മലയാളികളുടെ ആരോഗ്യ ശീലങ്ങളിൽ വലിയമാറ്റങ്ങളാണ് അടുത്തകാലത്തായി ഉണ്ടായത്. പ്രത്യേകിച്ച് കൊവിഡ് മഹാമാരിക്ക് ശേഷം. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ സംഭവമാണ് കൊവിഡ് കാലം മനുഷ്യർക്ക് നൽകിയത്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താനും കൃത്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും കൊവിഡിന് ശേഷം മലയാളികൾ തയ്യാറായി എന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ചികിത്സാ ചിലവുകളാണ് എപ്പോഴും ആളുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന ഘടകം. കാരണം ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരിക്കും എന്തെങ്കിലും അസുഖം സാമ്പത്തിക ബജറ്റിന്‍റെ താളം തെറ്റിക്കുന്നത്. ക്യാൻസർ, ഗുരുതരമായ മറ്റ് രോഗങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോൾ ആവശ്യമായി വരുന്ന ചിലവുകൾ ആലോചിക്കാൻ സാധിക്കുന്നതിപ്പുറമാണ്. എന്നാൽ കൃത്യമായ ലൈഫ് ഇൻഷുറൻസ് പോളിസികൾ കണ്ടെത്തുകയും അതിൽ അംഗങ്ങളാവുകയും ചെയ്താൻ ഒരു പരിധിവരെ സാമ്പത്തിക സുരക്ഷിതത്വം നേടാൻ സാധിക്കും.

ആഗോള ആരോഗ്യ സംരക്ഷണം
പല ആരോഗ്യ ഇൻഷുറൻസുകളും രാജ്യത്തിനകത്ത് മാത്രം സംരക്ഷണം നൽകുന്നവയായിരിക്കും. എന്നാൽ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി പുതിയതായി അവതരിപ്പിച്ച റിലയൻസ് ഹെൽത്ത് ഗ്ലോബൽ എന്ന ലൈഫ് ഇൻഷുറൻസ് പോളിസി ആഗോള സംരക്ഷണം നൽകും. അതായത് ഇന്ത്യയ്ക്കുള്ളിൽ മാത്രമല്ല, ലോകമെമ്പാടും റിലയൻസ് ഹെൽത്ത് ഗ്ലോബലിന്‍റെ സംരക്ഷണമുണ്ടാകുമെന്ന് സാരം. ലോകത്തെവിടെയുമുള്ള ആരോഗ്യ സേവനങ്ങളിലേക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പോളിസി ഹോൾഡർക്ക് നേടാൻ സാധിക്കും.
നിരവധി ആനുകൂല്യങ്ങൾ
സമാനതകളില്ലാത്ത നിരവധി ആനുകൂല്യങ്ങൾ റിലയൻസ് ഹെൽത്ത് ഗ്ലോബൽ ഇൻഷുറൻസിലൂടെ നേടാം. ക്യാന്‍സര്‍, ബൈപാസ് സര്‍ജറി തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സയ്ക്കുള്ള വിദേശ ചെലവുകള്‍ പോളിസി വഹിക്കും. അതോടൊപ്പം ഇന്ത്യയിലെ മികച്ച ആരോഗ്യ സ്ഥാപനങ്ങളിലെ ചികിത്സയും ലഭിക്കും. യാത്ര, താമസം, എന്‍ഡ്-ടു-എന്‍ഡ് വിസ, സഹായ സേവനങ്ങള്‍ എന്നിവയും റിലയൻസ് ഹെൽത്ത് ഗ്ലോബൽ ഇൻഷുറൻസിൽ ഉൾക്കൊള്ളുന്നു.
റിലയൻസ് ഹെൽത്ത് ഗ്ലോബൽ പോളിസിയെ വേറിട്ടു നിർത്തുന്നത് 1 ദശലക്ഷം ഡോളർ വരെയുള്ള ഭീമമായ ഇൻഷുറൻസ് പരിരക്ഷയാണ്. ഇത് വിദേശ ചികിത്സ ആവശ്യമായി വരുന്ന വ്യക്തികൾക്ക് നൽകുന്ന സാമ്പത്തിക പിൻബലവും സുരക്ഷിത ബോധവും ചെറുതല്ല. എമർജൻസി ക്യാഷ് പോലുള്ള അടിയന്തര സാഹചര്യങ്ങളിലും റിലയൻസ് ഹെൽത്ത് ഗ്ലോബൽ പോളിസി സഹായകരമാകും.
പരിമിതികളില്ലാത്ത മുറി വാടക മുതൽ എയർ ആംബുലൻസ് വരെ
പോളിസി ഹോൾഡറുടെ ആരോഗ്യ സംരക്ഷണത്തിന്‍റെ ഓരോ ഘട്ടത്തിലും കൃത്യമായ പിന്തുണ നേടാൻ റിലയൻസ് ഹെൽത്ത് ഗ്ലോബൽ ഇൻഷുറൻസിലൂടെ സാധിക്കും. എയർ ആംബുലൻസ് സേവനങ്ങൾ മുതൽ അവയവ ദാതാക്കളുടെ ചെലവുകൾ വരെ നീളുന്ന സമഗ്രമായ ആനുകൂല്യങ്ങൾ പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്. മുറി വാടകയ്ക്ക് നിയന്ത്രണങ്ങളില്ല എന്നതും പ്രത്യേകതയാണ്.
വിദേശ രാജ്യങ്ങളിൽ ജോലിക്കോ വിനോദ സഞ്ചാരത്തിനോ പോകുന്ന നിരവധി ഇന്ത്യക്കാരുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കകത്തും പുറത്തും വെവ്വേറെ ഹെൽത്ത് ഇൻഷുറൻസിൽ ചേരുമ്പോഴുള്ള സാമ്പത്തിക നഷ്ടം നികത്താൻ റിലയൻസ് ഹെൽത്ത് ഗ്ലോബൽ ഇൻഷുറൻസിലൂടെ സാധിക്കുമെന്ന് റിലയൻസ് ജനറൽ ഇൻഷുറൻസ് സിഇഒ രാകേഷ് ജെയിൻ പറഞ്ഞു. റിലയന്‍സ് ക്യാപിറ്റലിന്‍റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നാണ്.
പോളിസി ഹോൾഡറുടെ ആരോഗ്യ സംരക്ഷണവും സാമ്പത്തിക നിലയും പരിഗണിച്ച് മാത്രമേ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കാൻ പാടുള്ളു. വിദേശ യാത്ര ആവശ്യമില്ലാത്ത ആളുകൾക്ക് റിലയൻസ് ഹെൽത്ത് ഗ്ലോബൽ ഇൻഷുറൻസ് ഒരു അനാവശ്യ പോളിസിയായി മാറിയേക്കാം. അതുകൊണ്ടു തന്നെ പോളിസി തിരഞ്ഞെടുക്കുന്നതിന് മുൻപ് നിബന്ധനകളും കൃത്യമായി വായിച്ചു മനസിലാക്കണം. ഭാവിയിൽ വരാനിടയുള്ള ആശയക്കുഴപ്പങ്ങളെ മറികടക്കാൻ നിബന്ധനകൾ കൃത്യായി മനസിലാക്കുന്നത് സഹായിക്കും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications