ദില്ലി: പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്കീം, 5 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍, സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍, കിസാന്‍ വികാസ് പത്ര, 15 വര്‍ഷത്തെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് എന്നിങ്ങനെ നിവധി നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതികള്‍ എല്ലാം തന്നെ നിക്ഷേപകര്‍ക്കിടയില്‍ വളരെയധികം പ്രചാരത്തിലുള്ളവയുമാണ്. കാരണം ഇവ സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതും മിതമായ വരുമാനം വാഗ്ദാനം ചെയ്യുന്നവയുമാണ്.
മാത്രമല്ല ഈ പദ്ധതികളില്‍ പലതും നികുതി ആനുകൂല്യങ്ങള്‍ നേടാനും സെക്ഷന്‍ 80 സി പ്രകാരം ഇളവ് നേടാനും സഹായിക്കുന്നവയുമാണ്. അതേസമയം പ്രതിമാസ വരുമാന പദ്ധതി, പോസ്റ്റോഫീസ് സമയ നിക്ഷേപം, ദേശീയ സേവിംഗസ് സ്കീം തുടങ്ങിയ പദ്ധതികള്‍ ചില സേവനങ്ങള്‍ക്ക് ലെവി ചാര്‍ജ്ജുകള്‍ ഈടാക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് വിശദമായി അറിയാം. സേവന നിരക്കുകള്‍ ഈടാക്കുന്ന പോസ്റ്റ് ഓഫീസ് പദ്ധതികള്‍ ഇവയാണ്;

1 പാസ്ബുക്കിന്റെ തനിപ്പകര്‍പ്പ് ലഭിക്കാന്‍ - 50 രൂപ
2 അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കാന്‍ - 20 രൂപ.
3 നിക്ഷേപ രസീത് ലഭിക്കാന്‍ - 20 രൂപ.
4 പാസ്ബുക്ക് നഷ്ടപ്പെടുകയോ മോശമാകുകയോ ചെയ്താല്‍ പുതിയത് ലഭിക്കാന്‍- 10 രൂപ രജിസ്ട്രേഷന്
5 അനന്തരാവകാശിയെ മാറ്റുകയോ റദ്ദ് ചെയ്യുകയോ വേണമെങ്കില്‍ - 50 രൂപ
6 അക്കൗണ്ട് കൈമാറുകയോ പണയം വെക്കുകയോ ചെയ്യാന്‍ - 100 രൂപ
7 സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ ചെക്ക് ബുക്ക് ഇഷ്യൂ ചെയ്യാന്‍ - ഓരോ ചെക്ക് ലീഫിനും രണ്ട് രൂപ വീതം
8 ചെക്ക് തള്ളിയാല്‍ - 100 രൂപ
ഈ ചാര്‍ജുകള്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്), സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), കിസാന്‍ വികാസ് പത്ര (കെവിപി) തുടങ്ങിയ സ്കീമുകള്‍ക്ക് അടക്കം ബാധകമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications