കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. വടക്കൻ ജില്ലകളിൽ സാധാരണയിൽ അധികം ചൂട് ഇപ്പോൾ തന്നെ അനുഭവപ്പെടുന്നുണ്ട്. മാർച്ച് മാസം ആരംഭിക്കുന്നതോടെ വേൽ കടുക്കാനാണ് സാധ്യത. അതേസമയം കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് നേരിയ മഴയ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത.
കഴിഞ്ഞ ദിവസം പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ നേരിയ മഴ പെയ്തിരുന്നു. വെള്ളിയാഴ്ച തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ സാധ്യത.
മത്സ്യത്തൊഴിലാളി ജാഗ്രത
ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശിയേക്കും.
ചൂട് കൂടും, ശ്രദ്ധിക്കണം
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് വർദ്ധിക്കാനാണ് സാധ്യത. പകൽ സമയത്ത് വടക്കൻ കേരളത്തിൽ സാധാരണ ചൂടിനേക്കാൾ കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. വേനൽ മഴ എത്തിയില്ലെങ്കിൽ കേരളം കടുത്ത വരൾച്ച നേരിടേണ്ടി വന്നേക്കും. കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകൾ ഒഴികെ മറ്റു ജില്ലകളിലെല്ലാം ചൂടു വർദ്ധിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. അതേസമയം വടക്കൻ ജില്ലകളിൽ രാത്രി താപനിലയിലും വർദ്ധനവ് ഉണ്ടാവും.

മഴ സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് സാധാരണയേക്കാൾ കൂടുതലായിരിക്കും. വടക്കൻ ജില്ലകളിൽ വെയിൽ കഠിനമാകാനാണ് സാധ്യതയെന്നും ശരാശരി 34°C വരെ താപനില ഉയർന്നേക്കുമെന്നും കാലാവസ്ഥ വിദഗ്ധർ പറയുന്നു. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
ആരോഗ്യം ശ്രദ്ധിക്കണം
ചൂട് കാലത്ത് ശരീരാരോഗ്യം സംരക്ഷിക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്. ദിവസവും മതിയായ വെള്ളം കുടിക്കുക പ്രധാനമാണ്. ദാഹമുണ്ടാകുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്ന ശീലം പാലിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ഇളനീർ പോലുള്ള പ്രകൃതിദത്ത പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കനത്ത ചൂടുള്ള സമയങ്ങളിൽ പുറത്ത് പോകുന്നത് ഒഴിവാക്കുകയും ലഘുവായ, വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. സൂര്യാഘാതം ഒഴിവാക്കാൻ തൊപ്പിയോ കുടയോ ഉപയോഗിക്കുക നല്ലതാണ്. അമിതമായ കഫീൻ, മദ്യം എന്നിവ ഒഴിവാക്കി ശരീരത്തിന് വിശ്രമം നൽകുന്നതും ചൂടുകാല ആരോഗ്യസംരക്ഷണത്തിന് സഹായകരമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications