തെലങ്കാനയിൽ നിന്നും കിംഗ്‌ഫിഷറും ഹൈനിക്കനും പിൻവലിക്കുന്നതായി റിപ്പോർട്ട്. യൂണൈറ്റഡ് ബ്രുവറീസ് ലിമിറ്റഡ് (യുബിഎൽ) പുറത്തുവിട്ട കുറിപ്പിലാണ് മദ്യപാനികളെ സങ്കടത്തിലാഴ്ത്തുന്ന ഈ സംഭവം വ്യക്തമാക്കുന്നത്.
തെങ്കാന ബെവറേജസ് കോർപ്പറേഷൻ ലിമിറ്റഡിന് (ടിജിബിസിഎൽ) മേൽപ്പറഞ്ഞ രണ്ടു ബിയറുകളുടെയും വിതരണം ഉടൻ നിർത്തിവയ്ക്കണമെന്ന് അറിയിച്ചതായി വിതരണ കമ്പനിയായ യുബിഎൽ കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാനത്തെ ബ്രൂയിംഗ് വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധികളെ മുന്നിൽ കണ്ട് സാമ്പത്തിക നില മെച്ചപ്പെടുത്താൻ വേണ്ടിയുള്ള നിർണായക നീക്കമാണിതെന്നും വിശദീകരത്തിൽ യുബിഎൽ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വർഷത്തോളമായി ഉൽപ്പന്നങ്ങളുടെ അടിസ്ഥാന വിലയിൽ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് കമ്പനി ചൂണ്ടിക്കാട്ടി. വില പുതുക്കാത്തതിനാൽ ചെലവ് കൂടി വരുന്നത് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും, അതാണ് ഇത്തരം ഒരു നടപടിയിലേക്ക് എത്തിച്ചതെന്നും യുബിഎൽ അറിയിച്ചു.
'വില പുതുക്കുന്നതിന് വേണ്ടി ഞങ്ങൾ തുടർച്ചയായി ശ്രമിച്ചിട്ടും അത് സാധ്യമാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഓരോ ബിയറും നഷ്ടത്തിൽ വിൽക്കേണ്ടി വന്നപ്പോൾ തെലങ്കാനയിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരുന്നത് സാമ്പത്തികമായി നഷ്ടമാണെന്ന് ഞങ്ങൾ തിരിച്ചറിയയുകയാണ്', വാർത്താക്കുറിപ്പിൽ യുബിഎൽ വ്യക്തമാക്കി.

ടിജിബിസിഎല്ലിൽ നിന്ന് വൻതോതിലുള്ള കുടിശ്ശികകൾ ലഭിക്കാത്തത് വലിയ സമ്മർദ്ദത്തിലേക്കാണ് നയിക്കുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ബ്രൂവേർസ് അസോസിയേഷൻ (ബിഎഐ) സംസ്ഥാന സർക്കാരിനോട് വ്യവസായമേഖലയിലെ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്നും അത് വീണ്ടും സമ്മർദ്ദത്തിലേക്കാണ് നയിക്കുന്നതെന്നും കമ്പനി പറഞ്ഞു.
'സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലും യുബിഎൽ തുടരുകയും സംസ്ഥാനത്തിന് വാർഷികമായി ₹4,500 കോടി വരുമാനമായി സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യം ഉൽപ്പന്ന വിതരണത്തെ അവസാനിപ്പിക്കാനിടയാക്കിയിരിക്കുകയാണ്', വാർത്താക്കുറിപ്പിൽ കമ്പനി കൂട്ടിച്ചേർത്തു.
തെലങ്കാനയിലെ സംസ്ഥാന സർക്കാർ ഉടനടി ഇടപെട്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് യുബിഎൽ കുറിപ്പിൽ ആവശ്യപ്പെട്ടു. 'ജീവനോപാധികൾ സംരക്ഷിക്കാനും സാമ്പത്തിക നില പുനഃസ്ഥാപിക്കാനും ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനുമുള്ള ശ്രമങ്ങളിൽ സർക്കാർ ഞങ്ങളോട് സഹകരിക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു', കമ്പനിയുടെ വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, ഇഷ്ട കമ്പനിയായ ഹൈനിക്കൻ, കിംഗ്ഫിഷർ എന്നിവ ഇനി കുടിക്കാൻ കഴിയില്ലേ എന്നതാണ് ഇപ്പോൾ തെലങ്കാനയിലെ ബിയർ ലവ്വേഴ്‌സിന്റെ പ്രധാന ആധി. എന്തായാലും സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാനാണ് സാധ്യത.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
