വിപണിയിലെ ചാഞ്ചാട്ടങ്ങൾ ഒരുതരത്തിലും ബാധിക്കാത്ത നിക്ഷേപം സ്ഥിര നിക്ഷേപമാണ്. അതുകൊണ്ടു തന്നെ ഉറപ്പായ വരുമാനവും സുരക്ഷിതത്വവും സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യമായി മനസിലാക്കാൻ സാധിക്കാത്തവർക്ക് ഏറ്റവും അനുയോജ്യവും സ്ഥിര നിക്ഷേപം തന്നെ. സ്വന്തമായൊരു വീട്, വാഹനം, അല്ലെങ്കില്‍ വിവാഹത്തിന് പോലും സാധാരണക്കാര്‍ തിരഞ്ഞെടുക്കുന്നതും സ്ഥിര നിക്ഷേപമാണ്.ജോലിയുള്ളവര്‍ റിട്ടയര്‍മെന്‍റ് കാലത്തേക്കായുള്ള സമ്പാദ്യം കൂടുതലും സ്ഥിരനിക്ഷേപമായാണ് കരുതിവെക്കുന്നത്.
രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾ സ്ഥിര നിക്ഷേപത്തിന് വ്യത്യസ്ത പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ചില ബാങ്കുകൾ കുറഞ്ഞ കാലത്തെ നിക്ഷേപ കാലവധിയുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളും നിക്ഷേപകർക്കായി അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തേക്ക് ഉയർന്ന പലിശ നേടാം എന്നതാണ് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളുടെ ഗുണം. ഐഡിബിഐ ബാങ്ക് അവതരിപ്പിച്ച ഉത്സവ് സ്ഥിര നിക്ഷേപ പദ്ധതിയിൽ ഇപ്പോൾ നിക്ഷേപിക്കാൻ സാധിക്കും. ചുരുങ്ങിയ നിക്ഷേപ കാലാവധിയുള്ള പദ്ധതി താരതമ്യേന ഉയർന്ന പലിശയും വാഗ്ദാനം ചെയ്യുന്നു.

ഐഡിബിഐ ഉത്സവ് എഫ്ഡി
ഐഡിബിഐ ബാങ്കിന്‍റെ ഉത്സവകാല സ്ഥിര നിക്ഷേപ പദ്ധതിയാണ് ഉത്സവ് എഫ്ഡി. 375 ദിവസം, 444 ദിവസം എന്നിങ്ങളെ 2 നിക്ഷേപ കാലാവധികളിൽ ഉത്സവ് എഫ്ഡി സ്കീമുകൾ ലഭിക്കും. പദ്ധതിയുടെ പലിശ നിരക്കിൽ ബാങ്ക് കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. 10 ബിപിഎസ് പോയിന്‍റാണ് ഉയർത്തിയത്. ഇതോടെ പലിശ നിരക്ക് ഉയർന്നു.
375 ദിവസത്തെ കാലാവധിയുള്ള ഉത്സവ് 375ലെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശ ലഭിക്കും. സാധാരണ ഉപഭോക്താക്കൾക്ക് 7.10 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. അതൊടൊപ്പം കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം നിബന്ധനകളോടെ പിൻവലിക്കാനും സാധിക്കും.
444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് ഉപഭോക്താക്കൾക്ക് 7.25 ശതമാനം പലിശ നേടാം. മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 7.75 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. അതൊടൊപ്പം കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം നിബന്ധനകളോടെ പിൻവലിക്കാനും സാധിക്കും.
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കൂടി പരിശോധിക്കാം. സാധാരണയായി 3 ശതമാനം മുതൽ 7 ശതമാനം പലിശയാണ് ഐഡിബിഐ ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.50 ശതമാനം വരെയും പലിശ നേടാം.
1. 7 മുതൽ 30 ദിവസം - 3 ശതമാനം
2. 31 മിതൽ 45 ദിവസം - 3.25 ശതമാനം
3. 46 മുതൽ 90 ദിവസം - 4 ശതമാനം
4. 90 ദിവസം 4 മാസം - 4.5 ശതമാനം
5. 91 ദിവസം മുതൽ 6 മാസം - 4.5 ശതമാനം
6. 1 വർഷം മുതൽ 2 വർഷം - 6.8 ശതമാനം
7. 2 വർഷം മുതൽ 3 വർഷം - 7 ശതമാനം
8. 3 വർഷം മുതൽ 5 വർഷം - 6.5 ശതമാനം
9. 5 വർഷം മുതൽ 10 വർഷം - 6.25 ശതമാനം
10. 10 വർഷം മുതൽ 20 വർഷം - 4.8 ശതമാനം
മുകളിൽ സൂചിപ്പിച്ച ഏത് കാലാവധിയിലുള്ള സ്ഥിര നിക്ഷേപത്തിനും മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം ഉയർന്ന പലിശ നേടാം.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തിയത്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ 3.50 മുതൽ 7 ശതമാനം വരെ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഈ നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) അധികമായി ലഭിക്കും.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
2 കോടി രൂപയിൽ താഴെയുള്ള നിശ്ചിത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തി. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയുള്ള എഫ്ഡികളിൽ 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നു. നിരക്കുകൾ ഡിസംബർ 27 മുതൽ പ്രാബല്യത്തിലാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications