ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക എപ്പോഴും കൗതുകമുണർത്തുന്ന ഒന്നാണ്. ഇത്തവണയും ഫോർബ്‌സിൻ്റെ റിയൽ-ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിരവധി മലയാളി സംരംഭകർ ഇടം നേടിയിട്ടുണ്ട്. ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഈ ബിസിനസ് പ്രതിഭകളെ അറിയാൻ എല്ലാവർക്കും ആകാംഷയുണ്ടാവും. ആഭരണം, റീട്ടെയിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നിർമ്മാണം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ തങ്ങളുടെ ബിസിനസ് സാമ്രാജ്യങ്ങൾ പടുത്തുയർത്തിയ ഈ മലയാളി ശതകോടീശ്വരന്മാരെ പരിചയപ്പെടാം:
1. ജോയ് ആലുക്കാസ്
മലയാളി ശതകോടീശ്വരന്മാരിൽ അതിസമ്പന്നൻ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനായ ജോയ് ആലുക്കാസാണ്. അതിനാൽ മലയാളി ശതകോടീശ്വരൻമാരിൽ ഏറ്റവും മുന്നിൽ ഇദ്ദേഹമാണ് പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കണക്ക് പ്രകാരം മൊത്തം 6.7 ബില്യൺ ഡോളറാണ് ജോയ് ആലുക്കാസിൻ്റെ ആസ്തി. ഇത് ഏകദേശം 59,45,000 കോടി രൂപയാണ്.
2. എം.എ. യൂസഫ് അലി
ലുലു ഗ്രൂപ്പിന്റെ തലവനായ എം.എ. യൂസഫ് അലിയാണ് മലയാളി സമ്പന്നരിൽ രണ്ടാം സ്ഥാനത്ത്. 5.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിൻ്റെ മൊത്തം ആസ്തി. ഇത് ഏകദേശം 47,93,000 കോടി രൂപയാണ്. ലോക റാങ്കിംഗിൽ, അദ്ദേഹം 748-ാം സ്ഥാനത്താണുള്ളത്.
3. സണ്ണി വർക്കി
മലയാളികളായ ശതകോടീശ്വരൻമാരുടെ ലിസ്റ്റിൽ ഇടം നേടിയ മറ്റൊരു സമ്പന്നനാണ് ജെംസ് എഡ്യൂക്കേഷന്റെ ചെയർമാൻ സണ്ണി വർക്കി. അദ്ദേഹത്തിന് 4.0 ബില്യൺ ഡോളർ ആസ്തിയുണ്ട്. ഇത് ഏകദേശം 35,50,000 കോടി രൂപയുണ്ട്.

4. ബി രവി പിള്ള
സണ്ണി വർക്കിയുടെ തൊട്ടുപിന്നിൽ ആർപി ഗ്രൂപ്പിലെ ബി രവി പിള്ളയും ലിസ്റ്റിൽ ഉണ്ട്. അദ്ദേഹത്തിന്റെ ആസ്തി 3.9 ബില്യൺ ഡോളറാണ്. ഇന്ത്യൻ രൂപ പ്രകാരം ഏകദേശം 34,61,000 കോടി രൂപയുണ്ട്.
5. ടിഎസ് കല്യാണരാമൻ
കല്യാൺ ജ്വല്ലേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ ടിഎസ് കല്യാണരാമനും മലയാളികളായ ശതകോടീശ്വരൻമാരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. നിലവിലെ കണക്ക് പ്രകാരം അദ്ദേഹത്തിൻ്റെ മൊത്തം ആസ്തി 3.6 ബില്യൺ ഡോളറാണ്. അതായത് ഏകദേശം 31,95,000 കോടി രൂപ.
6. എസ് ഗോപാലകൃഷ്ണൻ
ഇൻഫോസിസിൻ്റെ സഹസ്ഥാപകനും, സിഇഒയും വൈസ് ചെയർമാനുമായ എസ് ഗോപാലകൃഷ്ണൻ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 3.5 ബില്യൺ ഡോളറാണ്. അതായത് ഏകദേശം 31,05,000 കോടി രൂപ. ആഗോള റാങ്കിംഗിൽ അദ്ദേഹം 1168ാം സ്ഥാനത്താണുള്ളത്. 2011 ൽ പത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
7. എസ്.ഡി. ഷിബുലാൽ
ഇൻഫോസിസ് സഹസ്ഥാപകനായ എസ്.ഡി. ഷിബുലാലും അതി സമ്പന്നരായ മലയാളികളുടെ ലിസ്റ്റിൽ കയറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആസ്തി മൊത്തം 1.9 ബില്യൺ ഡോളർ, ഏകദേശം 16,86,000 കോടി രൂപയാണ്. സത്യത്തിൽ ആഗോള റാങ്കിംഗിൽ 2038-ാം സ്ഥാനത്താണ് അദ്ദേഹം. 2011 മുതൽ 2014 വരെ ഇൻഫോസിസിന്റെ സിഇഒയും എംഡിയുമായിരുന്ന ഷിബുലാൽ കമ്പനിയുടെ അന്താരാഷ്ട്ര വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു.
8. രമേശ് കുഞ്ഞിക്കണ്ണൻ
കെയ്‌ൻസ് ടെക്‌നോളജിയിലെ രമേശ് കുഞ്ഞിക്കണ്ണൻ ഈ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ മൊത്തം ആസ്തി 3.0 ബില്യൺ ഡോളറാണ്. അതായത് ഏകദേശം 26,63,000 കോടി രൂപയോളം ഉണ്ട്.
9. മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ
മൊത്തം ആസ്തി 2.5 ബില്യൺ ഡോളറുണ്ട്. ഇന്ത്യൻ രൂപ പ്രകാരം, ഏകദേശം 22,19,000 കോടി രൂപയാണ്.
10. ഷംഷീർ വയലിൽ
ബുർജീൽ ഹോൾഡിംഗ്‌സിന്റെ ഷംഷീർ വയലിൽ അതിസമ്പന്നരുടെ ലിസ്റ്റിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മൊത്തം ആസ്തി 1.9 ബില്യൺ ഡോളറാണ് (ഏകദേശം 16,86,000 കോടി രൂപ).
11. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ സ്ഥാപകൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു. കണക്ക് പ്രകാരം അദ്ദേഹത്തിൻ്റെ മൊത്തം ആസ്തി 1.4 ബില്യൺ ഡോളറാണ്. ഇത് ഏകദേശം 12,42,000 കോടി രൂപയോളമുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications