എന്താണ് ഇടക്കാല ബജറ്റ്? പതിവ് ബജറ്റുമായി ഇതിനുള്ള വ്യത്യാസമെന്താണ്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020-21 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം. ഒരു സാമ്പത്തിക വർഷത്തിൽ പാർലമെന്റിൽ സർക്കാർ നടത്തുന്ന പ്രതീക്ഷിത വരവുചെലവു കണക്കുകളുടെ പ്രസ്താവനയാണ് ബജറ്റ്. ഭരണഘടനയുടെ അനുഛേദം 112 അനുസരിച്ച് ഓരോ വർഷവും ഇന്ത്യൻ പാർലമെന്റിൻറെ ഇരുസഭകൾക്കും മുന്നിൽ ബജറ്റ് അവതരിപ്പിക്കണമെന്നുണ്ട്. ബജറ്റ് എന്ന പദം തന്നെ ഒരു നിശ്ചിത കാലയളവിലേക്കുള്ള സാമ്പത്തിക പദ്ധതിയെയാണ് സൂചിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി ലോക്സഭയിൽ ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കുക.

എന്താണ് ഇടക്കാല ബജറ്റ്?
 

എന്താണ് ഇടക്കാല ബജറ്റ്?

തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പുതുതായി അധികാരത്തിലെത്തുന്ന സര്‍ക്കാരുകളാണ് സാധാരണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കാറ്. തെരഞ്ഞെടുപ്പ് വര്‍ഷമാണെങ്കിൽ പൂര്‍ണ ബജറ്റിനു പകരമായി, ഇടക്കാല ബജറ്റോ വോട്ട് ഓണ്‍ അക്കൗണ്ടോ അവതരിപ്പിക്കും. ഒരു സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ സമയമില്ലെങ്കിലോ ദേശീയ തിരഞ്ഞെടുപ്പ് അടുത്തിരിക്കാമെന്നതിനാലോ സാധാരണയായി നിലവിലെ സർക്കാറിന് ഒരു ഇടക്കാല ബജറ്റ് അവതരിപ്പിക്കേണ്ടി വരാറുണ്ട്. ഹ്രസ്വ കാലത്തേയ്ക്ക് സർക്കാരിന്റെ ചെലവുകൾ ഫണ്ട് ചെയ്യാനുള്ള മാർഗമാണ് ഇത്.

2019 മെയ് മാസത്തിൽ വോട്ടെടുപ്പ് നേരിട്ട ഇന്ത്യയിലെ നിലവിലെ കേന്ദ്ര സർക്കാർ 2019 ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. പുതിയ നികുതി നയങ്ങൾ, പ്രധാന പരിഷ്കാരങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാൻ ഇടക്കാല ബജറ്റ് സർക്കാരിന് അനുമതി നൽകുന്നുണ്ടെങ്കിലും, ഒരു തെരഞ്ഞെടുപ്പ് വർഷത്തിൽ സാധാരണഗതിയിൽ ആദായനികുതി നിയമങ്ങളുടെ കാര്യത്തിൽ പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് രാജ്യത്തെ മിക്ക സർക്കാരുകളും ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്.

ഒരു ഇടക്കാല ബജറ്റ് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?

ഒരു ഇടക്കാല ബജറ്റ് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?

പാർലമെന്റ് അംഗീകരിച്ച ഒരു സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന്റെ കാലാവധി മാർച്ച് 31-ന് അവസാനിക്കും. അതായത് സാമ്പത്തിക വർഷം അവസാനിക്കുന്നതുവരെ മാത്രമേ സർക്കാരിന് ചെലവ് അവകാശം നൽകുന്നുള്ളൂ. എന്തെങ്കിലും കാരണവശാൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിനുമുമ്പ് ഒരു മുഴുവൻ ബജറ്റ് അവതരിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ, ഒരു സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുന്നതുവരെ പുതിയ സാമ്പത്തിക വർഷത്തിൽ ചെലവ് വഹിക്കുന്നതിന് സർക്കാറിന് പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. ഇത്തരം അടിയന്തര ചെലവുകൾ വഹിക്കാൻ സർക്കാരിനെ അനുവദിക്കുന്ന ഇടക്കാല ബജറ്റിലൂടെ പാർലമെന്റ് ഒരു വോട്ട് ഓൺ അക്കൗണ്ട് പാസാക്കും. രണ്ടു മാസത്തേക്കാണ് വോട്ട് ഓണ്‍ അക്കൗണ്ടിന്റെ കാലാവധിയെങ്കിലും ആറു മാസം വരെ ഇത് നീട്ടിയെടുക്കാം.

എൽഐസിയിലും കിട്ടാക്കടം, വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിരിക്കുന്നവർ ആരൊക്കെ?

ഇടക്കാല ബജറ്റ് ഒരു സാധാരണ ബജറ്റിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

ഇടക്കാല ബജറ്റ് ഒരു സാധാരണ ബജറ്റിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

ഇടക്കാല ബജറ്റും ഒരു സാധാരണ ബജറ്റും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. എന്നാൽ സാധാരണ ബജറ്റിന്റെ കാര്യത്തിലെന്നപോലെ ഇടക്കാല ബജറ്റിലും മുഴുവൻ വർഷത്തേക്കുള്ള എസ്റ്റിമേറ്റുകൾ അവതരിപ്പിക്കാറുണ്ട്. എന്നിരുന്നാലും അന്തിമ ബജറ്റ് അവതരിപ്പിക്കുമ്പോൾ എസ്റ്റിമേറ്റ് പൂർണ്ണമായും മാറ്റാൻ പുതിയതായി വരുന്ന സർക്കാരിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്നത് സാധാരണ ബജറ്റാണ്. അതായത് 2020-21 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ്.

English summary

എന്താണ് ഇടക്കാല ബജറ്റ്? പതിവ് ബജറ്റുമായി ഇതിനുള്ള വ്യത്യാസമെന്താണ്? | Know about Interim-Union budget 2020 of India

Know about Interim-Union budget 2020 of India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X