ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ് രോഹിത് ശർമ്മ. ഹിറ്റ് മാൻ എന്ന വിളിപ്പേരുകാരൻ. ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ച രോഹിത് ശർമ്മ നേടിയത് നിരവധി റെക്കോർഡുകളുമാണ്. പുൽമൈതാനത്തും, മൈതാനത്തിന് പുറത്തും പൊതുവെ ശാന്ത സ്വഭാവക്കാരനാണ് രോഹിത്.
മൈതാനത്തിന് പുറത്തെ ഇരട്ട സെഞ്ച്വറി
വർഷങ്ങൾ നീണ്ട ക്രിക്കറ്റ് ജീവിതത്തിലൂടെ രോഹിത് ശർമ്മ നേടിയത് കോടികളാണ്. ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയിട്ടുള്ള രോഹിത്തിന് ഗ്രൗണ്ടിന് പുറത്തും ഇരട്ട ശതകമുണ്ട്. അത് സമ്പാദ്യത്തിന്റെ കാര്യത്തിലാണ്. 214 കോടി രൂപയാണ് രോഹിത് ശർമ്മയുടെ ആകെ സമ്പാദ്യം. ട്രേഡിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ സ്റ്റോക്ക് ഗ്രോയാണ് രോഹിത് ശർമ്മയുടെ ആസ്തി സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.

രോഹിത് ശർമ്മയുടെ പ്രധാന വരുമാന മാർഗ്ഗം ക്രിക്കറ്റാണ്. അതോടൊപ്പം പ്രമുഖ ബ്രാൻഡുകളുടെ അംബാസിഡറും രോഹിത് ശർമ്മയാണ്. അതു വഴിയും ഉയർന്ന വരുമാനം രോഹിത് ശർമ്മയ്ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെയും ക്യാപ്റ്റൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തി 28 ബ്രാൻഡുകൾളാണ് ഉപയോഗിക്കുന്നത്. ജിയോ സിനിമ, മാക്‌സ് ലൈഫ് ഇൻഷുറൻസ്, അഡിഡാസ്, ലാലിഗ, ഹൈലാൻഡർ സിയറ്റ് ടയേഴ്‌സ്, ഗോയ്‌ബിബോ, രസ്‌ന, ഹുബ്ലോട്ട്, ഉഷ, ഓപ്പോ, അരിസ്റ്റോക്രാറ്റ് തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യത്തിൽ രോഹിത് ശർമ അഭിനയിക്കുന്നുണ്ട്. കണക്കുകൾ പരിശോധിച്ചാൽ, ഓരോ ബ്രാൻഡ് പരസ്യത്തിനും ശർമ ഈടാക്കുന്നത് 5 കോടി രൂപയാണ്.
ഒരു മത്സരത്തിന് 6 ലക്ഷം
ആദ്യം പറഞ്ഞതുപോലെ രോഹിത് ശർമയുടെ പ്രധാന വരുമാന മാർഗം ക്രിക്കറ്റ് ആണ്. അദ്ദേഹത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബിസിസിഐ) A+ കരാറുണ്ട്. അതായത് 7 കോടി രൂപ വാർഷിക പ്രതിഫലം ലഭിക്കും. 2022–2023 വർഷത്തേക്കുള്ള ബിസിസിഐയുടെ വാർഷിക കളിക്കാരുടെ കരാർ പ്രകാരമാണിത്. വാർഷിക ശമ്പളത്തിന് പുറമേ, ഒരു ഏകദിന മത്സരത്തിന് 6 ലക്ഷം രൂപയും ഒരു ടി20 അന്താരാഷ്ട്ര മത്സരത്തിന് 3 ലക്ഷം രൂപയും ബോർഡ് അദ്ദേഹത്തിന് നൽകുന്നു. ഇത് മാത്രമല്ല, ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് 15 ലക്ഷം രൂപയാണ് രോഹിത് ശർമ്മയ്ക്ക് ലഭിക്കുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നൽകുന്നത് പ്രതിവർഷം 16 കോടി രൂപയാണ്.
വീടിന് 30 കോടി
മുംബൈയിൽ അറബിക്കടലിന്റെ 270 ഡിഗ്രി കാഴ്ചയുള്ള 4BHK അപ്പാർട്ട്മെന്റാണ് രോഹിത് ശർമ്മയുടെ വീട്. ഏകദേശം 30 കോടി രൂപയാണ് ഈ ആഡംബര 4 അപ്പാർട്ട്മെന്റിന്റെ വില. മുംബൈയിലെ വോർലി ഏരിയയിലെ അഹൂജ ടവേഴ്സിന്റെ 29-ാം നിലയിൽ 6,000 ചതുരശ്ര അടിയിലാണ് ഈ അപ്പാർട്ട്മെന്റ് നിർമ്മിച്ചിരിക്കുന്നത്. ഇത് കൂടാതെ ഹൈദരാബാദിലും രോഹിത്തിന് അഞ്ച് കോടി രൂപ വിലമതിക്കുന്ന ഒരു വീടുണ്ട്.
വ്യക്തിഗത നിക്ഷേപങ്ങൾ
രോഹിത് ശർമ്മ രണ്ട് കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. റോബോട്ടിക് ഓട്ടോമേഷൻ സൊല്യൂഷനുകൾ നൽകുന്ന റാപ്പിഡോബോട്ടിക്‌സും ഹെൽത്ത് കെയർ കമ്പനിയായ വീറൂട്ട്‌സ് വെൽനസ് സൊല്യൂഷനും. രണ്ട് കമ്പനികളും കൂടി 88.6 കോടി രൂപയുടെ നിക്ഷേപം. ഇതുകൂടാതെ, ഏകദേശം 7.6 കോടി രൂപയുടെ ആസ്തിയുള്ള മൂന്ന് ഓഹരികളും അദ്ദേഹത്തിനുണ്ട്.
കാറുകളോട് കടുത്ത പ്രേമം
വാഹനങ്ങളോടുള്ള രോഹിത് ശർമയുടെ ഇഷ്ടം എല്ലാവർക്കും അറിയുന്ന കാര്യമാണ്. കാറുകൾ വാങ്ങാൻ വേണ്ടി മാത്രം കോടികളാണ് രോഹിത് ചിലവഴിക്കുന്നത്. എല്ലാവരും കൊതിക്കുന്ന ലംബോർഗിനി മുതൽ ബിഎംഡബ്ല്യു വരെ ഉൾപ്പെടുന്ന ഒരു തകർപ്പൻ കാർ ശേഖരം അദ്ദേഹത്തിനുണ്ട്. രോഹിത് ശർമ്മയുടെ ശേഖരത്തിലുള്ള ഏറ്റവും ചെലവേറിയ വാഹനം 4.18 കോടി രൂപ വിലയുള്ള അദ്ദേഹത്തിന്റെ ആഡംബര ലംബോർഗിനി ഉറുസാണ്.
1.73 കോടി രൂപയുടെ ബിഎംഡബ്ല്യു എം5 (ഫോർമുല വൺ എഡിഷൻ), 1.29 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ജിഎൽഎസ് 400ഡി എന്നിവയാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള വില കൂടിയ കാറുകൾ. BMW X3, സ്കോഡ ലോറ, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയവയും ഇന്ത്യൻ നായകന്റെ കാർ ശേഖരത്തിൽ ഉണ്ട്.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ



Click it and Unblock the Notifications