കേരളത്തിലെ സ്കൂളുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളും വാർത്തകളും ഉയരുന്ന ഈ സാഹചര്യത്തിലാണ് കേരള സർക്കാർ പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. ഇത് സ്കൂൾ വിദ്യാർത്ഥികൾക്കും, സ്കൂളിൽ ജോലി ചെയ്യുന്നവർക്കും ഉപകാരപ്രദമാവും. അതായത്, മറ്റു സ്ഥലങ്ങളിൽ നിന്നു വന്ന് ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്നതിനായി സർക്കാർ വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. കേരളത്തിലെ വനിതാ-ശിശു വികസന വകുപ്പായിരിക്കും ഇതിന് നേതൃത്വം നൽകുന്നത്.
18 വയസ്സിന് മുകളിലുള്ള ജോലിക്കാരായ സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും വേണ്ടിയാണ് ഈ താമസസൗകര്യം ഒരുക്കുന്നത്. സംസ്ഥാനത്തെ 10 സ്ഥലങ്ങളിലായിരിക്കും ഈ വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കുന്നത്. കണക്കുകൾ അനുസരിച്ച്, ഈ ഹോസ്റ്റലുകളിൽ 600-ലധികം കിടക്കകൾ ലഭ്യമാക്കും. അതിനാൽ ഒരുപാട് ആളുകളെ പാർപ്പിക്കാൻ സാധിക്കും.
കേരളത്തിൽ എവിടെയെല്ലാം ഹോസ്റ്റൽ പണിയും
കേരളത്തിലെ 8 ജില്ലകളിലായി 10 സ്ഥലത്താണ് വനിതാ ഹോസ്റ്റൽ പണിയാൻ ഉദ്ദേശിക്കുന്നത്. അതായത് ഇടുക്കി, ആലപ്പുഴ ജില്ലകളിൽ രണ്ട് ഹോസ്റ്റലുകൾ വീതം പണിയും. ബാക്കി കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഓരോ ഹോസ്റ്റലുകൾ വീതവും സ്ഥാപിക്കും.

പദ്ധതിയുടെ മൊത്തം ചിലവ്
ഈ പദ്ധതിയുടെ മൊത്തം ചിലവ് 120 കോടി രൂപയാണ്. ഓരോ ജില്ലകളിലും വ്യത്യസ്ത ചിലവിലാണ് ഹോസ്റ്റലുകൾ പണിയുന്നത്. ഓരോന്നിൻ്റെ ചിലവുകൾ അറിയാം;
ഇടുക്കി ചെറുതോണിയിൽ നിർമ്മിക്കുന്ന ഹോസ്റ്റലിൻ്റെ ചിലവ് 12.10 കോടിയാണ്. വാഴത്തോപ്പിൽ പണിയുന്ന ഹോസ്റ്റലിൻ്റെ ചിലവ് 10.64 കോടിയാണ്.
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിർമ്മിക്കുന്ന ഹോസ്റ്റലിൻ്റെ ചിലവ് 12.28 കോടിയും, പടനാടിൽ പണിയുന്ന ഹോസ്റ്റലിൻ്റെ ചിലവ് 12.27 കോടിയാണ്.
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ 14.44 കോടി രൂപക്കും, കോഴിക്കോട് ജില്ലയിൽ 14.15 കോടി രൂപക്കുമാണ് ഹോസ്റ്റലിൻ്റെ നിർമ്മാണം. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നിർമ്മിക്കുന്ന ഹോസ്റ്റലിൻ്റെ നിർമ്മാണ ചിലവ് 10.10 കോടിയും, കോട്ടയം ഗാന്ധിനഗറിൽ നിർമ്മിക്കുന്ന ഹോസ്റ്റലിൻ്റെ ചിലവ് 18.18 കോടിയും, തൃശൂർ മുളങ്കുന്നത്തുകാവിൽ നിർമ്മിക്കുന്ന ഹോസ്റ്റലിൻ്റെ ചിലവ് 13.65 കോടിയും, തിരുവനന്തപുരം ബാലരാമപുരത്ത് 2.19 കോടി രൂപക്കുമാണ് വനിതാ ഹോസ്റ്റൽ നിർമ്മിക്കുന്നത്.
കേന്ദ്ര സർക്കാരിൻ്റെ ധനസഹായം
കേരള സംസ്ഥാനം മുന്നോട്ട് വെക്കുന്ന ഈ പദ്ധതിയുടെ ധനസഹായം ലഭിക്കുന്നത് കേന്ദ്ര സർക്കാരിന്റെ SASCI ഫണ്ടിൽ നിന്നായിരിക്കും. ഇതൊരു വായ്പയായിട്ടാണ് നൽകുന്നത്. അതിനാൽ 50 വർഷത്തെ തിരിച്ചടവ് കാലാവധിയോടെ പണം ലഭിക്കും. ആദ്യ ഗഡുവായി സംസ്ഥാനത്തിന് ഇതിനകം 79.20 കോടി രൂപ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇനിയും പണം ആവശ്യമുണ്ട്.
ഏഴ് ഹോസ്റ്റലുകളുടെ നിർമ്മാണത്തിന് കേരള സംസ്ഥാന ഭവന ബോർഡ് മേൽനോട്ടം വഹിക്കുമെന്നും ബാക്കി മൂന്നെണ്ണം കേരള വനിതാ വികസന കോർപ്പറേഷൻ കൈകാര്യം ചെയ്യുമെന്നും വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
