മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് നാം ഇപ്പോള്‍ കാണുന്നത്. എന്നാല്‍ തങ്ങളുടെ നിക്ഷേപത്തില്‍ നിന്നും എങ്ങനെ പരമാവധി ആദായം സ്വന്തമാക്കാം എന്ന കാര്യം ഇപ്പോഴും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് നാം ഇപ്പോള്‍ കാണുന്നത്. എന്നാല്‍ തങ്ങളുടെ നിക്ഷേപത്തില്‍ നിന്നും എങ്ങനെ പരമാവധി ആദായം സ്വന്തമാക്കാം എന്ന കാര്യം ഇപ്പോഴും പല നിക്ഷേപകര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും റിസ്‌ക് സാധ്യതകള്‍ ഉള്ളവയാണ് എന്ന് നമുക്കെല്ലാം അറിയാം. കൃത്യമായ തയ്യാറെടുപ്പോടെ വിവേക പൂര്‍വം നടത്തുന്ന നിക്ഷേപങ്ങളിലൂടെ വലിയ നേട്ടം തന്നെ സ്വന്തമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

 
മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

റിസ്‌ക് എടുക്കുവാന്‍ തയ്യാറുള്ള നിക്ഷേപകരാണ് സാധാരണഗതിയില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുക. ആ റിസ്‌ക് സാധ്യതകള്‍ ഏറ്റെടുക്കു്നനതിന് പകരമായാണ് നിക്ഷേപത്തില്‍ നിന്നും ഏറെ മിച്ച ആദായം അവരുടെ കൈകളില്‍ എത്തുന്നത്. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനായി തയ്യാറെടുക്കും മുമ്പ്, ലഭിക്കുന്ന ആദായം പരമാവധിയായി ഉയര്‍ത്തുന്നതിനായി സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

 

ഒരു ഡയറക്ട് പ്ലാന്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത് വഴി 1 ശതമാനം മുതല്‍ 1.5 ശതമാനം വരെ ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് ലഭിക്കും. റെഗുലര്‍ പ്ലാനുകള്‍ 1 മുതല്‍ 1.5 ശതമാനം വരെ ബ്രോക്കറേജ് ആയും ഫണ്ട് ചാര്‍ജുകളുമായും മറ്റും ഈടാക്കുമെന്നും ഓര്‍ക്കുക. റെഗുലര്‍ പ്ലാനുകളേക്കാളും കുറഞ്ഞ ചിലവ് അനുപാതം മാത്രമാണ് ഡയറക്ട് പ്ലാനുകള്‍ക്കുള്ളത്.

നിങ്ങള്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനായി റെഗുലര്‍ പ്ലാന്‍ തെരഞ്ഞെടുത്തു എന്ന് കരുതുക. ഓരോ മാസവും 10,000 രൂപാ വീതം 20 വര്‍ഷത്തേക്കാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നത്. 12 ശതമാനമാണ് ശരാശരി പ്രതിവര്‍ഷ ആദായമെന്നും കണക്കാക്കാം.

എങ്കില്‍ 2 ശതമാനം ചിലവ് ശതമാനം കിഴിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം 73.41 ലക്ഷം രൂപയായിരിക്കും. എന്നാല്‍ നിങ്ങള്‍ നിക്ഷേപത്തിനായി ഡയറക്ട് പ്ലാന്‍ ആണ് തെരഞ്ഞെടുക്കുന്നത് എങ്കില്‍ 1 ശതമാനം ചിലവ് അനുപാതം കണക്കാക്കിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം 10.84 ലക്ഷം രൂപ അധികമായിരിക്കും. അതായത് മേല്‍പ്പറഞ്ഞ അതേ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് 84.25 ലക്ഷം രൂപ സ്വന്തമാക്കാം.

ഓരോ മാസവും എസ്ഐപി രീതിയില്‍ നിക്ഷേപം നടത്തിയാല്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ വലിയ നേട്ടം തന്നെ സ്വന്തമാക്കുവാന്‍ സാധിക്കും. ഓരോ വര്‍ഷവും നിക്ഷേപ തുകയില്‍ വര്‍ധനവും വരുത്തണം. അത്തരം നിക്ഷേപ രീതിയെയാണ് സ്റ്റെപ്പ് അപ്പ് എസ്ഐപി എന്ന് പറയുന്നത്. ഓരോ മാസവും 30,000 രൂപ വീതം എസ്ഐപി രീതിയില്‍ 10 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാല്‍ 12.5 ശതമാനം നിരക്കില്‍ നിങ്ങള്‍ക്ക് ആകെ ലഭിക്കുന്ന തുക 71.82 ലക്ഷം രൂപയായിരിക്കും.

ഇനി ഓരോ വര്‍ഷവും 10 ശതമാനം വര്‍ധനവോടെ നിക്ഷേപം നടത്തുന്നു എന്ന് കരുതുക. അതായത് ആദ്യത്തെ വര്‍ഷം ഓരോ മാസവും 30,000 രൂപ വീതം. രണ്ടാമത്തെ വര്‍ഷം ഓരോ മാസവും 33,000 രൂപാ വീതം, അടുത്ത വര്‍ഷം 36,000 രൂപ എന്നിങ്ങനെ 10 വര്‍ഷത്തിലും 10 ശതമാനം വീതം നിക്ഷേപ തുകയില്‍ വര്‍ധന് വരുത്തുക. എങ്കില്‍ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് സ്വന്തമാകുന്ന തുക 96.95 ലക്ഷം രൂപയായിരിക്കും. വര്‍ഷം 10 ശതമാനത്തിന്റെ വര്‍ധനവ് വരുത്തുന്നത് സമ്പാദ്യത്തില്‍ ഉണ്ടാക്കുന്നത് 35 ശതമാനത്തിന്റെ അധിക വര്‍ധനവ് ആയിരിക്കും.

വിപണി താഴേക്ക് ഇടിഞ്ഞിരിക്കുന്ന സാഹചര്യങ്ങളില്‍ കുറഞ്ഞ വിലയില്‍ കൂടതല്‍ ഓഹരികള്‍ സ്വന്തമാക്കുവാനുള്ള അവസരമാണ് നിക്ഷേപകര്‍ക്ക് മുന്നിലുള്ളത്. അത്തരം സമയങ്ങളിലും നിങ്ങള്‍ നിങ്ങളുടെ ഇക്വിറ്റി എസ്ഐപി നിക്ഷേപം നില നിര്‍ത്തിയാല്‍ അത് നിക്ഷേപ ചിലവിനെ ശരാശരിയിലെത്തിക്കുവാന്‍ നിങ്ങളെ സഹായിക്കും. കൂടുതല്‍ യൂണിറ്റുകള്‍ ഒന്നിച്ചു വാങ്ങിക്കുവാനും അത്തരം സമയങ്ങള്‍ ഉപയോഗപ്പെടുത്താം.

ഒറ്റത്തവണ നിക്ഷേപങ്ങള്‍ പരമാവധി ആദായം നേടിത്തരുന്നവയാണ്. എന്നാല്‍ അതിനായി വിപണി ഏറ്റവും താഴ്ന്ന നിലവാരത്തില്‍ ഉള്ളപ്പോള്‍ നിക്ഷേപം നടത്തുകയും വിപണി ഏറ്റവും ഉയര്‍ന്ന നിലയില്‍ ഉള്ളപ്പോള്‍ പിന്‍വലിക്കുകയും വേണം. എന്നാല്‍ വിപണിയുടെ പ്രകടനം പ്രവചനാതീതമായതിനാല്‍ ഇതത്ര എളുപ്പമല്ല താനും. അതിനാല്‍ തന്നെ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിനേക്കാള്‍ എസ്ഐപി നിക്ഷേപത്തിലൂടെ മികച്ച നേട്ടം സ്വന്തമാക്കുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും.

നിക്ഷേപത്തിലെ വൈവിധ്യവത്ക്കരണവും മിതമായ രീതിയിലായിരിക്കണം. പോര്‍ട്ട് ഫോളിയോവില്‍ ധാരാളം ഫണ്ടുകള്‍ ഉണ്ടായാല്‍ അവയുടെ പ്രകടനങ്ങള്‍ കൃത്യമായി വിലയിരുത്തുവാന്‍ സാധിക്കാതെ വരികയും അത് നിങ്ങളുടെ മൊത്ത പോര്‍ട്ട് ഫോളിയോ ആദായത്തെ ബാധിക്കുകയും ചെയ്യും.

Read more about: investment
English summary

know the important points to be keep in mind while investing in mutual funds

know the important points to be keep in mind while investing in mutual funds
Story first published: Sunday, October 24, 2021, 16:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X