കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി പിണിറായി വിജയൻ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത്. 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് 1000 രൂപ പ്രതിമാസം പെൻഷൻ നൽകുന്നതാണ് പദ്ധതി. പദ്ധതിയുടെ മാനദണ്ഡങ്ങൾ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ക്ഷേമപെന്‍ഷന്‍ വിതരണംചെയ്യുന്ന മാതൃകയില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുകയാണ് ചെയ്യുക. എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്, എന്തൊക്കെയാണ് മാനദണ്ഡം എന്ന് വിശദമായി പരിശോധിക്കാം.
അപേക്ഷ നൽകേണ്ടത് ആർക്ക്..?
സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താവാകാൻ അപേക്ഷ നൽകേണ്ടത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ്. മറ്റുക്ഷേമപദ്ധതികളില്‍ അംഗങ്ങളല്ലാത്ത, 35-നും 60-നും ഇടയില്‍ പ്രായമുള്ള, അന്ത്യോദയ അന്നയോജനയിലും (മഞ്ഞ റേഷന്‍ കാര്‍ഡ്) മുന്‍ഗണനാവിഭാഗങ്ങളിലും (പിങ്ക് റേഷന്‍ കാര്‍ഡ്) വരുന്ന സ്ത്രീകള്‍ക്കാണ് അര്‍ഹത. ഈ വിഭാഗങ്ങളില്‍വരുന്ന ട്രാന്‍സ് വുമണിനും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഗുണഭോക്താക്കൾ ഐഎഫ്എസ്സി കോഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ വിവരങ്ങൾ എന്നിവയും നൽകണം. തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി തദ്ദേശ വകുപ്പുസെക്രട്ടറി വഴി സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിക്ക് കൈമാറും.
ഇവർക്ക് ആനുകൂല്യം ലഭിക്കില്ല
സംസ്ഥാനത്ത് സ്ഥിരതമാസം ഉള്ള വരാകണം അപേക്ഷകർ. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ, വിവിധതരം സർ വിസ് പെൻഷൻ, കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള കുടുംബ പെൻഷൻ, ഇപിഎഫ് പെൻ ഷൻ എന്നിവ ലഭിക്കുന്നവർക്ക് പദ്ധതി യുടെ ആനുകൂല്യം ലഭിക്കില്ല. ഗുണഭോ ക്താവ് പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് സ്വയം സാക്ഷ്യ പ്പെടുത്തി പ്രസ്താവന നൽകണം.

കേരളത്തില്‍നിന്ന് താമസം മാറുകയോ കേന്ദ്ര-സംസ്ഥാന, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലോ പദ്ധതികളിലോ സ്ഥിരമോ താത്കാലികമായോ ജോലികിട്ടുകയോ ചെയ്താൽ പെൻഷൻ കിട്ടില്ല. ഒരുമാസത്തിലേറെ റിമാന്‍ഡിലോ ജയിലിലോ ആയാലും അര്‍ഹത നഷ്ടപ്പെടും. അനർഹമായി ആനുകൂല്യം കൈപ്പറ്റുന്നവരിൽനിന്ന് കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കും.
ക്ഷേമ പെൻഷൻ 2000 രൂപ
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചിരുന്നു. സാമൂഹിക സുരക്ഷാപെന്‍ഷനുകള്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, സര്‍ക്കസ്, അവശകലാകാരന്മാര്‍ക്കുള്ള പെന്‍ഷനുകള്‍ എന്നിവ നിലവില്‍ പ്രതിമാസം 1600 രൂപയാണ്. ഇത് 400 രൂപ വർദ്ധിപ്പിച്ച് 2000 രൂപയാക്കി. ഈ വർധനവിനായി പ്രതിവർഷം 13,000 കോടി രൂപ നീക്കിവെക്കും.
കുടുംബ എഡിഎസുകൾക്കുള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡിഎ കൂട്ടി. അംഗനവാടി വർക്കർ, ഹെല്പർ എന്നിവർക്കുള്ള ഓണറേറിയം ആയിരം രൂപ കൂട്ടി. സാക്ഷരതാ പ്രേരക് മാരുടെ ഓണറേറിയവും ആശമാർക്ക് 1000 രൂപ കൂട്ടി പ്രതി മാസ ഓണറേറിയം നൽകുമെന്നും കഴിഞ്ഞ മാസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
