രാജ്യത്തെ കർഷകർക്ക് വേണ്ടി സർക്കാർ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. അവരുടെ സാമ്പത്തിക സുരക്ഷക്കും വളർക്കും ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പ് വരുത്താറുണ്ട്. കർഷകരെ സംബന്ധിച്ച് സാമ്പത്തിക പ്രതിസന്ധികളാണ് അവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് സ്കീം (KCC സ്കീം).
പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഈ സ്കീമിലൂടെ കർഷകർക്ക് ബാങ്കിലൂടെ ഒരു ക്രെഡിറ്റ് സപ്പോർട്ട് കിട്ടും. കെ.സി.സി സ്കീം വായ്പാ പ്രക്രിയ കൂടുതൽ ലളിതമാക്കുന്നു. കർഷകർക്ക് വിവിധ കാർഷിക ആവശ്യങ്ങൾക്കായി ഫണ്ട് ആക്സസ് ചെയ്യുന്നതിന് കെ.സി.സി സ്കീം മികച്ച മാർഗമാണ്.
കെ.സി.സി സ്കീമിലൂടെ എത്ര രൂപ വരെ കിട്ടും?
ഈ സ്കീം പ്രകാരം നിങ്ങൾക്ക് 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് പ്രോസസ്സിംഗ് ചാർജ്, ഡോക്യുമെൻ്റേഷൻ, ഇൻസ്പെക്ഷൻ, മറ്റ് സേവന നിരക്കുകൾ എന്നിവ ഒഴിവാക്കണമെന്ന് സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറുകിട കർഷകരുടെയുെ മാർജിനൽ കർഷകരുടേയും സാമ്പത്തിക ബാധ്യത ലഘൂകരിക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നത്. എന്നാൽ 3 ലക്ഷം രൂപയിൽ കൂടുതലുള്ള വായ്പകൾക്ക്, പ്രോസസിംഗ് ഫീസും പരിശോധനാ ചെലവുകളും ബാങ്കുകൾ അവരുടെ ബോർഡ്-അംഗീകൃത നയങ്ങളെ അടിസ്ഥാനമാക്കി നിർണ്ണയിക്കുന്നു.

പലിശ എത്ര ഈടാക്കുന്നു...?
കിസാൻ ക്രെഡിറ്റ് കാർഡിന്റെ 3 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പ്രതിവർഷം 7% എന്ന കുറഞ്ഞ പലിശ നിരക്കാണ് ഈടാക്കുന്നത്. മാത്രമല്ല വായ്പകൾ കൃത്യമായി പെട്ടെന്ന് തന്നെ തിരിച്ചടയ്ക്കുന്ന കർഷകർക്ക് 3% പലിശ ഇളവ് ലഭിക്കും, അതായത് നിങ്ങൾക്ക് പ്രതിവർഷം 4% എന്ന നിരക്കിലേക്ക് പലിശ കുറയ്ക്കുന്നു. ഈ ഇളവ് 3 ലക്ഷത്തിൽ താഴേയുള്ള വായ്പകൾക്ക് മാത്രമാണ്. എന്നാൽ 3 ലക്ഷം രൂപയിൽ കൂടുതലുള്ള വായ്പകളുടെ പലിശ നിരക്ക് നിർണ്ണയിക്കുന്നത് അതാത് ബാങ്കിൻ്റെ ബോർഡ് അംഗീകരിച്ച പോളിസികളാണ്.
ഡിജിറ്റൽ ഭൂ രേഖ
ഡിജിറ്റലായി ഒപ്പിട്ട ഓൺലൈൻ ഭൂരേഖകൾ കെ.സി.സി അപേക്ഷകൾക്ക് ഉപയോഗിക്കാവുന്നതാണ്. എന്നിരുന്നാലും, പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ ഭൂ രേഖകളുടെ ഉപയോഗം വളരെ കുറവാണ്.
കിസാൻ ക്രെഡിറ്റ് കാർഡിന് ഓൺലൈനായി അപേക്ഷിക്കാം
1. കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) സ്കീമിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ബാങ്കിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക.
2. ബാങ്കിൻ്റെ വെബ്‌സൈറ്റിൽ നിന്നും കിസാൻ ക്രെഡിറ്റ് കാർഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. അതിനു ശേഷം 'അപ്ലൈ' എന്ന ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക. അത് നിങ്ങളെ ആപ്ലിക്കേഷൻ പേജിലേക്ക് റീഡയറക്‌ട് ചെയ്യും.
4. അപേക്ഷ ഫോം ആവശ്യമായ വിവരങ്ങൾ നൽകി പൂരിപ്പിച്ച് 'സബ്മിറ്റ്' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
5. സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ആപ്ലിക്കേഷൻ റഫറൻസ് നമ്പർ ലഭിക്കും.
6. നിങ്ങൾ ഈ വായ്പയ്ക്ക് യോഗ്യരാണെങ്കിൽ 3-4 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ മറ്റു നടപടിക്രമങ്ങൾക്കായി ബാങ്ക് നിങ്ങളെ ബന്ധപ്പെടും.
കർഷകരുടെ സാമ്പത്തിക പ്രതിസന്ധി ഒരുപരിധി വരെ നികത്താൻ ഈ സ്കീമിലൂടെ സാധിക്കുന്നു. മാത്രമല്ല സാധാരണ വായ്പയിൽ ഈടാക്കുന്ന പലിശ പോലും ഇതിൽ ഈടാക്കുന്നില്ല. വെറും 4% പലിശയിൽ നിങ്ങൾക്ക് വായ്പ ഉറപ്പാക്കാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
