കേരളത്തിലെ പരമ്പരാഗത കാർഷിക വിളകളായ നെല്ല്, തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയുടെ പ്രാധാന്യത്തിനിടയിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ് ഈന്തപ്പന. സംസ്ഥാനത്ത് വ്യാപകമായി കാണപ്പെടുന്ന ഈന്തപ്പനകൾക്ക് കാർഷിക രംഗത്ത് വലിയൊരു വാണിജ്യ തരംഗം സൃഷ്ടിക്കാൻ കഴിയുമെന്ന സാധ്യത പല കർഷകരും തിരിച്ചറിഞ്ഞിരുന്നില്ല. റോഡരികുകളിലും ഒഴിഞ്ഞ വയലുകളിലുമായി അനാഥമായി കിടന്നിരുന്ന ഈന്തപ്പനക്കുരു അഥവാ പനങ്കുരുവിന്റെ വാണിജ്യ സാധ്യതകൾ ഇപ്പോൾ കൂടുതൽ പ്രാധാന്യം നേടുകയാണ്.
ഒരുകാലത്ത് വിപണിമൂല്യമില്ലാത്ത ഉത്പന്നമായി കണക്കാക്കിയിരുന്ന ഈന്തപ്പനക്കുരു, നിലവിൽ കർഷകർക്ക് സ്ഥിരമായ ഒരു പുതിയ വരുമാന മാർഗ്ഗം വാഗ്ദാനം ചെയ്യുന്നു. ഈ മുന്നേറ്റം കേരള കാർഷിക മേഖലയിലെ ഒരു പുതുയുഗത്തിന്റെ തുടക്കമായി വിലയിരുത്തപ്പെടുന്നു.
ഈന്തപ്പനക്കുരുവിൽ നിന്ന് കർഷകർക്ക് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് പലർക്കും ആശങ്കയുണ്ടാകാം. എന്നാൽ, ഈ വിളവെടുപ്പിലൂടെ ഞെട്ടിക്കുന്ന തരത്തിലുള്ള സാമ്പത്തിക നേട്ടം ലഭിക്കുന്നു എന്നതാണ് വസ്തുത. ഈ കാർഷിക വിപ്ലവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈന്തപ്പനക്കുരുവിൽ നിന്നുള്ള വരുമാനം എങ്ങനെ കണക്കാക്കാം?
- പച്ച വിത്തുകൾക്ക് കിലോഗ്രാമിന് ഏകദേശം 15 രൂപയുണ്ട്
- ഫസ്റ്റ് ക്ലാസ് ഉണക്ക വിത്തുകൾക്ക് കിലോഗ്രാമിന് 90 രൂപയുണ്ട്
- സെക്കന്റ് ക്വാളിറ്റി വിത്തുകൾക്ക് കിലോഗ്രാമിന് 25 രൂപയാണ് വില
- നട്സ് രൂപത്തിൽ വിൽക്കുമ്പോൾ കിലോഗ്രാമിന് 60 രൂപയുണ്ട്.
ഈന്തപ്പനക്കുരുക്കൾ സത്യത്തിൽ എന്തിനാണ് ഉപയോഗിക്കുന്നത്? നിരവധി വാണിജ്യപരമായ ഉപയോഗങ്ങൾ ഈ കുരുവിനുണ്ട്. ഓരോന്നും അറിയാം;
- പെയിന്റ് നിർമ്മാണം
- പശ നിർമ്മാണം
- പാൻ മസാല ചേരുവ
- പെർഫ്യൂം നിർമ്മാണം
പൊതുവിപണിയില്ലാതെയും വളർച്ച
ഈന്തപ്പനക്കുരുവിന് പൊതുവിപണി ഇല്ല, അതിനാൽ തന്നെ പ്രാദേശിക ഏജന്റുമാരാണ് പ്രധാനമായും ഇതിൻ്റെ വില നിർണ്ണയിക്കുന്നത്. ഒരു ഈന്തപ്പനക്കുലയുടെ ഭാരം ഏകദേശം 250 കിലോഗ്രാം മുതൽ 500 കിലോഗ്രാം വരെയുണ്ടാകും. ഒരു കുല സംസ്കരിക്കുമ്പോൾ കുറഞ്ഞത് 100 കിലോഗ്രാം വിത്ത് ലഭിക്കും. ഇതിന് കിലോഗ്രാമിന് 50 രൂപ എന്ന നിരക്ക് കണക്കാക്കിയാൽ പോലും ഒരു കുലയിൽ നിന്ന് കർഷകന് 5,000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. ഇത് വെറും ഒരു കുലയിൽ നിന്നുള്ള വരുമാനമാണ്. എങ്കിൽ ഈന്തപ്പനകൾ വ്യാപകമായി കൃഷി ചെയ്താൽ വമ്പൻ നേട്ടം കൊയ്യാൻ സാധിക്കും. സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇതിൻ്റെ വിളവെടുപ്പ് നടക്കുന്നത്.
