തപാല്‍ ദിനത്തില്‍ ഒരു കിടിലന്‍ പോസ്റ്റ് ഓഫീസ് പദ്ധതി പരിചയപ്പെടാം; 1,500 രൂപ മാസ നിക്ഷേപത്തില്‍ നേടാം 35 ലക്ഷം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയില്‍ ധാരാളം നിക്ഷേപോപാധികള്‍ നമുക്ക് കാണാം. അവയില്‍ പലതും നിക്ഷേപകര്‍ക്ക് വളരെ മികച്ച ആദായം നല്‍കുന്നവയുമാണ്. എന്നാല്‍ ഉയര്‍ന്ന ആദായത്തിനൊപ്പം നിക്ഷേപകര്‍ക്ക് പലപ്പോഴും നഷ്ട സാധ്യതകളും അഭിമുഖീകരിക്കേണ്ടതായി വരും. അതുകൊണ്ടു തന്നെ പല നിക്ഷേപകരും ആദായം അല്‍പ്പം കുറഞ്ഞാലും സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ് സ്വീകരിക്കാന്‍ താത്പര്യപ്പെടുന്നത്. അവയില്‍ നഷ്ട സാധ്യതകളും കുറവായിരിക്കും.

 

Also Read : ഈ സംരംഭം ഉടന്‍ ആരംഭിക്കൂ, മാസം ലക്ഷങ്ങള്‍ വരുമാനം നേടാം, ഒപ്പം സര്‍ക്കാര്‍ സഹായവും!

പോസ്റ്റ് ഓഫീസ് പദ്ധതികള്‍

പോസ്റ്റ് ഓഫീസ് പദ്ധതികള്‍

നിങ്ങളും നഷ്ട സാധ്യതകള്‍ ഇല്ലാത്ത നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. കുറഞ്ഞ നഷ്ട സാധ്യതയില്‍ മികച്ച ആദായം നിക്ഷേപകര്‍ക്ക് നല്‍കുന്നവയാണ് തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്ന ഈ വില്ലേജ് സെക്യൂരിറ്റി സ്‌കീം.

Also Read : ദിവസം 94 രൂപ ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ പകരം നേടാം 14 ലക്ഷം രൂപ!

ഗ്രാം സുരക്ഷാ സ്‌കീം

ഗ്രാം സുരക്ഷാ സ്‌കീം

ഗ്രാം സുരക്ഷാ സ്‌കീം പ്രകാരം നിക്ഷേപകന് 80 വയസ്സ് പൂര്‍ത്തിയായതിന് ശേഷം അഷ്വര്‍ ചെയ്ത തുകയും ഒപ്പം ബോണസും ചേര്‍ത്ത് ലഭിക്കുന്ന രീതിയാണ് ഗ്രാം സുരക്ഷ സ്‌കീമില്‍ ഉള്ളത്. ഇനി നിശ്ചിത പ്രായത്തിന് മുമ്പ് അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ നോമിനിയ്ക്കോ അല്ലെങ്കില്‍ നിയമപരമായ പിന്തുടര്‍ച്ചാ അവകാശിയ്ക്കോ ഈ തുക ലഭിക്കും.

പ്രായ പരിധി

പ്രായ പരിധി

ഈ ഇന്‍ഷുറന്‍സ് പോളിസിയുടെ ഗുണഭോക്താവ് ആകുന്നതിനുള്ള പ്രായ പരിധി 19 വയസ്സ് മുതല്‍ 55 വയസ്സ് വരെയാണ്. സ്‌കീമില്‍ അഷ്വര്‍ ചെയ്തിരിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 10,000 രൂപയാണ്. പരമാവധി അഷ്വേര്‍ഡ് തുക 10 ലക്ഷം രൂപ വരെയാകാം. മാസത്തിലോ, പാദ വാര്‍ഷികമായോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ പ്രീമിയം അടയ്ക്കാവുന്നതാണ്. പ്രീമിയം നല്‍കുന്നതിനായി ഉപയോക്താക്കള്‍ക്ക് 30 ദിവസത്തെ ഗ്രേസ് പിരീയഡും ലഭിക്കും.

