നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീം അഥവാ എന്എസ്സിയില് നിക്ഷേപിക്കുന്നത് വഴി മികച്ച ആദായവും ഒപ്പം നികുതി ഇളവും സ്വന്തമാക്കുവാന്‍ സാധിക്കും. അതിനാല്‍ തന്നെ നിരവധി പേരാണ് തങ്ങളുടെ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായി എ
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീം അഥവാ എന്എസ്സിയില് നിക്ഷേപിക്കുന്നത് വഴി മികച്ച ആദായവും ഒപ്പം നികുതി ഇളവും സ്വന്തമാക്കുവാന്‍ സാധിക്കും. അതിനാല്‍ തന്നെ നിരവധി പേരാണ് തങ്ങളുടെ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായി എന്എസ്സി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ നിങ്ങളുടെ ഈ എന്എസ്സി നിക്ഷപം മറ്റൊരു വ്യക്തിയ്ക്ക് കൈമാറ്റം ചെയ്യുവാന്‍ സാധിക്കുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ഇതെങ്ങിനെയാണെന്ന് നമുക്കിനി നോക്കാം.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഉള്‍പ്പെടുന്ന ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. കൂടാതെ ഇതൊരു നികുതി ലാഭിക്കുവാന്‍ സാധിക്കുന്ന നിക്ഷേപോപാധി കൂടിയാണ്. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയില്‍ നിക്ഷേപം നടത്തുന്നതിലൂടെ നിങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് നേടുവാന്‍ സാധിക്കും.
നികുതി നേട്ടം
നികുതി നേട്ടം സ്വന്തമാക്കുന്നതിനായി വിപിഎഫ്, പിപിഎഫ്, ഇപിഎഫ് തുടങ്ങിയ പല പദ്ധതികളിലും നിക്ഷേപകര്‍ നിക്ഷേപം നടത്താറുണ്ട്. നിലവില്‍ എന്എസ്സി നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്. എന്നാല്‍ ഓര്‍ക്കേണ്ടുന്ന കാര്യം എന്എസ്സി VIII യുടെ മെച്യൂരിറ്റി കാലയളവ് 5 വര്‍ഷമാണ്. നിക്ഷേപം ആരംഭിച്ച് മെച്യൂരിറ്റി കാലയളവായ അഞ്ച് വര്‍ഷത്തില്‍ മാത്രമേ എന്എസ്സി നിക്ഷേപം കൈമാറ്റം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ എന്ന കാര്യം ഓര്‍ക്കുക.
എന്എസ്സി നിക്ഷേപം കൈമാറ്റം ചെയ്യുവാന്‍
ഇഷ്യു ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായിതിന് ശേഷം മാത്രമാണ് എന്എസ്സി നിക്ഷേപം കൈമാറ്റം ചെയ്യുവാന്‍ സാധിക്കുക. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപം കൈമാറ്റം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ ഫോറം എന്‍സി 34 പൂരിപ്പിക്കേണം. കൈമാറ്റം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന എന്എസ്സിയുടെ പേര് , കൈമാറ്റം ചെയ്യുന്ന വ്യക്തിയുടെ പേര്, സര്‍ട്ടിഫിക്കറ്റിന്റെ സീരിയല്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റ് തുക, എന്എസ്സി ഇഷ്യൂ ചെയ്ത തീയ്യതി. എന്എസ്സി ഉടമയുടെ ഒപ്പ് എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഫോറം എന്‍സി 34ല്‍ പൂരിപ്പിക്കേണ്ടത്.
കൈവൈസിയും സര്‍വീസ് ചാര്‍ജും
എന്എസ്സി കൈമാറ്റം ചെയ്യുന്ന വ്യക്തി കൈവൈസിയും നിര്‍ബന്ധമായും പൂരിപ്പിച്ചിരിക്കണം. ഫോട്ടോ, ശരിയായ വിലാസം, കൃത്യമായ തിരിച്ചറിയല്‍ രേഖ തുടങ്ങിയ കാര്യങ്ങള്‍ ഇവയില്‍ ഉള്‍പ്പെടും. കൈമാറ്റം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്ന എന്എസ്സി പോസ്റ്റ് ഓഫീസില്‍ ഒരു ഓഫീസര്‍ പരിശോധിക്കുകയും, ശേഷം പോസ്റ്റ് മാസ്റ്റര്‍ സ്റ്റാമ്പ് ചെയ്യുകയും ചെയ്യും. ഇത് കൂടാതെ എന്എസ്സി കൈമാറ്റം ചെയ്യുന്ന വ്യക്തി ഒരു നിശ്ചിത തുക സര്‍വീസ് ചാര്‍ജായും നല്‍കേണ്ടതായി വരും.
എന്എസ്സി കൈമാറ്റം
നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പായി എന്എസ്സി കൈമാറ്റം ചെയ്യുവാന്‍ സാധിക്കുകയില്ല. എന്നാല്‍ കോടതി നിര്‍ദേശത്തോടെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പും നിക്ഷേപ കൈമാറ്റം നടത്താവുന്നതാണ്. എന്എസ്സി നിക്ഷേപകന് മരണപ്പെടുത്ത സാഹര്യങ്ങളിലാണ് ഇത്തരത്തില്‍ കോടതി ഇടപെടലോടെയുള്ള കൈമാറ്റം വേണ്ടി വരുന്നത്. കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിക്ഷേപം ആര്‍ക്കാണോ കൈമാറുന്നത് ആ വ്യക്തി എന്‍എന്‍സി വാങ്ങിക്കുവാന്‍ യോഗ്യതയുള്ള വ്യക്തിയാണോ എന്ന് ഉറപ്പുവരുത്തേണം.
ലോക്ക് ഇന്‍ പിരീഡ്
പ്രായപൂര്‍ത്തിയെത്താത്ത ഒരു കുട്ടിയുടെ പേരിലേക്കാണ് എന്എസ്സി നിക്ഷേപം കൈമാറ്റം ചെയ്യുന്നത് എങ്കില്‍ കുട്ടിയുടെ രക്ഷിതാക്കളില്‍ ഒരാളുടെ ഒപ്പ് ആവശ്യമാണ്. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡാണ് എന്എസ്സി നിക്ഷേപങ്ങള്‍ക്കുള്ളത്. അതായത് ഒരു തവണ നിങ്ങള്‍ എന്എസ്സിയില് നിക്ഷേപം നടത്തിയാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന് ശേഷം മാത്രമാണ് നിങ്ങള്‍ക്ക് ആ തുക തിരികെ ലഭിക്കുക. നിലവില്‍ എന്എസ്സി നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്.
നിക്ഷേപം ആരംഭിക്കുവാന്‍
ഏറ്റവും ചുരുങ്ങിയത് 1000 രൂപ നിക്ഷേപിച്ചു കൊണ്ട് ഒരു വ്യക്തിയ്ക്ക് നാഷണല്‍ സേവിംഗ്്സ് സര്‍ട്ടിഫിക്കറ്റ് സ്കീമില്‍ നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. 100 രൂപയുടെ ഗുണിതങ്ങളാണ് പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. ബാങ്കുകളില്‍ നിന്ന് വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഈടായും എന്എസ്സി ഉപയോഗിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
