കുറഞ്ഞ തുക നിക്ഷേപിച്ച് വലിയ സമ്പാദ്യം നേടിയെടുക്കാനായുള്ള നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇവയെല്ലാം തന്നെ ഉറപ്പുള്ള വരുമാനം നൽകുന്നവയാണ്. സ്ത്രീകൾക്കായും പലതരത്തിലുള്ള സ്കീമുകൾ പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്. പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി, പോസ്റ്റ് ഓഫീസ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് (പോസ്റ്റ് ഓഫീസ് മഹിള സമ്മാൻ ബചത് പത്ര) എന്നിവ അത്തരത്തിലുള്ള രണ്ട് നിക്ഷേപ സ്കീമുകളാണ്.
സുകന്യ സമൃദ്ധി അക്കൗണ്ട് പ്രതിവർഷം 8.2 ശതമാനം കോമ്പൗണ്ടഡ് നിരക്കിൽ പലിശ നൽകുമ്പോൾ മഹിളാ സമ്മാൻ ബചത് പത്ര 7.5 ശതമാനം കോമ്പൗണ്ടഡ് ത്രൈമാസ റിട്ടേൺ നൽകുന്നുവെന്ന് ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapost.gov.in ൽ പറയുന്നു. സ്ത്രീകൾക്കോ അതല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത അവരുടെ പെൺമക്കൾക്കോ വേണ്ടി തുടങ്ങാവുന്നതാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. 10 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കായി മാത്രമുള്ള ഒരു സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി. രണ്ട് സ്കീമുകളും മറ്റ് നിരവധി വശങ്ങളിൽ അദ്വിതീയമാണ്.

മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്
സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തുടങ്ങിയത്. സ്ത്രീകൾക്ക് ഒറ്റയ്ക്കോ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കായി രക്ഷിതാക്കൾക്കോ അക്കൗണ്ട് തുറക്കാം. 1000 രൂപയാണ് നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക. ഒറ്റത്തവണ നിക്ഷേപിക്കൽ അനുവദനീയമാണ്. 2 വർഷത്തേക്ക് 2 ലക്ഷം രൂപയാണ് ഈ പദ്ധതിയിൽ പരമാവധി നിക്ഷേപിക്കാൻ കഴിയുക. ഈ സ്കീമിന് കീഴിൽ 2025 മാർച്ച് 31 വരെ പദ്ധതിയിൽ അംഗമാകാം. അക്കൗണ്ട് തുടങ്ങി രണ്ടു വർഷം പൂർത്തിയാകുമ്പോൾ തുക പിൻവലിക്കാം.
സുകന്യ സമൃദ്ധി യോജന
2015ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിച്ചത്. 10 വയസിനു താഴെയുള്ള പെൺകുട്ടിയുടെ പേരിൽ രക്ഷിതാക്കൾക്ക് ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കാം. ഒരു പെൺകുട്ടിയുടെ പേരിൽ ഒരൊറ്റ അക്കൗണ്ട് മാത്രമേ തുടങ്ങാൻ കഴിയൂ. അതുപോലെ ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമേ അക്കൗണ്ട് തുറക്കാനാവൂ. കുട്ടിക്ക് 18 വയസാകുമ്പോൾ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിൻവലിക്കാം. ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോൾ പിൻവലിക്കാവുന്നതാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം.
മഹിള സമ്മാൻ സ്കീമിൽ 1 ലക്ഷം നിക്ഷേപിച്ചാൽ രണ്ടു വർഷം പൂർത്തിയാകുമ്പോൾ 1,16,020 രൂപയാണ് ലഭിക്കുക. സുകന്യ സമൃദ്ധി പദ്ധതിയിൽ 1 ലക്ഷം നിക്ഷേപിച്ചാൽ 21 വർഷം കഴിയുമ്പോൾ നിലവിലെ പലിശ നിരക്കുകൾപ്രകാരം 5,23,326 രൂപ തിരികെ കിട്ടും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications