റെ ആദ്യ പകുതിയിൽ എൽ നിനോ പ്രതിഭാസം രൂപപ്പെടാനാണ് സാധ്യത. ജനുവരി പകുതിയോടെ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പാലക്കാട്, പുനലൂർ, തൃശൂർ തുടങ്ങിയ പ്രദേശങ്ങളിലാകും ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുക.

ആരോഗ്യം ശ്രദ്ധിക്കണം
ചൂട് കാലത്ത് ശരീരാരോഗ്യം സംരക്ഷിക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്. ദിവസവും മതിയായ വെള്ളം കുടിക്കുക പ്രധാനമാണ്. ദാഹമുണ്ടാകുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്ന ശീലം പാലിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ഇളനീർ പോലുള്ള പ്രകൃതിദത്ത പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
കനത്ത ചൂടുള്ള സമയങ്ങളിൽ പുറത്ത് പോകുന്നത് ഒഴിവാക്കുകയും ലഘുവായ, വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. സൂര്യാഘാതം ഒഴിവാക്കാൻ തൊപ്പിയോ കുടയോ ഉപയോഗിക്കുക നല്ലതാണ്. അമിതമായ കഫീൻ, മദ്യം എന്നിവ ഒഴിവാക്കി ശരീരത്തിന് വിശ്രമം നൽകുന്നതും ചൂടുകാല ആരോഗ്യസംരക്ഷണത്തിന് സഹായകരമാണ്.
ബെംഗളൂരുവിലും ചൂട് കൂടും
ബെംഗളൂരുവിലും തെക്കൻ കർണാടകയിലെ മറ്റ് ഭാഗങ്ങളിലും സാധാരണയേക്കാൾ 1 ഡിഗ്രി സെൽഷ്യസ് കൂടിയ താപനില അനുഭവപ്പെടാം. അതേസമയം തീരദേശ, വടക്കൻ കർണാടക പ്രദേശങ്ങളിൽ 2 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ താപനില അനുഭവപ്പെടാം. ചില സന്ദർഭങ്ങളിൽ സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. രാജ്യമെമ്പാടും വേനൽക്കാല താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ ജി.എസ്. ശ്രീനിവാസ റെഡ്ഡി പറഞ്ഞു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