പ്രീമിയം അടയ്ക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍

പ്രീമിയം അടയ്ക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍

പോളിസി കാലയളവില്‍ പ്രീമിയം അടയ്ക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ പോളിസി വീണ്ടും ആരംഭിക്കുന്നതിനായി ഉപയോക്താവ് കുടിശ്ശികയായി കിടക്കുന്ന പ്രീമിയം തുക കൂടി അടയ്ക്കേണ്ടതുണ്ട്. ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉപയോക്താക്കള്‍ക്ക് വായ്പാ സൗകര്യവും ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. പോളിസി വാങ്ങി 4 വര്‍ഷം പൂര്‍ത്തിയായതിന് ശേഷമാണ് വായ്പാ സൗകര്യം ലഭിക്കുക.

ബോണസ് നേട്ടം

ബോണസ് നേട്ടം

ഇനി പോളിസി ആരംഭിച്ച് 3 വര്‍ഷത്തിന് ശേഷം പോളിസി അവസാനിപ്പിക്കുവാനും ഉപയോക്താവിന് സാധിക്കും. എന്നാല്‍ അതുവഴി ഉപയോക്താവിന് യാതൊരു വിധ നേട്ടങ്ങളും ലഭ്യമാവുകയില്ല. പോളിസിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന ബോണസ് തുകയാണ്. ഏറ്റവും ഒടില്‍ പ്രഖ്യാപിച്ച ബോണസ് പ്രതിവര്‍ഷം 1000 രൂപയ്ക്ക് 65 രൂപയാണ്.

Also Read : ഇക്വിറ്റി നിക്ഷേപം ആരംഭിക്കുമ്പോള്‍ - നിങ്ങള്‍ അറിയേണ്ടതെല്ലാം

നിക്ഷേപം ഇങ്ങനെ

നിക്ഷേപം ഇങ്ങനെ

പോളിസിയെക്കുറിച്ച് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് വേണ്ടി നമുക്ക് ചില കണക്കുകള്‍ നോക്കാം. ഒരു ഉപയോക്താവ് അയാളുടെ 19ാം വയസ്സില്‍ 10 ലക്ഷം അഷ്വേര്‍ഡ് തുകയുടെ ഒരു ഗ്രാം സുരക്ഷ പോളിസി വാങ്ങിച്ചു എന്ന് കരുതുക. 55 വര്‍ഷത്തേക്കുള്ള അയാളുടെ പ്രതിമാസ പ്രീമിയം തുക 1,515 രൂപയാണ്. ഇനി 58 വര്‍ഷത്തേക്ക് ആണെങ്കില്‍ പ്രീമിയം തുക 1,463 രൂപയായിരിക്കും. 20 വര്‍ഷമാണ് പോളിസി കാലയളവ് എങ്കില്‍ പ്രീമിയം തുക 1,411 രൂപയും. പോളിസി ഉടമയ്ക്ക് 55 വര്‍ഷത്തേക്ക് മെച്യൂരിറ്റി നേട്ടമായി 31.60 ലക്ഷം രൂപയും, 58 വര്‍ഷത്തേക്ക് 33.40 ലക്ഷം രൂപയുമാണ് ലഭിക്കുക. ഇനി 60 വര്‍ഷത്തെ മെച്യൂരിറ്റി നേട്ടം 34.60 ലക്ഷം രൂപയായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കായി സമീപത്തുള്ള പോസ്റ്റ് ഓഫീസ് ശാഖയുമായി ബന്ധപ്പെടാം.

Read more about: post office
English summary

know about this bumper post office scheme; Rs.1500 monthly investment will turns to 35 lakh | തപാല്‍ ദിനത്തില്‍ ഒരു കിടിലന്‍ പോസ്റ്റ് ഓഫീസ് പദ്ധതി പരിചയപ്പെടാം; 1,500 രൂപ പ്രതിമാസ നിക്ഷേപത്തില്‍ ലഭിക്കും

know about this bumper post office scheme; Rs.1500 monthly investment will turns to 35 lakh
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X