നവംബർ അവസാനിക്കുന്നു, നാളെ ഡിസംബർ 1 മുതൽ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇത് രാജ്യത്തെ എല്ലാ പൗരൻമാരേയും ഒരുപോലെ ബാധിക്കുന്ന മാറ്റങ്ങളാണ്. പ്രധാനമായും സാധാരണക്കാരെയും, ബാങ്ക് ഉപഭോക്താക്കളെയും, പെൻഷൻകാരെയുമാണ് ഈ മാറ്റങ്ങൾ കൂടുതലും ബാധിക്കുന്നത്. ഡിസംബറിൽ ശ്രദ്ധിക്കേണ്ട ഈ പരിഷ്കരണങ്ങളെ കുറിച്ച് കൂടുതൽ അറിയാം;
എൽപിജി വില
എല്ലാ മാസവും ഒന്നാം തിയ്യതിയാണ് പാചക വാതക സിലിണ്ടർ വില പരിഷ്കരിക്കുന്നത്. നാളെ ഡിസംബർ 1 ന് എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടർ വില പരിഷ്കരിക്കും. ഇത് പ്രധാനമായും ആഗോള തലത്തിലെ മാറ്റങ്ങളെ ആശ്രയിച്ചിരിക്കും. കഴിഞ്ഞ മാസം വാണിജ്യ എൽപിജി വിലയിൽ ചെറിയ കുറവുണ്ടായിരുന്നു. ഇത് വലിയ ആശ്വാസവും നൽകിയിരുന്നു.
ഇത്തവണ അപ്രതീക്ഷിതമായി ഗാർഹിക പാചക വാതക സിലിണ്ടർ വിലയിൽ ഇടിവുണ്ടാവുമോ? ഇന്ത്യയിലെ ഓരോ കുടുംബവും നാളെ വരാനിരിക്കുന്ന ഗാർഹിക എൽപിജി വില അറിയാനായി കാത്തിരിക്കുന്നു. ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇത്തവണ എൽപിജി വില കുറഞ്ഞാൽ അത് സർക്കാരിന് നേട്ടമാവാൻ സാധ്യതയുണ്ട്.

എടിഎഫ് വിലകൾ
ഡിസംബർ 1 ന് ഏവിയേഷൻ ടർബൈൻ ഇന്ധന (എടിഎഫ്) നിരക്കുകളും പുതുക്കും. എടിഎഫ് വിലയിൽ വർദ്ധനവോ കുറവോ ഉണ്ടായാൽ അത് വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവുകളെ നേരിട്ട് ബാധിക്കുകയും വിമാന നിരക്കുകളെ സ്വാധീനിക്കുകയും ചെയ്യും. ഇനി വരാനാരിക്കുന്നത് വലിയൊരു അവധിക്കാലമാണ്. ആ സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്ക് വർദ്ധിച്ചാൽ യാത്രാക്കാരെ കാര്യമായി ബാധിക്കും.
ഐടിആർ അവസാന തിയ്യതി
2025-26 ലെ അസസ്‌മെന്റ് വർഷത്തിലെ സെക്ഷൻ 139 ലെ സബ്-സെക്ഷൻ (1) പ്രകാരമുള്ള ഐടിആർ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) നിയമത്തിലെ സെക്ഷൻ 139 ലെ സെക്ഷൻ 1 ലെ വിശദീകരണം, 2 ലെ ക്ലോസ് (a) മുതൽ സബ്-സെക്ഷൻ (1) വരെയുള്ള നികുതിദായകരുടെ കാര്യത്തിൽ, 2025 ഒക്ടോബർ 31 മുതൽ 2025 ഡിസംബർ 10 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. വൈകിയ ആദായനികുതി റിട്ടേൺ എന്നാൽ യഥാർത്ഥ സമയപരിധി പാലിക്കാത്തതിന് ശേഷം സമർപ്പിക്കുന്ന റിട്ടേണാണ്.
പാൻ - ആധാർ ലിങ്കിംഗ് അവസാന തീയതി
2024 ഒക്ടോബർ 1 ന് മുമ്പ് ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിച്ച് പാൻ ലഭിച്ചവർക്ക് അവരുടെ പാൻ ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2025 ഡിസംബർ 31 വരെ ആദായനികുതി വകുപ്പ് നീട്ടിയിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ തന്നെ ലിങ്കിംഗ് പൂർത്തിയാക്കുക.
ഈ പ്രധാന 4 കാര്യങ്ങളാണ് ഡിസംബറിൽ ശ്രദ്ധിക്കേണ്ടവ. എന്നാൽ അതുപോലെ തന്നെ നവംബർ 30ന് ഇന്ന് ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ദേശീയ പെൻഷൻ സംവിധാനത്തിൽ (NPS) നിന്ന് പുതിയ ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് (UPS) കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാറാൻ ഇന്ന് നവംബർ 30 വരെയാണ് സമയപരിധിയുള്ളത്. ഡിസംബർ 1 ന് ശേഷം ഈ ഓപ്ഷൻ വീണ്ടും ലഭ്യമാകില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
പെൻഷൻകാർക്ക് പ്രതിമാസ പെൻഷൻ പേയ്‌മെന്റുകൾ തുടർന്നും ലഭിക്കുന്നതിന് വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതിയും ഇന്ന് നവംബർ 30നാണ്. ഇവക്കു പുറമേ ആദായനികുതി ഫയലിംഗുകൾ പൂർത്തിയാക്കാനുള്ള അവസാന തിയ്യതിയും നവംബർ 30നാണ്.
ഈ പ്രധാന സാമ്പത്തിക മാറ്റങ്ങളെ കുറിച്ച് പൗരൻമാർ ശ്രദ്ധാലുക്കളായിരിക്കണം. അവസാന തിയ്യതിക്കും മുന്നേ പ്രക്രിയകൾ പൂർത്തിയാക്കാൻ ശ്രമിക്കുക. അവസാന നിമിഷത്തിൽ സാങ്കേതിക തകരാറുകൾ മൂലം പ്രശ്നങ്ങൾ നേരിട്ടേക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications