അംബാനിയെ വിശ്വസിച്ച് വീണ്ടും കെകെആ‍‍‍ർ, റിലയൻസ് റീട്ടെയിലിൽ 5,550 കോടി രൂപയുടെ നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുകേഷ് അംബാനിയുടെ ധനസമാഹരണ വേഗത കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ല. റീട്ടെയിൽ ബിസിനസിലെ 1.28 ശതമാനം ഓഹരി യുഎസ് പ്രൈവറ്റ് ഇക്വിറ്റി (പി‌ഇ) കമ്പനിയായ കെ‌കെ‌ആർ ആൻഡ് കമ്പനിക്ക് വിറ്റുകൊണ്ട് 5,550 കോടി രൂപ സമാഹരിച്ചതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി റിലയൻസ് മാറി. ഏറ്റവും പുതിയ ഇടപാട്, രണ്ടാഴ്ചയ്ക്കുള്ളിലെ രണ്ടാമത്തെ ഇടപാടാണ്. ‌‌‌

 

റിലയൻസ് റീട്ടെയിൽ നിക്ഷേപം

റിലയൻസ് റീട്ടെയിൽ നിക്ഷേപം

സെപ്റ്റംബർ 9 ന് കാലിഫോർണിയ ആസ്ഥാനമായുള്ള പി‌ഇ ഫണ്ട് സിൽവർ ലേക്ക്‌ ആർ‌ആർ‌വി‌എല്ലിൽ 1.75 ശതമാനം ഓഹരി 7,500 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. രണ്ടാഴ്ച്ച കൊണ്ട് റിലയൻസ് റീട്ടെയിൽ വെൻ‌ചേഴ്സ് ലിമിറ്റഡിലേക്ക് (ആർ‌ആർ‌വി‌എൽ) മൊത്തം 13,050 കോടി രൂപയുടെ നിക്ഷേപം എത്തി. ഈവർഷം റെക്കോർഡ് ആസ്തി യൂണിറ്റായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിലേക്ക് 1,52,056 കോടി രൂപയുടെ നിക്ഷേപം എത്തിയിരുന്നു. ജിയോ പ്ലാറ്റ്‌ഫോമിലെ 2.32 ശതമാനം ഓഹരികൾ 11,367 കോടി രൂപയ്ക്കും പിഇ കമ്പനി വാങ്ങിയിരുന്നു.

കുതിച്ചുയര്‍ന്ന് റിലയന്‍സിന്റെ ഓഹരിവിപണി മൂല്യം, റെക്കോര്‍ഡ്

ലോകത്തെ നാലാമത്തെ ധനികൻ

ലോകത്തെ നാലാമത്തെ ധനികൻ

ലോകത്തെ നാലാമത്തെ ധനികനായി മാറിയ അംബാനി, കമ്പനിയുടെ ഭാവി റീട്ടെയിൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ നേട്ടങ്ങളിലൂടെയാണ് മുന്നേറുന്നത്. അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ് വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും റിലയൻസ് പദ്ധതിയിട്ടിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി റിലയൻസ് റീട്ടെയിൽ മെയ് മാസത്തിൽ ജിയോമാർട്ട് വഴി ഓൺലൈൻ ഭക്ഷണ, പലചരക്ക് വിതരണ ബിസിനസ്സിലേക്ക് കടന്നു.

റിലയന്‍സ് റീട്ടെയിലിൽ‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ആമസോൺ‍; സിൽവർ ലേയ്ക്കിന് പിന്നാലെ ആമസോണും

കെ.കെ.ആ‍ർ നിക്ഷേപം

കെ.കെ.ആ‍ർ നിക്ഷേപം

കൂടുതൽ ഉപഭോക്താക്കൾ ഓൺ‌ലൈൻ ഷോപ്പിംഗിലേക്ക് നീങ്ങുമ്പോൾ റിലയൻസ് റീട്ടെയിലിന്റെ പുതിയ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉപഭോക്താക്കളുടെയും ചെറുകിട ബിസിനസുകളുടെയും ഒരു പ്രധാന ആവശ്യം നിറവേറ്റുകയാണെന്ന‌് കെ.കെ.ആറിന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ ഹെൻറി ക്രാവിസ് പറഞ്ഞു. റിലയൻസ് റീട്ടെയിലിലെ തങ്ങളുടെ നിക്ഷേപം അവരുടെ ശക്തമായ ഭൗതിക സാന്നിധ്യവും ശക്തമായ പുതിയ വാണിജ്യ തന്ത്രങ്ങളും ശക്തമായ സപ്ലൈ ചെയിൻ ഇൻഫ്രാസ്ട്രക്ചറിനെയും മുൻ‌കൂട്ടി കണ്ടിട്ടാണെന്ന് കെ കെ ആർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രൂപെൻ ജാവേരി പറഞ്ഞു. ഏഷ്യ പി‌ഇ ഫണ്ടുകളിൽ നിന്നാണ് കെ‌കെ‌ആർ നിക്ഷേപം നടത്തുന്നത്.

മുകേഷ് അംബാനി

മുകേഷ് അംബാനി

തങ്ങളുടെ ഡിജിറ്റൽ സേവനങ്ങളിലും റീട്ടെയിൽ ബിസിനസ്സുകളിലും ഉടനീളം കെ‌കെ‌ആറിന്റെ വ്യവസായ പരിജ്ഞാനം, പ്രവർത്തന വൈദഗ്ദ്ധ്യം എന്നിവയുമായി ഒത്തുചേ‍ർന്ന് പ്രവർത്തിക്കാൻ ആ​ഗ്രഹിക്കുന്നതായി ആർ‌ഐ‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അംബാനി പറഞ്ഞു.

അംബാനി ഇനി പിന്നോട്ടില്ല, റിലയൻസ് ലോകത്തിലെ ഏറ്റവും മികച്ച 100 കമ്പനികളിലെ ഏക ഇന്ത്യൻ കമ്പനി

English summary

KKR again invested Rs 5,550 crore in Reliance Retail | അംബാനിയെ വിശ്വസിച്ച് വീണ്ടും കെകെആ‍‍‍ർ, റിലയൻസ് റീട്ടെയിലിൽ 5,550 കോടി രൂപയുടെ നിക്ഷേപം

Reliance Industries Ltd raised Rs 5,550 crore by selling 1.28 per cent stake in the retail business to US private equity (PE) company KKR & Co. Read in malayalam.
Story first published: Thursday, September 24, 2020, 8:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X