ഈന്തപ്പനക്കുരു വിപണി
കേരളത്തിൽ വിളവെടുക്കുന്ന ഈന്തപ്പനക്കുരു പ്രധാനമായും ഗുജറാത്ത്, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നു. പാൻ മസാല നിർമ്മാണത്തിന് ഇതൊരു പ്രധാന ഘടകമായതിനാലാണ് ഈ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി വർദ്ധിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ അടക്ക വ്യാപാരത്തിൽ സജീവമായ പ്രാദേശിക ഏജന്റുമാരാണ് പ്രധാനമായും ഈന്തപ്പനക്കുരു വാങ്ങുന്നത്.
മധ്യ കേരളത്തിൽ കേച്ചേരി, കുന്നംകുളം, പഴഞ്ഞി, ചാലിശ്ശേരി തുടങ്ങിയ പ്രദേശങ്ങൾ ഈന്തപ്പനക്കുരുവിന്റെ പ്രധാന സംഭരണ-വിപണന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു.
ഈന്തപ്പനയുടെ തടിക്കും ആവശ്യക്കാർ ഏറെയാണ്. ഇതിനാൽ വിളവെടുപ്പിന് ശേഷം ഈന്തപ്പനകൾ മുറിച്ചു വിൽക്കുകയാണ് പതിവ്. ഇതിൽ നിന്നും കർഷകർക്ക് വരുമാനം ലഭിക്കുന്നു എന്നതും മറ്റൊരു കാര്യം.
ഈന്തപ്പന വിത്തുകളിൽ നിന്നു ഓയിൽ നിർമ്മാണവും ഉണ്ട്. കേരളത്തിൽ വെളിച്ചെണ്ണ വില കുതിച്ചുയർന്നപ്പോൾ ഈന്തപ്പന വിത്തുകളിൽ നിന്നു നിർമ്മിക്കുന്ന പാം കേർണൽ ഓയിൽ വെളിച്ചെണ്ണയിൽ കലർത്തുന്നുവെന്ന പരാതികളും ഉയർന്നു വന്നിരുന്നു.
വെല്ലുവിളികൾ
കാർഷിക മേഖലയിൽ വലിയ നേട്ടം കൊയ്യാൻ സാധ്യതയുണ്ടെങ്കിലും ഈന്തപ്പനക്കുരു ഉൽപ്പാദനം വ്യാപകമായി മുന്നോട്ട് പോകുന്നില്ല എന്നത് ദുഖകരമായ കാര്യമാണ്. അതിൻ്റെ പ്രധാന കാരണം കഴിവുള്ള തൊഴിലാളികൾ ഇല്ല എന്നതാണ്. ഈന്തപ്പനക്കുരു വിളവെടുപ്പ് സമയമാവുമ്പോൾ മരത്തിൽ കയറി പറിച്ചെടുക്കണം. എന്നാൽ അതിനു വൈദഗ്ദ്യമുള്ള ആളുകൾ കേരളത്തിൽ ഇല്ല. മാത്രമല്ല ഈ മേഖലയെ കുറിച്ച് ധാരണയില്ലാത്തതിനാൽ ആരും തന്നെ താത്പര്യം പ്രകടിപ്പിക്കുന്നുമില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില് മാറ്റം, വിശദാംശങ്ങള്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications