എംഡിഎച്ച് മസാലയുടെ ഉടമ മഹാശയ് ധരംപാൽ ഗുലാട്ടി അന്തരിച്ചു. വ്യാഴാഴ്ച രാവിലെയാണ് നിര്യാണം. 98 വയസായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഗുലാട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. എംഡിഎച്ച് പരസ്യങ്ങളിലൂടെ ജനശ്രദ്ധ നേടിയ ഗുലാട്ടി ബ്രാൻഡിന്റെ പര്യായമായി തന്നെ മാറിയിരുന്നു.
10 കോടി വരെയുള്ള സംരംഭം തുടങ്ങാൻ മുൻകൂർ അനുമതി വേണ്ട; 100 കോടി വരെ ഒരാഴ്ചക്കകം അനുമതി
'ദാദാജി', 'മഹാശയ്ജി' എന്ന് ആളുകൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന ഇദ്ദേഹം 1923 ൽ പാകിസ്ഥാനിലെ സിയാൽകോട്ടിലാണ് ജനിച്ചത്. സ്കൂൾ പഠനം ഉപേക്ഷിച്ച ഗുലാട്ടി പിതാവിന്റെ സുഗന്ധവ്യഞ്ജന ബിസിനസിൽ പങ്കു ചേർന്നു. എന്നാൽ ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനുശേഷം ഇന്ത്യയിലെത്തിയ ഗുലാട്ടി ഡൽഹിയിലെ കരോൾ ബാഗിൽ പുതിയ മസാല കട ആരംഭിക്കുകയായിരുന്നു.
അവിടെ നിന്ന് എംഡിഎച്ചിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. 15 ഫാക്ടറികളിലേക്ക് ബിസിനസ് വ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ മസാല നിർമ്മാതാക്കളിലൊരാളായി മഹാശയ് ധരംപാൽ ഗുലാട്ടി വളർന്നു. എംഡിഎച്ചിന് ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്. 60 ലധികം ഉൽപ്പന്നങ്ങളുണ്ടെങ്കിലും ഡെഗ്ഗി മിർച്ച്, ചാറ്റ് മസാല, ചന മസാല എന്നീ മൂന്ന് വിഭാഗങ്ങളുടെ വിൽപ്പനയാണ് ബിസിനസിലെ ലാഭത്തിന് കാരണം.
റിലയൻസും അരാംകോ ടോട്ടലും ഇല്ല; ബിപിസില്ലിനെ ഏറ്റെടുക്കാൻ താത്പര്യ പത്രം നൽകി വേദാന്ത
മസാലക്കൂട്ടുകൾ മാത്രമല്ല ഇദ്ദേഹം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും 300 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ഡൽഹിയിൽ നടത്തുന്നുണ്ട്.