പോസ്റ്റ് ഓഫീസ് ഔട്ട് ഡേറ്റഡാണോ? ഉറപ്പിക്കാൻ വരട്ടെ, യുവാക്കൾക്കും ചിലത് പറയാനുണ്ട്. അതെ, കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയത്തെ സിഎംഎസ് കോളേജിൽ ആരംഭിച്ചു. ഇന്ത്യാ പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സിഎംഎസ് കോളേജ് വിദ്യാർത്ഥികളാണ് ഇതിൻ്റെ രൂപകൽപ്പനയും ആസൂത്രണവും നിർമ്മാണപങ്കാളിത്തവും നിർവഹിച്ചത്. 'വിദ്യാർത്ഥികൾ, വിദ്യാർത്ഥികളാൽ, വിദ്യാർത്ഥികൾക്ക് വേണ്ടി' എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.
പണ്ട് ആശയ വിനിമയത്തിനായി പോസ്റ്റ് ഓഫീസ് വഴി കത്തുകൾ അയച്ചിരുന്നു. എന്നാൽ ഇന്ന് സാങ്കേതിക വിദ്യ വളർന്നതോടെ കത്തുകൾ അന്യം നിന്നും പോയി. ഈ ഒരു ആശയത്തെ പുതിയ കാലത്തെ മാറ്റങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് ജെൻ-സീ പോസ്റ്റ് ഓഫീസ് എത്തിയിരിക്കുന്നത്.
പുതുതലമുറയ്ക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ഈ എക്സ്റ്റൻഷൻ കൗണ്ടർ ഒരു പ്രകൃതിസൗഹൃദ രീതിയിലാണുള്ളത്. മാത്രമല്ല ഇതൊരു വർക്ക് കഫേയായും ഗ്രീൻ കോർണറായും കമ്മ്യൂണിറ്റി കേന്ദ്രമായുമെല്ലാം പ്രവർത്തിക്കുന്നു. പോസ്റ്റ് ഓഫീസ് ഇന്നും രാജ്യത്തിൻ്റെ സുപ്രധാന സ്ഥാപനങ്ങളിലൊന്നാണ്. ഇന്നത്തെ തലമുറയുമായി പോസ്റ്റ് ഓഫീസ് സംയോജിക്കുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുമെന്ന് ഈ പുതിയ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടറിലൂടെ വ്യക്തമാവും.

പ്രധാന സവിശേഷതകൾ
1) പിക്നിക് ടേബിൾ ശൈലിയിലുള്ള ഇരിപ്പിടങ്ങളും, വെർട്ടിക്കൽ ഗാർഡനും ഉൾക്കൊള്ളുന്ന തരത്തിൽ പരിസ്ഥിതി സൗഹൃദമായ സ്ഥലമാണ് ഇത്. മാത്രമല്ല പഴയ ടയറുകൾ കൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങളും ഈ എക്സ്റ്റൻഷൻ കൗണ്ടറിൻ്റെ പ്രത്യേകതയാണ്.
2) ലാപ്ടോപ്പുകൾക്കും മൊബൈലുകൾക്കുമുള്ള ചാർജിംഗ് പോയിൻ്റുകളുള്ള വർക്ക് ഫ്രണ്ട്ലി കൗണ്ടർ ലെഡ്ജ് ഇതിലുണ്ട്.
3) പുസ്തകങ്ങളും ബോർഡ് ഗെയിമുകളുമുള്ള ബുക്ക് ഷെൽഫ്, വായനക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇടം എന്നിവയും ഉൾക്കൊള്ളുന്നു. ഇതിലൂടെ ഇതൊരു കമ്മ്യൂണിറ്റി ഹബ്ബാക്കി മാറുന്നു.
4) പാക്കേജിങ് മെറ്റീരിയലുകളും 'മൈസ്റ്റാമ്പ്' പ്രിന്ററുമുള്ള സമ്പൂര്‍ണ എംപിസിഎം ബുക്കിങ് കൗണ്ടര്‍.
5) 'അക്ഷരനഗരി' എന്നറിയപ്പെടുന്ന കോട്ടയത്തിൻ്റെ സാംസ്കാരിക പൈതൃകം, പാരമ്പര്യം എന്നിവയെല്ലാം ഉൾക്കൊണ്ടാണ് ഈ സെൻ്ററിന് പൂർണ രൂപം നൽകിയത്.
6) സേവനകേന്ദ്രം എന്നതിനപ്പുറം വര്‍ക്ക്പ്ലേസ്, മീറ്റിങ് പ്ലേസ്, ക്രിയേറ്റീവ് ഹബ്, റിലാക്‌സേഷന്‍ സോണ്‍, കമ്യൂണിറ്റി കോര്‍ണര്‍ എന്നിവയും ഇവിടെയുണ്ട്.
ചരിത്രപരമായ ഒരു മാറ്റത്തിനാണ് പോസ്റ്റൽ വകുപ്പ് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യ പോസ്റ്റിന് വർഷങ്ങളുടെ പാരമ്പര്യമുണ്ട്. എന്നിട്ടും പുതുതലമുറയിലെ മാറ്റങ്ങൾക്ക് ഒപ്പം പോസ്റ്റൽ വകുപ്പും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് പുതിയ സെൻ്ററിൻ്റെ നിർമ്മാണത്തിലൂടെ വ്യക്തമാവുന്നത്.
''യുവതലമുറ അവര്‍ക്കായി രൂപകല്പനചെയ്തു, ഒരു വീടുപോലെ. 'അക്ഷരനഗര'ത്തിലെ ജെന്‍ സീ പോസ്റ്റ് ഓഫീസ് ഉന്മേഷദായകവും സര്‍ഗാത്മകവും പാരമ്പര്യം മറക്കാത്തതുമാമാണ്. പാരമ്പര്യം നിലനിര്‍ത്തി ഭാവിയിലേക്കുള്ള ഇന്ത്യ പോസ്റ്റിന്റെ പാതയാണിത്.'' കോട്ടയം സിഎംഎസ് കോളേജിലെ ജെന്‍ സീ പോസ്റ്റോഫീസിനെപ്പറ്റി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വാക്കുകളാണിത്. അദ്ദേഹം എക്സ് പോസ്റ്റിൽ ഇങ്ങനെയായിരുന്നു കുറിച്ചത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications