നിക്ഷേപകർ കൈ വിടുന്നു, ഇന്നും താഴേക്ക് വീണ് കിറ്റക്സ് ഓഹരി, മുന്നേറ്റം ഇനി എപ്പോൾ പ്രതീക്ഷിക്കാം..?

കിറ്റക്സ് ഗാർമെന്‍റ് ലിമിറ്റഡ് ഓഹരി വീണ്ടും നിക്ഷേപകരെ നിരാശപ്പെടുത്തുകയാണ്. വ്യാഴാഴ്ചയും ഓഹരി വ്യാപാരത്തിൽ കിറ്റക്സ് ഓഹരി കുത്തനെ ഇടിഞ്ഞു. 5 ശതമാനം നഷ്ടമാണ് ഓഹരിക്ക് സംഭവിച്ചത്. അതോടെ വില 170 രൂപയ്ക്ക് താഴേക്ക് വീണു. എന്താണ് കിറ്റക്സ് ഓഹരിയെ താഴേക്ക് വലിക്കുന്നത്... നമുക്ക് വിശദമായി നോക്കാം.

ഓഹരി വിപണിയിലെ പ്രകടനം

എൻഎസ്ഇയിൽ 169.56 രൂപ എന്നതാണ് കിറ്റക്സ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 16.2 ശതമാനം നഷ്ടം ഓഹരി നേരിട്ടു. ഓഗസ്റ്റ് 21-ന്, കിറ്റക്സ് ഓഹരി ഏകദേശം 5 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. എന്നാൽ ഉടൻ തന്നെ പ്രവണത മാറി. ഓഗസ്റ്റ് 25, 26 തീയത്തികളിലായി 10 ശതമാനം വരെ ഇടിവ് സംഭവിച്ചു. ഇന്നത്തെ ഇടിവ് ആ പ്രവണത തുടർന്നുകൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആറ് മാസത്തെ പ്രകടനം പരിശോധിച്ചാൽ 5.24 ശതമാനം നേട്ടമുണ്ടാക്കാൻ മലയാളി ഓഹരിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ 38 ശതമാനം മുന്നേറ്റമുണ്ടാക്കാനും കിറ്റക്സിനായി. അഞ്ച് വർഷത്തിനിടെ 347 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി സമ്മാനിച്ചത്. 324.42 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 117.87 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഓഹരി ഇടിവിന് പിന്നിലെ കാരണങ്ങൾ

വിൽപ്പന സമ്മർദ്ദം: കഴിഞ്ഞ നേട്ടങ്ങൾക്കുശേഷം ലാഭം ഉറപ്പാക്കാൻ നിക്ഷേപകർ വിൽപ്പന നടത്തിയതായി വിദഗ്ധർ പറയുന്നു.

സൂചികയുടെ വികാരം: കഴിഞ്ഞ ദിവസങ്ങളിൽ സെൻസെക്സും നിഫ്റ്റിയും വലിയ വിൽപ്പന സമ്മർദ്ദം നേരിടുന്നു. ഇതും കിറ്റെക്സിനെ പ്രതികൂലമായി ബാധിച്ചു.

പുതിയ ട്രിഗറുകളുടെ അഭാവം: കമ്പനിയിൽ നിന്നോ വിപണിയിൽ നിന്നോ പ്രധാനപ്പെട്ട അറിയിപ്പുകളോ ഫലപ്രഖ്യാപനങ്ങളോ ഉണ്ടായിട്ടില്ല.

രക്ഷയില്ല, കിറ്റക്സ് ഓഹരി വീണ്ടും താഴേക്ക്

അടിസ്ഥാന വിവരങ്ങൾ

*മാർക്കറ്റ് ക്യാപ്: 3151 കോടി രൂപ
*സ്റ്റോക്ക് പി/ഇ: 26.1
*ബുക്ക് വാല്യു: 51.8 രൂപ
*ഡിവിഡന്‍റ് യിൽഡ്: 0.29 ശതമാനം
*ഫേസ് വാല്യു: 1 രൂപ
*ROE: 14.3 ശതമാനം
*ROCE: 10.2 ശതമാനം

ലാഭത്തിൽ കുറവ്

2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 19.30 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. അതേസമയം മുൻവർഷത്തെ സമാനപാദത്തിൽ 26.68 കോടിയും ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ 31.81 കോടിയുമായിരുന്നു ലാഭം. വരുമാനം വാർഷികാടിസ്ഥാനത്തിൽ 193.14 കോടിയിൽ നിന്ന് 197.41 കോടിയി ഉയർന്നു. എന്നാൽ മാർച്ച് പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 100 കോടിയിലധികം രൂപയുടെ കുറവുണ്ട്.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്‌നിക്കൽ ലെവലുകൾ - ഓഹരി 20-ദിവസ, 50-ദിവസ മൂവിംഗ് അവറേജുകൾ നിലനിർത്തുന്നുണ്ടോ എന്ന് പരിശോധിക്കുക.

കമ്പനിയുടെ അടുത്ത അറിയിപ്പുകൾ - ബോർഡ് യോഗങ്ങൾ, ക്വാർട്ടർ ഫലങ്ങൾ, പുതിയ ഓർഡറുകൾ എന്നിവ.

ദീർഘകാല നിക്ഷേപകർക്ക് കിറ്റക്സ് ഗാർമെന്‍റ് ലിമിറ്റഡ് ഓഹരിയിലെ ഇടിവ് ഒരു നിക്ഷേപ അവസരം ആയേക്കാമെന്നു വിദഗ്ധർ കരുതുന്നു. എന്നാൽ മറ്റ് നിക്ഷേപകർ കൂടുതൽ വ്യക്തമായ സിഗ്നലുകൾ ലഭിക്കുന്നതുവരെ ജാഗ്രത പാലിക്കേണ്ടതാണ്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X